സിനാനെ എസ്ഡിപിഐ ആദരിച്ചു.

ഒണ്ടയങ്ങാടി : അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വയനാട് ജില്ലാ ടീമംഗം സിനാനെ എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ, സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി, റാഫി തുടങ്ങിയവർ പങ്കെടുത്തു.

Read More

    മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു.പി സ്കൂളിൽ ക്രിസ്തുമസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു

    മുള്ളൻകൊല്ലി സെൻ്റ് തോമസ് യു.പി സ്കൂളിൽ ” Yuletide 2k25 ” ക്രിസ്മസ് ആഘോഷം നടത്തി. ലോകം മുഴുവൻ സന്തോഷവും, സമാധാനവും അലതല്ലുന്ന ക്രിസ്മസ് ദിനത്തിൽ ലോക രക്ഷകൻ്റെ വരവ് ആഘോഷതിമിർപ്പോടെ വർണ്ണാഭമായി കൊണ്ടാടി. PTA പ്രസിഡൻ്റ് നോബി പള്ളിത്തറയുടെ അധ്യക്ഷതയിൽ പ്രധാന അധ്യാപിക മിനി ജോൺ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാദർ ജോർജ് ആലൂക്ക ക്രിസ്മസ് സന്ദേശം നൽകി. അസി.വികാരി മെൽബിൽ കുടകപ്പിള്ളിയിൽ .MPTA പ്രസിഡൻ്റ് സബിത പൂന്തോട്ടായിൽ എന്നിവർ ആശംസയറിയിച്ചു പുതിയ വാർഡ്…

    Read More

    സംസ്ഥാന സീനിയർ വനിത പുരുഷ സീനിയർ വോളിമ്പോൾ ചാമ്പ്യൻഷിപ്പ്; സീസൺ ടിക്കറ്റ് പ്രകാശനം ചെയ്തു.

    കൽപ്പറ്റ: വയനാട് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന റിമാൽ ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയും രാജേഷ് മണ്ണാപറമ്പിൽ മെമ്മൊറിയൽ ട്രോഫിക്ക് വേണ്ടിയുമുള്ള സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സീസൺ ടിക്കറ്റ് ജില്ലാ കലക്ടർ ഡോക്ടർ രേണുരാജ് ഐഎഎസ് സംഘാടക സമിതി ചെയർമാൻ ഓആർ കേളു എംഎൽഎയ്ക്ക് നൽകി നിർവ്വഹിച്ചു. ജനുവരി 1 മുതൽ 7 വരെ മാനന്തവാടി താഴെയങ്ങാടിയിൽ പ്രത്യേകം സജ്ജീകരിച്ച ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്. വനിതാ – പുരുഷ വിഭാഗത്തിലാണ്…

    Read More

    യുവ കപ്പ്-ജില്ലാ സ്കൂൾ ലീഗ് ഫുട്ബോൾ സബ് ജില്ലാ തലം യോഗ്യതറൗണ്ട് മത്സരങ്ങൾ ഡിസംബർ ഒന്ന് മുതൽ

    കൽപ്പറ്റ :വയനാട് ജില്ലാ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് ജില്ലയിലെ സ്കൂൾടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് വയനാട് ജില്ലാ സ്കൂൾ ലീഗ് -യുവ കപ്പ് പ്രസ്തുത ടൂർണമെന്റിന്റെ മാനന്തവാടി സബ് ജില്ലാ യോഗ്യത മത്സരങ്ങൾ 2023 ഡിസംബർ 1,2,3 തീയതികളിൽ ആരംഭിക്കും. വെള്ളമുണ്ടയിൽ നടന്ന ടൂർണമെന്റ് സ്വാഗതസംഘംരൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ കെ. റഫീഖ് അധ്യക്ഷത…

    Read More

    ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്ബോള്‍ ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും

    ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്ബോള്‍ ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും – രാവിലെ 10ന് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിര്‍വഹിക്കും കല്‍പ്പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ എന്ന പേരില്‍ വയനാട് ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന അണ്ടര്‍-19 ഫുട്ബോള്‍ ടൂര്‍ണമെന്റിന് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച തുടക്കമാകും. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്…

    Read More

      കള്ളാടി മണ്ണിടിച്ചില്‍; ദുരിതാശ്വാസ ക്യാമ്പിൽ സഹായമായി കുടുംബശ്രീയും ഹരിതകർമ സേനയും

      മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവർക്ക് സഹായമായി കുടുംബശ്രീയും ഹരിതകർമസേനയും. മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ സജ്ജമാക്കിയ കമ്മ്യൂണിറ്റി കിച്ചണിൽ കുടുംബശ്രീ പ്രവർത്തകരുടെ സജീവ സാന്നിധ്യമുണ്ട്. കുടുംബശ്രീ സി.ഡി.എസിൻ്റെയും എ.ഡി.എസിൻ്റെയും നേതൃത്വത്തിൽ ക്യാമ്പിൽ പുനരധിവസിപ്പിച്ചവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിന് കൃത്യമായ ഇടപെടലാണ് നടത്തുന്നതെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ അറിയിച്ചു. ക്യാമ്പിലെ ഭക്ഷണ പാചകം ചെയ്യൽ, വിതരണം ചെയ്യുന്നതിന് സി.ഡി.എസ് പ്രവർത്തകർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിലുള്ളവർക്ക് മാനസിക പിന്തുണ…

      Read More

      പടിഞ്ഞാറത്തറ – പൂഴിത്തോട് -കോഴിക്കോട് ബദൽ പാത യാഥാർത്ഥ്യമാക്കണമെന്ന് ലോകസഭയിൽ കെ.മുരളീധരൻ എം.പി.ആവശ്യപ്പെട്ടു

        കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് നിന്നും വയനാട് ജില്ലയിലെ പടിഞ്ഞാറെത്തറ വഴിയുള്ള ബദൽപാത യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ലോകസഭയിൽ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് നിന്ന് തുടങ്ങി വയനാട് ജില്ലയിലെ പടിഞ്ഞാറെത്തറ വരെയുള്ള 27.225 km ദൈർഘ്യമുള്ള ബദൽ പാത യാഥാർത്ഥ്യമായാൽ മാനന്തവാടി, മൈസൂർ വഴി എളുപ്പത്തിൽ ബാംഗ്ലൂരിൽ എത്തിച്ചേരാൻ കഴിയും. എന്നാൽ ബദൽ പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാലും, സംസ്ഥാന സർക്കാർ ഈ പാതയ്ക്ക് വേണ്ടത്ര പരിഗണന നൽകാത്തതിനാലും, മഴക്കാലത്ത്…

      Read More

      ഗാന്ധിയൻ മൂല്യങ്ങളും ലഹരി വിരുദ്ധ ആശയങ്ങളും സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണം-: ഗാന്ധിജി കൾച്ചറൽ സെൻറർ

      ലഹരിയും മദ്യവും മയക്കുമരുന്നുകളും മനുഷ്യ ശരീരത്തെയും മനസ്സിനെയും കാർന്നു തിന്നുന്ന മഹാവിപത്തായി മാറിയിരിക്കുന്ന ഇന്നത്തെ പ്രത്യേക കാലഘട്ടത്തിൽ ലഹരി വിരുദ്ധ ആശയങ്ങളും ഗാന്ധിയൻ മൂല്യങ്ങളും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഗാന്ധിജി കൾച്ചറൽ സെൻറർ വയനാട് ജില്ലാ കമ്മിറ്റി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ലഹരി ഉപയോഗവും വ്യാപനവും തടയുവാൻ സർക്കാർ കൂടുതൽ കാര്യക്ഷമമായി ഇടപെടണം, സമൂഹം ഗാന്ധിജിയിൽ നിന്ന് അകന്നു പോയതാണ് ഇന്ന് നാം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ മഹത്തായ ആശയങ്ങളും ചിന്തകളും…

      Read More

        എസ്ടി പ്രൊമോട്ടർമാർക്കും സോഷ്യൽ വർക്കർമാർക്കുമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു

        മാനന്തവാടി: മാനന്തവാടി താലൂക്ക് പരിധിയിലെ എസ്ടി പ്രൊമോട്ടർമാർ, സോഷ്യൽ വർക്കർമാർ എന്നിവർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. പതിവായി സ്കൂളിലെത്താത്ത കുട്ടികളുടെ കേസ് സ്റ്റഡി നടത്തി പ്രശ്നപരിഹാരത്തിന് തക്ക സമയത്ത് ഇടപ്പെടുക, കുടുംബ പ്രശ്നങ്ങളുൾപ്പെടെ മറ്റ് ഗൗരവ വിഷയങ്ങൾ ഉള്ള കുട്ടികളെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുക, ഉന്നതികളിൽ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ച് അവിടെയുള്ള വിദ്യാസമ്പന്നരായ യുവതി യുവാക്കളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ ഇവരിലൂടെ ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രമോട്ടർമാർ…

        Read More

          ഇതെല്ലാം തുടരേണ്ടതല്ലേ… ജനങ്ങളുടെ ക്ഷേമമാണ് എൽഡിഎഫിന് പ്രധാനം: മുഖ്യമന്ത്രി

          കേരളം സകല മേഖലയിലും നേട്ടങ്ങൾ കൈവരിച്ച നാടാണെന്നും ഇതെല്ലാം തുടരേണ്ടതല്ലേയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുന്ദമംഗലത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. എൽഡിഎഫ് തുടരണം എന്നാണ് ജനം ആഗ്രഹിക്കുന്നത്. യുഡിഎഫിന് പ്രതിബദ്ധത സ്വന്തം കാര്യങ്ങളോടാണ് ജനങ്ങളുടെ ക്ഷേമ കാര്യങ്ങളിൽ അല്ല അവരുടെ ശ്രദ്ധയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ക്ഷേമമാണ് എൽഡിഎഫിന് പ്രാധാനമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ഒരു ഘട്ടത്തിലും കേരളത്തെ സഹായിച്ചില്ല. കേരളത്തിന്‌ കിട്ടേണ്ട സഹായങ്ങളൊന്നും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെ…

          Read More