കര്‍ശന നിര്‍ദേശം നല്‍കിയത് രണ്ട് തവണ, എന്നിട്ടും മണ്ണ് മാറ്റിയില്ല; മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം കൊങ്കണ്‍ റെയില്‍വേക്കെന്ന് മന്ത്രി പി കെ ബഷീർ.

    വയനാട്ടിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം തുരങ്ക നിർമാണ കമ്പനിയായ കൊങ്കണ്‍ റെയില്‍വേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. നിർമാണം നടക്കുന്നയിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടത് നീക്കം ചെയ്യണമെന്ന് കർശന നിർദേശം നല്‍കിയിരുന്നതായും മന്ത്രി ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.   തുരങ്ക പാതയുടെ നിർമാണം നടക്കുന്നയിടത്ത് മണ്ണ് കൂട്ടിയിട്ടിരുന്നു. ഇത് മാറ്റണം എന്ന് രണ്ട് തവണ നിർദേശം നല്‍കി. വകുപ്പ് സെക്രട്ടറി അടക്കം സ്ഥലം സന്ദർശിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. പി ഡബ്ല്യു ഡിയെ നോക്കുകുത്തിയാക്കിയാണ് കരാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി….

    Read More

    കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കണം: എസ്ഡിപിഐ

    മാനന്തവാടി : കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് നിഷേധിക്കുന്ന മാനന്തവാടിയിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ജില്ലയിലെ തന്നെ അനേകം ജനങ്ങൾ ആശ്രയിക്കുന്ന മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റൽ സ്വകാര്യ ആശുപത്രി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഇൻഷൂറൻസ് പ്രതീക്ഷിച്ച് വിവിധ ചികിത്സകൾക്ക് വേണ്ടി അഡ്മിറ്റായ രോഗികൾ ചികിത്സ കഴിഞ്ഞ് ഡിസ്ചാർജാവുന്ന സമയത്താണ് തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കുന്നത്. അഡ്മിറ്റ് ആവുമ്പോൾ ഇൻഷൂറൻസ് ഒക്കെ ശരി അല്ലെ എന്ന്…

    Read More

    അത്ലറ്റിക്സ് മത്സര വിജയികളെയും കായിക പരിശീലകരെയും ആദരിച്ചു

    കൽപ്പറ്റ : ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ജൂനിയര്‍, സീനിയര്‍ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാന ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാന സ്‌കൂള്‍ കായിക മേള എന്നിവയില്‍ മെഡലുകള്‍ നേടിയ കായിക താരങ്ങളെ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. അത്ലറ്റിക് അസോസിയേഷന്‍ കെ.പി വിജയി അദ്ധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു മുഖ്യാതിഥിയായിയിരുന്നു. സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും സ്‌കൂള്‍ മീറ്റിലും സ്വര്‍ണ്ണ മെഡല്‍…

    Read More

    കേരള എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനം ആചരിച്ചു

    കൽപ്പറ്റ: കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ ജീവനക്കാരുടെ കൂട്ടായ്മയിൽ 1974-ൽ രൂപം കൊണ്ട കേരള എൻ.ജി.ഒ അസോസിയേഷൻ 49 വർഷങ്ങൾ പൂർത്തീകരിച്ച് 50 -ആം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ഒക്ടോബർ 27 സ്ഥാപക ദിനാചരണം നടത്തി. ജീവനക്കാരുടെ അവകാശസമര പോരാട്ട വീഥിയിൽ നെടുനായകത്വം വഹിച്ച ചരിത്രമാണ് അസോസിയേഷനുള്ളത്. അവകാശ സമര പോരാട്ടങ്ങളിൽ അധികാരത്തിലിരിക്കുന്നവരുടെ കൊടിയുടെ നിറം നോക്കാതെ നിലപാട് സ്വീകരിച്ചു മുന്നോട്ട് പോയത് കൊണ്ടാണ് കേരളത്തിലെ ജീവനക്കാരുടെ ഇടയിൽ അസോസിയേഷന് ഇത്രയും സ്വീകാര്യത വന്നത് എന്ന് നിസ്സംശയം പറയാൻ…

    Read More

      ടാലൻ്റ് നർച്ചർ പദ്ധതി ഉദ്ഘാടനവും പഞ്ചായത്ത് മെമ്പർമാരെ ആദരിക്കലും നടത്തി.

      ചീരാൽ : ജി എം എച്ച് എസ് എസ് ചീരാലിൽ ടാലൻ്റ് നർച്ചർ പദ്ധതിയുടെ ഉദ്ഘാടനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ആദരിക്കലും നടത്തി. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീജ സതീഷ് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് എം എ സുരേഷ് അധ്യക്ഷനായി. ജനപ്രതിനിധികളായ പ്രസന്ന ശശീന്ദ്രൻ , വി ടി ബേബി , കെ വി ശശി , ഫെബിൻ എം എസ് , പ്രശാന്ത് ടി യു , ബിന്ദു മണികണ്ഠൻ ,…

      Read More

      വനിതാ കമ്മീഷന്‍ അദാലത്ത് നടത്തി

      കൽപ്പറ്റ : സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം പി. കുഞ്ഞായിഷിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 39 പരാതികള്‍ പരിഗണിച്ചു. 9 പരാതികള്‍ തീര്‍പ്പാക്കി. 29 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ഒരു പരാതിയില്‍ കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഡ്വ. മിലി മാത്യൂ, കൗണ്‍സിലര്‍മാരായ ഷീനു ജോര്‍ജ്ജ്, റിയ ജോസ് എന്നിവര്‍ പങ്കെടുത്തു.

      Read More

        പിഎംഎംഎസ്‌വൈ പദ്ധതി: ജില്ലയിലെ പ്രഥമ ഐസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

        പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ (പിഎംഎംഎസ്‌വൈ) ഭാഗമായി ജില്ലയിലെ മത്സ്യ മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കാന്‍ കൂളിവയലില്‍ ഐസ് പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലെ 2024-25 വര്‍ഷത്തിലെ ഘടകപദ്ധതിയാണ് ജില്ലയ്ക്ക് അനുവദിച്ച ഐസ് പ്ലാന്റ് (10 ടണ്‍) യൂണിറ്റ്. ഒരു യൂണിറ്റിന് 40 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 40 ശതമാനം ഗുണഭോക്താവിന് സബ്സിഡിയായി ലഭിക്കും.   മത്സ്യം, മാംസം ഉള്‍പ്പെടെ വേഗത്തില്‍…

        Read More

        സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

        തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മഴയുടെ തോത് അനുസരിച്ച് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചത്. ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 mm ല്‍…

        Read More

          അഖില വയനാട് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് ഫസ്റ്റ് റണ്ണേഴ്സ് അപ്പ് ടീമിനെ ആദരിച്ചു. 

          കണിയാമ്പറ്റ : അഖില വയനാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് (എൽപി വിഭാഗം) ഫസ്റ്റ് റണ്ണേഴ്സ് അപ്പ്‌ നേടിയ കണിയാമ്പറ്റ ഗവ.യു പി സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു . ജില്ലയിൽ ആദ്യമായി എൽ പി വിഭാഗം വിദ്യാർഥികൾക്ക് സെൻറ് തോമസ് എൽപി സ്കൂൾ നടവയൽ സംഘടിപ്പിച്ച സെവൻസ് ടൂർണമെന്റിൽ 18 ടീമുകൾ പങ്കെടുത്തു. കണിയാമ്പറ്റ ഗവ. യുപി സ്കൂളിലെ മുഹമ്മദ്‌ ഷാദിൽ ബെസ്റ്റ് ഫോർവേർഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ പിടിഎ എസ് എം സി സ്റ്റാഫ് അഭിനന്ദിച്ചു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക…

          Read More

          കുടുംബശ്രീ ‘തിരികെ സ്കൂള്‍’ വെള്ളമുണ്ടയിൽ ഉജ്ജ്വല സമാപനം

          വെള്ളമുണ്ട: പൊതു വിദ്യാഭ്യാസ വകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കിയ അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിനായ തിരികെ സ്കൂള്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വെള്ളമുണ്ട സി.ഡി.എസ് പരിധിയിലെ കുടുംബശ്രീ പ്രവർത്തകർ വൻ വിജയമാക്കി മാറ്റി. വെള്ളമുണ്ടയിലെ ആറായിരത്തോളം അയൽക്കൂട്ട അംഗങ്ങൾ ക്യാമ്പയിന്റെ ഭാഗമായി ക്ലാസ്സ്‌ റൂമുകളിൽ എത്തി. സി.ഡി.എസ് പരിധിയിലെ അവസാന ബാച്ചിന്റെ ഫ്ലാഗ് ഓഫ്‌ ചടങ്ങ് പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശാരദ അത്തിമറ്റം അധ്യക്ഷത…

          Read More