ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പൊതുപരീക്ഷകള്‍ നടത്തുന്നത് ജനാധിപത്യ വിരുദ്ധം:കെഎസ്‌യു

കല്‍പ്പറ്റ: വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പൊതുപരീക്ഷകള്‍ നടത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കെഎസ്‌യു പ്രസ്താവിച്ചു. നവംബര്‍ 12,13,14 തിയതികളിലാണ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. ആയതിനാല്‍ പരീക്ഷകള്‍ മാറ്റി വെച്ച് ജില്ലക്ക് അകത്തും പുറത്തുമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക് സുതാര്യമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് കെഎസ്‌യു വയനാട് ജില്ല സെക്രട്ടറി അജ്മല്‍ പള്ളത്ത്,ഷിജാസ് കൈപ്പണി, അഡോണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു

Read More

    വെറ്ററൻസ് അസോസിയേഷൻ വെള്ളമുണ്ട 69-ാം കുടുംബ സംഗമം നടത്തി

    വെള്ളമുണ്ട: വെറ്ററൻസ് അസോസിയേഷൻ വെള്ളമുണ്ട 69ാമത് കുടുംബ സംഗമവും ജനറൽ ബോഡി യോഗവും നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. എം.കമർലൈല ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.ജെ. വിൻസൻ്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഡി രവീന്ദ്രൻ റിപ്പോർട്ടും ട്രഷറർ ടി. എം. രവീന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വാർഡ് മെമ്പർ അബ്ദുളള കണിയാങ്കണ്ടി ആശംസകൾ നേർന്നു. മാനന്തവാടി ബി. എഡ് സെൻ്റർ ഡയറക്ടർ എം. പി അനിൽ മുഖ്യ പ്രഭാഷണം നടത്തി. സി. വി.ഷിബു (വയനാട്…

    Read More

    പൂക്കോട് അഡ്വഞ്ചർ പാർക്കിൽ ചിത്ര പ്രദർശനം ആരംഭിച്ചു

    പൂക്കോട് : തടാക പരിസരത്തുള്ള പൂക്കോട് അഡ്വഞ്ചർ പാർക്കിൽ പ്രശസ്തരായ ചിത്രകാരന്മാരുടെ 2 മാസം നീണ്ടു നിൽക്കുന്ന ചിത്രപ്രദർശനം ആരംഭിച്ചു. പ്രശസ്ത ചിത്രകാരനും പൂക്കോട് ഗുരുകുലം അന്തേവാസിയുമായിരുന്ന ഡോ. ജീൻ ലേക്ഷാർട്ടി ൻ്റെ സ്മരണ പുതുക്കുന്നതിൻ്റെ ഭാഗമായി സ്വാമി ജെ എൽ അശ്ചര്യചര്യ ട്രസ്റ്റിൻ്റെ കീഴിൽ ആണ് ചിത്രപ്രദർശനം. പ്രദർശനത്തിൻ്റെ ഉദ്ഘാടനം അഡ്വ. പി.ചാത്തുക്കുട്ടി നിർവഹിച്ചു. പ്രശസ്ത ചിത്രകാരൻ അബു പൂക്കോടി ൻ്റെ ചിത്രങ്ങൾ ഓയിൽ കാൻവാസ് അക്രിലിക് എന്നിവയിൽ വരച്ച ചിത്രങ്ങളും പ്രസാദ് ബത്തേരിയുടെ ചിത്രങ്ങളും…

    Read More

    രാഷ്ട്രീയ യുവജനതാദള്‍ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

    കല്‍പ്പറ്റ: രാഷ്ട്രീയ യുവജനതാദള്‍ പ്രവര്‍ത്തകര്‍ മുനിസിപ്പല്‍സെക്രട്ടറിയെ അദ്ദേഹത്തിന്റെ കാര്യാലയത്തില്‍ ഉപരോധിച്ചു. തകര്‍ന്നുകിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് മുനിസിപ്പല്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷോധിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. ഹാഷിം, ഷൈജല്‍ കൈപ്പങ്ങല്‍, ജാഫര്‍ അമ്പിലേരി, ഹമീദ് ചുഴലി അബ്ദുല്‍ ലത്തീഫ്, സി.കെ. സലിം, ഹാറൂണ്‍ ബൈപാസ്, ജംഷീദ് മുത്തു എന്നിവര്‍ പങ്കെടുത്തു. രാവിലെ ആരംഭിച്ച ഉപരോധം റോഡുകള്‍ നന്നാക്കുന്നതിന് വൈകാതെ നടപടി ഉണ്ടാകുമെന്ന് സെക്രട്ടറി ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് അവസാനിപ്പിച്ചത്. നഗരസഭയിലെ മിക്ക…

    Read More

      അനധികൃത മത്സ്യബന്ധനം: ഫിഷറീസ് വകുപ്പ് തെരിവലകള്‍ പൊളിച്ചു നീക്കി

      കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് ഭാഗത്തെ ചെറുപുഴ, തൊണ്ടര്‍നാട് പഞ്ചായത്തിലെ അടായി പുഴകളുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുത്തുന്ന തരത്തില്‍ പുഴയ്ക്കു കുറുകെ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ആക്ട് ലംഘിച്ചുകൊണ്ട് നടത്തിയ ഏഴോളം തെരിവലകളാണ് ഫിഷറീസ് അസിസ്റ്റന്റ്റ് ഡയറക്ടര്‍ വി. സുനീറിന്റെ നിര്‍ദ്ദേശാനുസരണം നീക്കം ചെയ്തത്. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഇ.കെ ജയപ്രകാശ് നേതൃത്വം നല്‍കി. ജീവനക്കാരായ ശരത്, രാജേഷ്, നിസാര്‍, ഫായിസ്, ഗണേശന്‍ എന്നിരും…

      Read More

      വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു.

        തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു മരണം. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് രാത്രി പൊതു ദര്‍ശനത്തിനു വയ്ക്കും.നാളെ രാവിലെ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് ആലപ്പുഴയിലേക്ക് കൊണ്ടുപോകും.വൈകിട്ട് ആലപ്പുഴയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനുവയ്ക്കും. മറ്റെന്നാള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ സംസ്‌ക്കാരം നടത്തും.

      Read More

      പ്രളയ ബാധിതർക്കായി ജീവനോപാധികൾ വിതരണം ചെയ്തു

      കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരിത ബാധിതർക്കായി ജീവനോപാധികൾ വിതരണം ചെയ്തു. നബാർഡ് റീക്രീയേഷൻ ക്ലബ്ബിൻറെയും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൻറെയും സഹായത്തോടെ മുണ്ടക്കൈ നീർത്തട സമിതിയാണ് ജീവനോപാധികൾ വിതരണം ചെയ്തത്. ബാഗ് നിർമ്മാണ യൂണിറ്റ്, കുട നിർമ്മാണ യൂണിറ്റ്, ബേക്കറി യൂണിറ്റ് കൂടാതെ ഭക്ഷണ പരമ്പരാഗത ഭക്ഷണ നിർമ്മാണ യൂണിറ്റും ജീവനോപാധികളിൽ ഉൾപ്പെടുത്തിയിരുന്നു. കാടു വെട്ടുന്ന യന്ത്രം, മരം മുറിക്കുന്ന യന്ത്രം എന്നിവക്ക് പുറമെ തയ്യൽ മെഷീനുകളും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് കൈമാറി. അംഗങ്ങൾക്ക് ആവശ്യമായ…

      Read More

      ബീവറേജ് കുത്തി തുറന്ന് മോഷണം: പ്രതികൾ പിടിയിൽ

      തൊണ്ടർനാട് : തൊണ്ടർനാട് കോറോത്തെ ബിവറേജ് ഔട്ലറ്റിൽ മോഷണം നടത്തിയ പ്രതികൾ പിടിയിലായി. പേരാമ്പ്ര കൂട്ടാളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരാണ് പിടിയിലായത്. ഈമാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് ഇവർ മോഷ്ടിച്ചത്. പ്രതികളുടെ ചിത്രം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഒ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.പി. അബ്ദുൽ അസീസ്, കെ. മൊയ്തു, ബിൻഷാദ്…

      Read More

      മുണ്ടക്കൈ -ചൂരല്‍മല: ഡാറ്റ എൻറോള്‍മെന്റ് ക്യാമ്പിൽ 340 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി.

      മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്കായി സംഘടിപ്പിച്ച ഡാറ്റ എൻറോള്‍മെന്റ് ക്യാമ്പിൽ 340 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി. ജൂലൈ 11 മുതൽ മൂന്ന് ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി പട്ടികകളില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം നേരിട്ട് ബാധിച്ചതുമായ 402 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തിരിച്ചറിയൽ കാർഡുകൾ ലഭ്യമാകുക. ഡാറ്റ എൻറോൾമെന്റ് ക്യാമ്പിന്റെ ആദ്യ ദിനത്തിൽ…

      Read More

        ആരോഗ്യ ബോധവൽക്കരണ ക്ലാസും,വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

        ആരോഗ്യ ബോധവൽക്കരണ ക്ലാസും,വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ശ്രേയസ് മൂലങ്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും,എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ ഉദ് ഘാടനം ചെയ്തു.സുൽത്താൻ ബത്തേരി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാബു സാർ ക്ലാസ്സെടുത്തു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യ സന്ദേശം നൽകി.പിതൃ ദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.അനീഷ്, വത്സ ജോസ്,പുഷ്പലത എന്നിവർ സംസാരിച്ചു.

        Read More