ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി

    വയനാട്ജില്ലാ ഹോമിയോ ആശുപത്രിയും പടിഞ്ഞാറത്തറ സംസ്കാര ഗ്രന്ഥശാലയും സംയുക്തമായി ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രന്ഥശാല പ്രസിഡണ്ട് ശ്രീ സേതുമാധവൻ അദ്ധ്യക്ഷനായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കണ്ടിയൻ ഹാരിസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വാർഡ് മെമ്പർ നൗഷാദ്, ഡോക്ടർമാരായ സദഫ്,അമൃത എന്നിവർ സംസാരിച്ചു. യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ദിവാകരൻ മാസ്റ്റർ പങ്കെടുത്തു യോഗത്തിന് സുധീർ മാസ്റ്റർ സ്വാഗതവും യുസി ഹുസൈൻ നന്ദിയും പറഞ്ഞു.

    Read More

      മരംമുറിക്കാരൻ്റെ പ്രായശ്ചിത്തം; മക ളുടെ വിവാഹദിനത്തിൽ ഹംസ സമ്മാ നിച്ചത് 1500 ഫലവൃക്ഷത്തൈകൾ

      ചങ്ങരംകുളം: ഒരു മരം മുറിച്ചാൽ പകരം ആയിരം മരം നടണമെന്നാണ് പഴമൊഴി. മരം ഒരു വരമെന്നും പഴ ഞ്ചൊല്ലുണ്ട്. എന്നാൽ എത്ര പേർ മുറിച്ച മരത്തിന് പക രം നടാറുണ്ട്? ഇവിടെയാണ് മരംമുറിക്കാരനായ ഒരു മ നുഷ്യന്റെ പ്രകൃതിയോടുള്ള പ്രായശ്ചിത്തം വേറിട്ടൊരു മാതൃക തീർക്കുന്നത്. തൊഴിലിന്റെൻ്റെ ഭാഗമായി ഒട്ടേറെ മ രങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട് ആലംകോട് സ്വദേശിയായ ഹംസ. എന്നാൽ എപ്പോഴും അതിൻ്റെയൊരു വിഷമം അദ്ദേഹം മനസിൽ സൂക്ഷിച്ചിട്ടുണ്ടാകണം. അതുകൊ ണ്ടാണ് ഇന്നലെ മകൾ നാജിഹയുടെ വിവാഹത്തിന് എ…

      Read More

      പ്രളയ ബാധിതർക്കായി ജീവനോപാധികൾ വിതരണം ചെയ്തു

      കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരിത ബാധിതർക്കായി ജീവനോപാധികൾ വിതരണം ചെയ്തു. നബാർഡ് റീക്രീയേഷൻ ക്ലബ്ബിൻറെയും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൻറെയും സഹായത്തോടെ മുണ്ടക്കൈ നീർത്തട സമിതിയാണ് ജീവനോപാധികൾ വിതരണം ചെയ്തത്. ബാഗ് നിർമ്മാണ യൂണിറ്റ്, കുട നിർമ്മാണ യൂണിറ്റ്, ബേക്കറി യൂണിറ്റ് കൂടാതെ ഭക്ഷണ പരമ്പരാഗത ഭക്ഷണ നിർമ്മാണ യൂണിറ്റും ജീവനോപാധികളിൽ ഉൾപ്പെടുത്തിയിരുന്നു. കാടു വെട്ടുന്ന യന്ത്രം, മരം മുറിക്കുന്ന യന്ത്രം എന്നിവക്ക് പുറമെ തയ്യൽ മെഷീനുകളും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് കൈമാറി. അംഗങ്ങൾക്ക് ആവശ്യമായ…

      Read More

      ഇരട്ട അവാർഡുകളുടെ തിളക്കത്തിൽ കല്ലോടി എസ്.ജെ.യു.പി.സ്കൂൾ

      കല്ലോടി: മാനന്തവാടി ബി.ആർ.സിയുടെ നേതൃത്വത്തിൽ പാഠ്യ – പാഠ്യേതര മികവുകൾക്ക് ഏർപ്പെടുത്തിയ അവാർഡുകളിൽ രണ്ടെണ്ണം കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂൾ കരസ്ഥമാക്കി.പഠന പരിപോഷണ പദ്ധതിയായ ഹെൽപിംഗ് ഹാന്റ്, ലഹരി വിരുദ്ധ പരിപാടികൾ ഉൾപ്പെടുന്ന ഉജ്ജ്വലം പദ്ധതി എന്നിവയിലാണ് വിദ്യാലയം ഒന്നാം സ്ഥാനം നേടിയത്. ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത്, പ്രോജക്ട് കൺവീനർമാരായ ആഷ്ന ജോസ്, ബിജിത ജോസ്, സീനിയർ അസിസ്റ്റന്റ് കാതറൈൻ സി.തോമസ്, പി.ടി.എ പ്രസിഡണ്ട് സിബി ആശാരിയോട്ട് എന്നിവർ…

      Read More

      പുനരധിവാസത്തോടൊപ്പം ഏറ്റെടുക്കുന്ന ഭൂമിയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: ടി സിദ്ധിഖ് എം.എല്‍.എ

      കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത കല്‍പ്പറ്റ എലസ്റ്റന്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവര്‍ക്ക് വേണ്ട നഷ്ടപരിഹാരങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധിഖ് കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മാതൃകാ ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഏലസ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത സാഹചര്യത്തില്‍ നിലവില്‍ ജോലി ചെയ്യുന്നവരുടെയും നേരത്തെ ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് എസ്റ്റേറ്റ് ഉടമകള്‍ നല്‍കേണ്ടിയിരുന്ന ആനുകൂല്യങ്ങളും, നിലവില്‍ ജോലി…

      Read More

        വിമൻ ചേംബർ ഓഫ് കൊമേഴ്സ് ‘സാരി വാക്കത്തോൺ’ സംഘടിപ്പിച്ചു.

        കൽപ്പറ്റ : വയനാടിന് വേണ്ടത് `സുസ്ഥിര വികസനം’ എന്ന സന്ദേശവുമായി വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് `റീ – തിങ്ക് വയനാട്- എഡിഷൻ-2 എന്ന പേരിൽ സാരി വാക്കത്തോൺ സംഘടിപ്പിച്ചു . കൽപ്പറ്റ ഹോട്ടൽ ഹോളിഡേയ്‌സ് പരിസരത്തു വെച്ച് വിമൻ ചേംബർ ഭാരവാഹികൾ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് വരെ നടന്ന വാക്കത്തോണിൽ നൂറു കണക്കിന് സ്ത്രീകൾ പങ്കെടുത്തു.  മുൻസിപ്പൽ ചെയർമാൻ വിനോദ് കുമാർ പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു. വിമൻ ചേംബർ…

        Read More

        നബാര്‍ഡ് ജില്ലാ മാനേജര്‍ മുള്ളന്‍കൊല്ലി നിര്‍ത്തടം സന്ദര്‍ശിച്ചു.

        കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ മുള്ളന്‍കൊല്ലി നീര്‍ത്തട പദ്ധതി പ്രദേശം നബാര്‍ഡ് ജില്ലാ മാനേജര്‍ ആര്‍. ആനന്ദ് സന്ദര്‍ശിച്ചു. പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായിരുന്നു സന്ദര്‍ശനം. നബാര്‍ഡ് തിരുവന്തപുരം റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്റ് മാനേജര്‍ മെഹബൂബ് ഷെയ്ക്ക് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്യോഗസ്ഥര്‍ നീര്‍ത്തട കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി. രേഖകള്‍ പരിശോധിച്ചു. കിണര്‍ റീചാര്‍ജിംഗ്, പച്ചക്കറി നഴ്‌സറി, ജൈവ വള നിര്‍മാണ യൂണിറ്റ്, നീരുറവ സംരക്ഷണം, കുളം…

        Read More

        റോഡ് ഇടിഞ്ഞു; ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

        വെണ്ണിയോട്: ഊട്ടുപാറ ചെന്നലോട് റോഡ് കോട്ടത്തറ ഹോമിയോ ഡിസ്പൻസറിക്ക് സമീപം പുഴയോരം ഇടിഞ്ഞത് മൂലം പ്രദേശം ആശങ്കയിലായിട്ട് ഒരു വർഷം പിന്നിട്ടു. കഴിഞ്ഞ കാലവർഷാരംഭത്തിലാണ് റോഡ് ഇടിഞ്ഞത്. ഇത് മൂലം വെണ്ണിയോട് വലിയപുഴ ഗതി മാറി ഒഴുകാനും പ്രദേശത്ത് വ്യാപകമായ നാശ നഷ്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് മൂലം ഹോമിയോ ഡിസ്പൻസറി, ജലനിധിയുടെ പമ്പ് സെറ്റ്, കോട്ടത്തറ ഹയർ സെക്കണ്ടറി സ്കൂളിലെക്കുള്ള റോഡ്, നിരവധി വീടുകൾ തുടങ്ങിയവ അപകട ഭീഷണിയിലാണ്. കോട്ടത്തറ ഗ്രാമ പഞ്ചായത്തിൻ്റെ ആസ്ഥാനമായ വെണ്ണിയോട്…

        Read More

        കത്തോലിക്കാസഭയുടെ ദുരിതാശ്വാസ-പുനരധിവാസപ്രവര്‍ത്തനം മഹനീയം: ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജയിംസ് ഗോഡ്‌ബെര്‍

        കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മഹനീയമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജയിംസ് ഗോഡ്‌ബെര്‍. ദുരന്തബാധിതര്‍ക്ക് മാനന്തവാടി രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുഖേന നല്‍കുന്ന ബാക്ക് ടു ഹോം കിറ്റുകളുടെ വിതരണം ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമാകാന്‍ സമൂഹം ഒന്നായി നില്‍ക്കണം. കൂട്ടായ പ്രവര്‍ത്തനം അതിജീവനം സാധ്യമാക്കും. ദുരന്തദിനം മുതല്‍ മാനന്തവാടി, സുല്‍ത്താന്‍…

        Read More

          വയനാട് മെഡിക്കൽ കോളേജ്: വികസന കുതിപ്പിൽ മാനന്തവാടി; പുതിയ കെട്ടിടത്തിനായി വനഭൂമി ഏറ്റെടുക്കുന്നു

          വയനാട് ജില്ലയുടെ ദീർഘകാല സ്വപ്നമായ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അമ്പുകുത്തിയിലെ 28 ഏക്കർ വനഭൂമി സർക്കാർ ഏറ്റെടുക്കാനൊരുങ്ങുകയാണ്. ഇതിന് പകരമായി സുൽത്താൻ ബത്തേരി, മുത്തങ്ങ എന്നിവിടങ്ങളിൽ നിന്നായി 8.972.34 ഹെക്ടർ ഭൂമി പരിഹാര വനവൽക്കരണത്തിനായി വനംവകുപ്പിന് കൈമാറിക്കഴിഞ്ഞു. വയനാടിന് ഒരു മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. 2015-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൽപ്പറ്റ മടക്കിമലയിൽ മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചെങ്കിലും അത്…

          Read More