തൊഴിലാളികള്‍ക്ക് ഭീഷണിയായി ചിറക്കരയിലെ കാട്ടാന ശല്യം
തലപ്പുഴ : തോട്ടം തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ഉറക്കം കെടുത്തി തലപ്പുഴ ചിറക്കരയിലെ കാട്ടാന ശല്യം. കാട്ടാന ശല്യത്തിന് പരിഹാരം കാണാത്തതിനാല്‍ ഭീതിയോടെ തൊഴിലാളികളും നാട്ടുകാരും. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിലേറെയായി ചിറക്കരയില്‍ രാവെന്നോ പകലെന്നോ ഇല്ലാതെ ഭീതി പരത്തുകയാണ് തലപ്പുഴ ചിറക്കരയിലെ കാട്ടാന. നേരം ഇരുട്ടിയാലും പുലര്‍ച്ചയായാലും കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടിയാണ് ചിറക്കാരുടെ ഒരു ദിവസം പോകുന്നത്. കാട്ടാന ശല്യത്താല്‍ തൊഴില്‍ ചെയ്യുവാനോ കുട്ടികള്‍ക്കടക്കം സ്‌കൂളില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ രാത്രിയിലും കാട്ടാന പ്രദേശത്ത് ഇറങ്ങുന്ന…
