ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ അറസ്‌റ്റ് ചെയ്യണം: സിപിഐഎം
കൽപ്പറ്റ: ആത്മഹത്യാ പ്രേരണാക്കേസിൽ ഒന്നാംപ്രതിയായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും അടിയന്തരമായി അറസ്‌റ്റ് ചെയ്യണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അറസ്‌റ്റ് വൈകരുത്. ഒരുനിമിഷം എംഎൽഎയായി തുടരാൻ ബാലകൃഷ്‌ണന് അർഹതയില്ല. മരണം ആത്മഹത്യയല്ല, ഇരട്ടക്കൊലപാതകമാണെന്ന് തെളിഞ്ഞു. ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നപ്പോൾതന്നെ രാജിവയ്‌ക്കേണ്ട ധാർമീക, രാഷ്‌ട്രീയ ബാധ്യത ഉണ്ടായിരുന്നു. എന്നാൽ തയ്യാറായില്ല. കേസിൽ അറസ്‌റ്റ് ഉറപ്പാണ്. ഈ സാഹചര്യത്തിലെങ്കിലും രാജിവച്ച് അന്വേഷണം നേരിടാൻ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ…
