പിണറായി പോലീസ് -ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു; എസ്ഡിപിഐ വാഹന ജാഥക്ക് തുടക്കമായി

തളിപ്പുഴ: പിണറായി പോലീസ് -ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജന ജാഗ്രതാ കാംപയിന്റെ ഭാഗമായി കല്പറ്റ മണ്ഡലം പ്രസിഡന്റ് പി കരീം ഒക്ടോബർ 23-25 വരെ നടത്തുന്ന വാഹന ജാഥക്ക് തുടക്കമായി.ജില്ലാ ജനറൽ സെക്രട്ടറി എൻ ഹംസ ജാഥാ ക്യാപ്റ്റനും മണ്ഡലം പ്രസിഡന്റുമായ പി കരീമിന് പതാക കൈമാറിയതോടെ ആരംഭിച്ച ജാഥ 25 ന് വൈകുന്നേരം അവസാനിക്കും. ദേശീയ പ്രവർത്തക സമിതിയംഗം സഹീർ അബ്ബാസ്, സംസ്ഥാന സമിതിയംഗം അൻസാരി…

Read More

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുസ്ലിം ലീഗ്‌

മാനന്തവാടി: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പിനും,അഴിമതിക്കും, സ്വജനപക്ഷ നിലപാടിനുമേതിരെ ശക്തമായ സമര പരിപാടികൾ ആരംഭിക്കുകയാണന്നു മുസ്ലിം ലീഗ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നിരവതി വാഗ്ദാനങ്ങൾ നിരത്തിയാണ് ഇടത് പക്ഷ മുന്നണി അധികാരത്തിൽ വന്നതെന്നും, അതെല്ലാം പൊള്ളെയായിരിക്കുകയാണെന്നും, ഇതിനെതിരെ ഈ തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് ഗ്രാമ പഞ്ചായത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിന്റ പ്രചരണാർത്ഥം നാളെ ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് ഒരു ദിവസത്തെ വാഹന പ്രചാരണ ജാഥ കണ്ടത്തുവയലിൽ നിന്നും…

Read More

പി എസ് വിശ്വംഭരന്റെ വേർപാടിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു.

കൽപ്പറ്റ: വയനാട് ജില്ലയിലെ സിപിഐ നേതാക്കളിൽ പ്രമുഖനായിരുന്ന പി എസ് വിശ്വംഭരന്റെ വേർപാടിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു. 1980ൽ ഔദ്യോഗികമായി വയനാട് ജില്ല രൂപം കൊള്ളുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ സിപിഐ ഉൾപ്പെടെ പാർട്ടികൾ പ്രത്യേക ജില്ലാ ഘടകങ്ങൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. ആ ഘട്ടത്തിൽ എഐവൈഎഫ് പ്രവർത്തകനായി പൊതുരംഗത്തെത്തിയ വിശ്വംഭരൻ തന്റെ സമർപ്പിത സേവനത്തിലൂടെ എഐവൈഎഫ്, കിസാൻ സഭ തുടങ്ങിയ സംഘടനകളുടെ ജില്ലാ ഭാരവാഹിത്വം വരെ ഏറ്റെടുത്ത് പ്രവർത്തിച്ചു. പാർട്ടിയുടെ മണ്ഡലം സെക്രട്ടറി, ജില്ലാ…

Read More

ആസ്പിരേഷന്‍ ബ്ലോക്ക് പദ്ധതി: റിവോള്‍വിങ് ഫണ്ട് വിതരണം ചെയ്തു

കൽപ്പറ്റ : ആസ്പിരേഷന്‍ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട് വിതരണത്തിന്റെ കല്‍പ്പറ്റ ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. കല്‍പ്പറ്റ ബ്ലോക്കിലെ 1072 അയല്‍ക്കൂട്ടങ്ങള്‍ക്കായി 1.68 കോടി രൂപയുടെ ആര്‍.എഫാണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി സി.പി പ്രദീപന്‍ അധ്യക്ഷനായി. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ അസ്മ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍,…

Read More

    മീൻപിടിക്കാൻ വല വേണ്ട; വയനാട്ടിൽ ഇന്ത്യയിലെ ആദ്യ ‘ഫിഷിങ് സ്പൈഡറിനെ’ കണ്ടെത്തി

    കൽപ്പറ്റ: ഇന്ത്യയിൽ ആദ്യമായി മീൻ പിടിക്കാൻ കഴിവുള്ള അപൂർവ്വയിനം ‘ഫിഷിങ് സ്പൈഡറിനെ’ വയനാട്ടിൽ കണ്ടെത്തി. ‘വയനാട് വൈൽഡ്’ ഇക്കോ റിസോർട്ട് പരിസരത്തുനിന്നാണ് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഡോ. ജിതു ഉണ്ണികൃഷ്‌ണൻ, സി.കെ. അർജുൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഈ ചിലന്തിയെ കണ്ടെത്തിയത്.   ‘ഡോളോമിഡസ് ഇൻഡിക്കസ്’ (Dolomedes indicus) എന്ന് പേരിട്ടിരിക്കുന്ന ഇവയ്ക്ക് ഇരയെ പിടിക്കാൻ വലയുടെ ആവശ്യമില്ല. വെള്ളത്തിന് മുകളിൽ പ്രത്യേക രോമങ്ങൾ ഉപയോഗിച്ച് പൊങ്ങിക്കിടന്ന്, കൂർത്ത പല്ലുകൾ ഉപയോഗിച്ച് വെള്ളത്തിനടിയിലെ മീനുകളെ പിടികൂടുന്നതാണ് ഇവയുടെ…

    Read More

      ഡോക്ടറേറ്റ് നേടി ഡോ റെജി ഫ്രാൻസിസ്

      തമിഴ്നാട് അളഗപ്പ യൂണിവേഴ്സിറ്റിയിൽ നിന്നും “കേരളത്തിന്റെ സുസ്ഥിര വികസനം ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി ഡോ റെജി ഫ്രാൻസിസ്. ടൂറിസം മേഖലയിലെ കേരളത്തിന്റെ സാധ്യതകളും പ്രശ്നങ്ങളും, സുസ്ഥിര വികസനത്തിനായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കുന്നതിലൂടെ വയനാട് പോലുള്ള ടൂറിസം സാധ്യതകൾ കൂടുതലുള്ള ജില്ലകൾക്ക് ലഭിക്കുന്ന മുന്നേറ്റങ്ങളും ഡോ. റെജിയുടെ പഠനത്തൻ്റെ ഭാഗമാണ്. മേരി മാതാ കോളേജ് കൊമേഴ്സ് വിഭാഗം അധ്യാപകനായ ഡോ. റെജി ഫ്രാൻസിസ്, പഴശ്ശിനഗർ പരേതനായ മധുരപ്ലാക്കൽ ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനാണ്. കബനിഗിരി…

      Read More

      ക്രിസ്തുമസ് കരോൾ നടത്തി.

      മാനന്തവാടി: ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ ജൻമദിന ആഘോഷങ്ങളുടെ ഭാഗമായി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ക്രിസ്തുമസ് കരോൾ നടത്തി. പഴശ്ശി ഗ്രന്ഥാലയത്തിന്റെ പരിസരത്ത് നിന്നാരംഭിച്ച് മാനന്തവാടി പട്ടണം ചുറ്റി ബാന്റ് മേളത്തിന്റെ അകമ്പടിയോടെ അരങ്ങേറിയ കരോൾ വേറിട്ട അനുഭവമായിരുന്നു. മിഠായികൾ പിൻ ചെയ്ത ആശംസാ കാർഡുകൾ വിതരണം ചെയ്തും യാത്രികരെ അനുഗ്രഹിച്ചും ക്രിസ്മസ് പപ്പയും കരോളിന് മാറ്റ് കൂട്ടി. ലൈബ്രറി പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ , വൈസ് പ്രസിഡണ്ട് നീതു വിൻസെൻറ് , കെ ഷബിത…

      Read More

      സോഡിയാക് ഫുട്ബോൾ മേളക്ക് തുടക്കമായി

      തലപ്പുഴ: ലഹരിയാവാം കളിയിടങ്ങളോട് എന്ന പ്രമേയത്തിൽ ചുങ്കം സോഡിയാക് കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന അഖിലേന്ത്യാ ഫ്ലഡ്ലൈറ്റ്സ്‌ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ശനിയാഴ്ച രാത്രിയോടെ തുടക്കമായി. ടൂർണമെന്റിന്റെ ഔപചാരിക ഉദ്‌ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ്‌ ജസ്റ്റിൻ ബേബി നിർവഹിച്ചു. ആദ്യ മത്സരത്തിൽ യാസ് കമ്പളക്കാടിനെതിരെ, സോക്കർ സ്റ്റാർ വള്ളിയൂർക്കാവ് ഒന്നിനെതിരെ നാല്‌ ഗോളുകൾക്കും, രണ്ടാം മത്സരത്തിൽ എഫ്‌സി തേറ്റമലക്കെതിരെ , എഫ്‌സി പള്ളിക്കുന്ന് എതിരില്ലാത്ത മൂന്ന് ഗോളിനും വിജയിച്ചു. ഇന്നത്തെ മത്സരങ്ങളിൽ…

      Read More

        പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനം നടത്തി

        വെള്ളമുണ്ട : വെള്ളമുണ്ട പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ദിദിന വളണ്ടിയർ പരിശീലനം നടത്തി 2002 മുതൽ വെള്ളമുണ്ട ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ പ്രവർത്തിക്കുന്നവരും പുതുതായി വളണ്ടിയർ പരിശീലനത്തിന് വരാൻ തയ്യാറായവർക്കും പരിശീലന പരിപാടി നടത്തി പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കമർ ലൈല ഉദ്ഘാടനം ചെയ്തു യോഗത്തിൽ ചെയർമാൻ എകരത്ത് മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു സെക്രട്ടറി സാബു പി ആൻറണി സ്വാഗതം പറഞ്ഞു സി വി അബ്ദുൽ മജീദ്…

        Read More

        സ്റ്റേറ്റ് സബ് ജൂനിയർ നെറ്റ്മ്പോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി

        പനമരം : 30ാമത് സ്റ്റേറ്റ് സബ് ജൂനിയർ നെറ്റ്മ്പോൾ ചാമ്പ്യൻഷിപ്പിന്റെയും ഒന്നാമത് മിക്സഡ് ചാമ്പ്യൻഷിപ്പിന്റെയും ഉദ്ഘാടനം പനമരം ഗവർമെൻറ് ഹയർ സെക്കൻഡറി സ്ക്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു, ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡണ്ട് നിസാർ കമ്പ അദ്ധ്യക്ഷത വഹിച്ചു, 14 ജില്ലകളിൽ നിന്നായി 36 ടീമുകളിലായി 700 ൽ പരം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട് ചടങ്ങിൽ സ്റ്റേറ്റ് നെറ്റ്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് നജ്മുദ്ധീൻ റിപ്പോർട്ട്…

        Read More