മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ്: എസ്. സുഹാസ് സ്‌പെഷല്‍ ഓഫീസര്‍

കൽപ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ് പദ്ധതി നിര്‍വഹണ യൂണിറ്റിന്റെ സ്‌പെഷല്‍ ഓഫീസറായി എസ്. സുഹാസിന് ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായി. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള മാനേജിങ് ഡയറക്ടര്‍ പദവിയോടൊപ്പമാണ് അധിക ചുമതല നല്‍കിയത്. ടൗണ്‍ഷിപ്പ ്പ്രവൃത്തി നടത്തിപ്പിനായി രൂപീകരിച്ച നിര്‍വഹണ യൂണിറ്റില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (കെ.എ.എസ്) ഫിനാന്‍സ് ഓഫീസര്‍ (ധനകാര്യ വകുപ്പ് ) മൂന്ന് ക്ലാര്‍ക്കുമാര്‍, (റവന്യൂ വകുപ്പ്) എന്നിവരും അക്കൗണ്ട്‌സ് ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, സിവില്‍ എന്‍ജിനീയര്‍…

Read More

സ്കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ മോശമായാൽ തീരുമാനം മാറും

തിരുവനന്തപുരം∙ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും. ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകൾ തന്നെയാണ് ഇതിനു ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നു മന്ത്രി പറഞ്ഞു. ആദ്യം 110 ദിവസവും, 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്നു പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്. പിന്നാലെ കോടതിയുടെ നിർദേശപ്രകാരം കമ്മിഷനെ നിയോഗിക്കുകയായിരുന്നു….

Read More

    കുടുംബശ്രീ ഓണം ജില്ലാ പ്രദർശന വിപണനമേള തുടങ്ങി

    അമ്പലവയൽ: ഗുണമേന്മയേറിയ ഉത്പ്പന്നങ്ങളും നാടൻ കാർഷിക വിഭവങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷന്റെ ഓണം ജില്ലാ പ്രദർശന വിപണനമേള അമ്പലവയൽ ബസ്റ്റാന്റിൽ ആരംഭിച്ചു. കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന മായം കലരാത്ത വിഭവങ്ങൾ, തുണിത്തരങ്ങൾ, അച്ചാറുകൾ, മൺപാത്രങ്ങൾ, പച്ചക്കറികൾ, നിറപ്പൊലിമയിൽ വിളവെടുത്ത പൂക്കൾ എന്നിവ ലഭ്യമാക്കും. ജില്ലയിലെ 27 സിഡിഎസുകളിലും ഓണച്ചന്തകൾ സംഘടിപ്പിക്കും. സെപ്റ്റംബർ മൂന്ന് വരെ ഉണ്ടാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ മേള ഉദ്ഘാടനം ചെയ്തു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

    Read More

    മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ഹാരിസൺ മലയാളത്തിന്റെ നടപടി ജനകീയമായി പ്രതിരോധിക്കും: സിപിഐ എം

    മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം തടസ്സപ്പെടുത്താനുള്ള ഹാരിസൺ മലയാളം ലിമിറ്റഡിന്റെ നടപടിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗൺഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അപ്പീൽ നൽകിയ ഹരിസൺ മലയാളത്തിന്റെ നിലപാട്‌ ദുരന്തബാധിതരോടുള്ള ക്രൂരതയാണ്‌. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് നിരാലംബരായ മനുഷ്യരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാക്കിയ മാതൃക ടൗൺഷിപ്പിനുള്ള അംഗീകാരമായിരുന്നു എസ്റ്റേറ്റ് മാനേജ്മെന്റ് നേരത്തെ നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി സംഗിൾബഞ്ച്‌ വിധി….

    Read More

    ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന; യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

    മേപ്പാടി മാനിവയൽ : ക്രിസ്തുമസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ *പി. കൃഷ്ണൻകുട്ടിയും* സംഘവും മേപ്പാടി മാനിവയലിൽ നടത്തിയ റെയിഡിൽ KL 12 J 7724 നമ്പർ ഓട്ടോറിക്ഷയിൽ *വിദേശമദ്യം സൂക്ഷിച്ച് വെച്ച് വിൽപ്പന നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. മേപ്പാടി ചെമ്പോത്തറ സ്വദേശി പാലാപ്പടിയൻ വീട്ടിൽ നൗഫൽ (40) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മേപ്പാടി, ചെമ്പോത്തറ, മാനിവയൽ , കോട്ടവയൽ ഭാഗങ്ങളിൽ ഇയാൾ മദ്യവിൽപ്പന…

    Read More

    ദർശ്ശനയുടെ ഭർത്താവ് ഓംപ്രകാശും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

    കൽപ്പറ്റ:വയനാട് വെണ്ണിയോട് പുഴയിൽ ചാടി യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഓംപ്രകാശും വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യചെയ്തു. കഴിഞ്ഞ ജൂലൈ 14നാണ് ദർശനയും 5 വയസ്സുള്ള മകൾ ദക്ഷയും വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നായിരുന്നു ദർശനയും കുഞ്ഞും ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും റിമാന്റിലായിരുന്നു. 83-ാം ദിവസം ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ ഓംപ്രകാശിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം…

    Read More

      മുട്ടിൽ മരംമുറി: അപ്പീൽ തള്ളി, കർഷകർക്കെതിരെ റവന്യൂ നടപടിക്ക് നീക്കം

      കൽപ്പറ്റ: വയനാട്ടിലെ മുട്ടിൽ മരംമുറി കേസിൽ മരം മുറിക്കാൻ അനുവാദം നൽകിയ 29 കർഷകരുടെ അപ്പീൽ അപാകതകൾ ചൂണ്ടിക്കാട്ടി തള്ളി. ഇതോടെ, ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കെതിരെ റവന്യൂ നടപടികൾക്ക് കളമൊരുങ്ങി.   സർക്കാർ അറിയാതെയാണ് മരം മുറിച്ചതെന്ന മുഖ്യപ്രതികളുടെ വാദം പൊളിക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടും, കർഷകരെ ബലിയാടാക്കി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കർഷകരെ സംരക്ഷിക്കുമെന്ന സർക്കാർ ഉറപ്പ് പാഴായെന്നും ഇതോടെ വിമർശനം ശക്തമായി.   അതേസമയം, കേസിലെ മുഖ്യപ്രതികൾക്കെതിരായ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുകയാണ്….

      Read More

      റോഡു സുരക്ഷ പഠന കളരി ആരംഭിക്കും:റാഫ്

      കൽപ്പറ്റ: ‘ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ്സ് ‘എന്ന ആപ്ത വാക്യവുമായി ക്ലബ്ബ് അംഗങ്ങൾക്ക് വേണ്ടി റോഡ് സുരക്ഷ പഠന കളരിയും സാമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി നിർമാർജ്ജന കർമ്മ പരിപാടികളും കാര്യക്ഷമമാക്കും വിധം ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം മുട്ടിൽ യംങ് മെൻസ് & പ്രതിഭ ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ തീരുമാനിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഇ. പുഷ്പാനന്ദകുമാറിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗം ഗ്രാമപഞ്ചായത്തംഗം കുഞ്ഞഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. റാഫ് വയനാട് ജില്ലാ…

      Read More

      ജില്ലാ സ്കൂൾ ഗെയിംസ്; ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഡബ്ല്യുഎംഒ ഓർഫനേജ് ചാമ്പ്യന്മാർ

      മാനന്തവാടി: ജില്ലാ സ്കൂൾ ഗെയിംസ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഡബ്ല്യുഎംഒ ഓർഫനേജ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. മാനന്തവാടിയിൽ വെച്ചു നടന്ന മത്സരത്തിൽ 6 ഗോൾഡ്, 7 സിൽവർ മെഡലുകൾ കരസ്ഥമാക്കിയാണ് ഡബ്ല്യുഎംഒ വിദ്യാർത്ഥികൾ ഒന്നാമതെത്തിയത്. ഷമീർ മേപ്പാടിയുടെ കീഴിലാണ് പരിശീലനം.

      Read More

        തെരുവ് നായ നിയന്ത്രണത്തിന് അദ്ധ്യാപകരെ നിയോഗിക്കരുത്: കെഎസ്ടിസി

        കൽപ്പറ്റ: സ്കൂൾ ക്യാമ്പസുകളിൽ തെരുവ് നായ നിയന്ത്രണത്തിനായി ‘നോഡൽ ഓഫീസർമാരെ’ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ, അധ്യാപകരെ ഈ ചുമതല ഏൽപ്പിക്കാനുള്ള നീക്കങ്ങളിൽ നിന്ന് അധികൃതർ അടിയന്തിരമായി പിന്തിരിയണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെഎസ്ടിസി) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  സ്വന്തം ചുമതലകൾ ഭംഗിയായി നടപ്പാക്കുന്നതിൽ പരാജയപ്പെട്ട ചില സർക്കാർ സംവിധാനങ്ങൾ, കോടതിയുടെ കണ്ണിൽ പൊടിയിടാൻ അധ്യാപകരെ ബലിയാടാക്കുകയാണോ എന്ന് സംഘടന സംശയിക്കുന്നു. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം (RTE Act, 2009 –…

        Read More