ഗൂഗിൾ പേയും ഫോൺ പേയും ഇനി വേണ്ടേ? പുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്, ഇനി ആപ്പിൽ തന്നെ റീച്ചാർജും ചെയ്യാം!
തിരുവനന്തപുരം : ഇന്ത്യയിൽ പുതിയ മൊബൈൽ റീച്ചാർജ് സൗകര്യം അവതരിപ്പിക്കാൻ വാട്സ്ആപ്പ്. ഫിൻടെക് സ്ഥാപനമായ പേ യു (PayU) യുമായി സഹകരിച്ച് ജിയോ, എയർടെൽ, ഐഡിയ തുടങ്ങിയ പ്രീപെയ്ഡ് നമ്പറുകൾ ആപ്പിനുള്ളിൽ നിന്ന് നേരിട്ട് റീചാർജ് ചെയ്യാൻ സാധിക്കും. ഗൂഗിൾ പേ, ഫോൺ പേ എന്നിവയുടെ ആധിപത്യമുള്ള വിപണിയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള വാട്സ്ആപ്പിന്റെ തന്ത്രപരമായ നീക്കമാണിത്. ഫോൺ റീച്ചാർജ് ചെയ്യാൻ ഇനി ഗൂഗിൾ പേ, ഫോൺ പേ ഒന്നും വേണ്ട. വാട്സ്ആപ്പ് തന്നെ മതിയിയാകുമെന്നാണ് കമ്പനി…
