Headlines

    ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) ജില്ലാ സമ്മേളനം സംഘടിപ്പിച്ചു.

    മീനങ്ങാടി: ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സി ഐ ടി യു) വയനാട് ജില്ലാ സമ്മേളനം മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ റഫീഖ് ഉദ്ഘാടനം നിർവഹിച്ചു. സംഘടനാ ജില്ലാ പ്രസിഡൻ്റ് എം മധു അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങളെ ചെറുക്കണമെന്നും ജില്ലയിൽ വർധിച്ചുവരുന്ന വൈദ്യുതി അപകടങ്ങൾ ഇല്ലാതാക്കുന്നതിന് ലൈസൻസും പെർമിറ്റുകളും ഉള്ള ആളുകളാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നത്…

    Read More

      ലഹരിവിരുദ്ധ സന്ദേശമുയർത്തി ഫ്ലാഷ്മോബ് അവതരണം

      മാനന്തവാടി: മാനന്തവാടി ജനമൈത്രി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കണിയാരം എ. എൽ. പി സ്കൂളും എരുമത്തെരുവ് A2 റെസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ്മോബ് പ്രത്യേക ജനശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. വിദ്യാലയത്തിൽ ഒരു മാസക്കാലം നീണ്ടുനിന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എരുമത്തെരുവിൽവെച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ്മോബിന്റെ ഉദ്ഘാടനം മാനന്തവാടി എക്സ്സൈസ് വിമുക്തി സർക്കിൾ ഇൻസ്‌പെക്ടർ അശോക് കുമാർ. ടി നിർവഹിച്ചു. രക്ഷിതാക്കൾക്കായി നടത്തിയ ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പോസ്റ്റർ റെസ്റ്റോറന്റിൽ പതിപ്പിക്കുന്നതിനായി ജാഷി…

      Read More

      ആന്തരിക അവയവങ്ങള്‍ക്ക് മാത്രം പരിക്ക്, ഒപ്പമുള്ളവര്‍ക്ക് പോറല്‍പോലുമില്ല;യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

      ആ കല്‍പ്പറ്റ: വയനാട് 900 കണ്ടിയിലെ എമറാള്‍ഡ് വെഞ്ചേഴ്‌സ് റിസോര്‍ട്ടില്‍ ഷെഡ് തകര്‍ന്ന് വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. ഹട്ട് തകര്‍ന്ന് വീണിട്ടും അപകടത്തില്‍ പരിക്കേറ്റത് മരിച്ച നിഷ്മക്ക് മാത്രമാണെന്ന് കുടുംബം ആരോപിച്ചു. കൂടെ ഉണ്ടായിരുന്ന 16 പേരില്‍ ഒരാള്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. പ്രത്യേക സംഘത്തെ വെച്ച്‌ അന്വേഷണം നടത്തണമെന്ന് നിഷ്മയുടെ മാതാവ് റിപ്പോര്‍ട്ടറിലൂടെ ആനശ ഹട്ട് തകര്‍ന്ന് വീണിട്ടും നിഷ്മയുടെ ശരീരത്തില്‍ ബാഹ്യ…

      Read More

      ശാസ്ത്ര സാഹിത്യ പരിഷത്ത് സമ്മേളനം നടത്തി

      വെള്ളമുണ്ട: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളമുണ്ട യൂണിറ്റ് സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം സുധാകരൻ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എം അനിൽകുമാർ, പി. സുരേഷ് ബാബു, മണികണ്ഠൻ എം, കെ. കെ സുരേഷ്, വിവേക് മോഹൻ,സജി കെ.ജെ, രാജു ഒ.കെ,എം.സതീശൻ, എം.മോഹനകൃഷ്ണൻ, എം.നാരായണൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ മിഥുൻ മുണ്ടക്കൽ സെക്രട്ടറി പ്രസിഡണ്ട്. ത്രേസ്സ്യ…

      Read More

        എസ്ഐആർ ജോലികൾക്ക് വിദ്യാർഥികളും; എൻസിസി,എൻഎസ്എസ് വളണ്ടിയർമാരെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് 29 സ്‌കൂളുകൾക്ക് കത്ത്

        തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ്ഐആർ) ജോലികൾക്ക് വിദ്യാർഥികളെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്തയച്ചു. എന്യുമറേഷൻ ഫോം ശേഖരിക്കാനും ഡിജിറ്റലൈസേഷനുമാണ് വിദ്യാർഥികളെ ഉപയോഗിക്കുന്നത്.   ഈ മാസം 30വരെ എൻസിസി,എൻഎസ്എസ് വളണ്ടിയർമാരെ വേണമെന്നാവശ്യപ്പെട്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്ത് നൽകിയത്.എന്നാൽ പരീക്ഷാകാലമായതിനാൽ ഇത് വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുമെന്ന് അധ്യാപകർ പറയുന്നു.   എസ്ഐആർ ജോലി ഭാരം കൂടുതലാണെന്ന് ബൂത്ത് ലെവൽ ഓഫീസർമാരുടെ പരാതി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ലെന്ന്…

        Read More

          കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ [കെ.എസ്.എസ്. പി. എ] ഏകദിന ശില്പശാല സംഘടിപ്പിച്ചു.

          കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ്അസോസിയേഷന്‍ കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ .എല്‍ . തോമസിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വനജ ഉദ്ഘാടനം ചെയ്തു. ശില്പശാലയുടെ ഉദ്ദേശ്യ ങ്ങളും ലക്ഷ്യങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസ്ഥാന സെക്രട്ടറി രവീന്ദ്രന്‍ കൊയ്യോടന്‍ സെമിനാര്‍ നയിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വനിതകളുടെ പങ്ക് എന്ന വിഷയം വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗം കെ .എം . ആലീസ് അവതരിപ്പിച്ചു….

          Read More

            വിപിഎൽ റെഡ് ഡ്രാഗൺ ചെന്നലോട് ചാമ്പ്യന്മാരായി

            വൈപ്പിടി ക്രിക്കറ്റ് പ്രീമിയർ ലീഗിൽ റെഡ് ഡ്രാഗൻ ചെന്നാലോട് കിരീടം ചൂടി.ആവേശകരമായ ഫൈനലിൽ സെവൻ സ്ട്രൈക്കേഴ്സിനെ 11 റൺസിന് പരിചയപ്പെടുത്തിയാണ് വിജയം നേടിയത്. MVP ആയി അനസിനെയും എമെർജിങ് പ്ലയറായി അപ്പൂസിനെയും ഫൈനലിൽ മാൻ ഓഫ്‌ ദി മാച്ച് ആയി സിജോയും തിരഞ്ഞെടുക്കപ്പെട്ടു

            Read More

              ‘അവകാശം സ്ഥാപിച്ച’ ഭൂമി പതിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ പട്ടികവര്‍ഗ കുടുംബങ്ങൾ

              കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വരാനിരിക്കേ വയനാട്ടില്‍ ഭൂസമര രംഗത്തുള്ള ആദിവാസി കുടുംബങ്ങള്‍ വലിയ പ്രതീക്ഷയില്‍. ഭൂസമരത്തിന്റെ ഭാഗമായി പതിറ്റാണ്ടിനുമുമ്പ് ‘അവകാശം സ്ഥാപിച്ച’ ഭൂമി പതിച്ചുനല്‍കുന്നതിന് അടുത്ത സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് കുടുംബങ്ങള്‍. റിസര്‍വ് വനത്തിലുള്ളത് ഒഴികെ സമരഭൂമികള്‍ അളന്നുതിരിച്ച് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നല്‍കുന്നതിന് വരുന്ന സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്താനുള്ള തീരുമാനത്തിലാണ് ആദിവാസി ഗോത്ര മഹാസഭയിലെ എം. ഗീതാനന്ദന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്ററായ വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഗോത്രമഹാസഭ കോണ്‍ഗ്രസ് നേതാക്കള്‍ക്കും…

              Read More

                കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു

                കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം.   കൽപ്പറ്റ ഡിപ്പോയിലെ ഡ്രൈവർ പി ഡി ഷിബു ജോസഫിനാണ് മർദനമേറ്റത്. ബസ് സ്കൂട്ടറിൽ തട്ടിയെന്നാരോപിച്ചായിരുന്നു മർദനം. വാഹനം കുറുകെയിട്ട് ഡ്രൈവറെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. വയനാട്ടിൽ നിന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥരെത്തി നഞ്ചൻഗോഡ് പൊലീസിൽ പരാതി നൽകി.

                Read More

                ലോഗോ പ്രകാശനം ചെയ്തു

                കൽപ്പറ്റ : വനിതാ ശിശു വികസന വകുപ്പ്, ജില്ലാശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ത്രിദിന സഹവാസ ക്യാമ്പ് ഗലാദ് നടത്തും. ക്യാമ്പിന്റെ ലോഗോ ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലയിലെ തിരഞ്ഞെടുത്ത 50 കുട്ടികള്‍ക്കായാണ് ത്രിദിന സഹവാസ ക്യാമ്പ് നടത്തുക. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡിസംബർ 29,30,31 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ജീവിത നൈപുണി പരിശീലനം, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍, സംവിധാനങ്ങള്‍ എന്നിവ…

                Read More