“മിന്നും താരങ്ങൾ” മാനന്തവാടി ബ്ലോക്ക് വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.

മാനന്തവാടി: “മിന്നും താരങ്ങൾ” മാനന്തവാടി ബ്ലോക്ക് വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് തല വിഭിന്നശേഷി കലോത്സവം പഴശ്ശി പാർക്കിൽ വിവിധ പരിപാടികളോടുകൂടി നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ററാൻഡിങ് ചെയർ പേഴ്സൺ സൽമ മോയിൻ സ്വാഗതം പറഞ്ഞു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സംസ്ഥാന പാരാ പവർ ലിഫ്റ്റിംഗ് ജേതാവ് അമൽ സുകുമാരൻനിലവിളക്ക് കൊളുത്തിഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ്…

Read More

രണ്ടാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 27, 28, 29 തീയതികളില്‍

വയനാടിനു പുതുജീവന്‍ പകരാന്‍ സാഹിത്യോത്സവം കല്‍പ്പറ്റ: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന്‍ ഈ വരുന്ന 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറിലെ അവസാന ആഴ്ചയില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തിലും അനുബന്ധപരിപാടികളിലും ഈ വര്‍ഷം ഇന്ത്യയിലും വിദേശത്തുമുള്ള 250 ഓളം എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍…

Read More

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; വയനാട് ജില്ലാ ടീം സെലക്ഷൻ ട്രയൽസ് നടത്തി; കെഎഫ്ഐ പുരസ്കാര ജേതാവ് ഷഫീഖ് ഹസ്സനെ ആദരിച്ചു

കൽപ്പറ്റ: ഒക്ടോബർ മാസത്തിൽ വയനാട് ജില്ലയിൽ വച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള വയനാട് ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽസ് കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തിജില്ലയിലെ 66 ഓളം കളിക്കാർ ട്രയൽസിൽ പങ്കെടുത്തു ട്രയൽസിൽ നിന്നും 36 പേരെ ജില്ലാ ക്യാമ്പിലേക്ക് പരിഗണിച്ചു.ട്രയൽസിന് മുന്നോടിയായി നടന്ന ഉദ്ഘാടന സെഷനിൽ കേരള ഫുട്ബോൾ അസോസിയേഷൻ 2025-26 വർഷത്തെ മികച്ച കോച്ചായി തിരഞ്ഞെടുത്ത ഷഫീഖ് ഹസ്സൻ മഠത്തിലിനെ ആദരിച്ചു.ഡിഎഫ്എ സെക്രട്ടറി ബിനു തോമസ് സ്വാഗതം ആശംസിച്ചു…

Read More

    നവ കേരളീയം 2026- EP കേസുകളുടെ സ്പെഷ്യൽ അദാലത്ത്

    മേപ്പാടി: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. E.P. കേസുകളിൽ ഉൾപ്പെട്ട വായ്പക്കർക്കുള്ള സ്പെഷ്യൽ അദാലത്ത് കൽപ്പറ്റ ഹെഡ് ഓഫീസിൽ വെച്ചു നടന്നു. സെയിൽ ഓഫീസർ കെ.വി.ബൈജു, റീജിയണൽ മാനേജർ ടി.ജെ.ജോൺസൺ, ഡയരക്ടർ പി.അശോക് കുമാർ, സെക്രട്ടറി എ.നൗഷാദ്, അസിസ്റ്റന്റ് സെക്രട്ടറി ശ്യാം ജിത്ത് എ.എച്ച്, കെ.യൂസുഫ് എന്നിവർ പങ്കെടുത്തു. EP അദാലത്തുകൾ നാളെയും, മറ്റന്നാളും തുടരുമെന്ന് സെക്രട്ടറി…

    Read More

      മഹാമാരി നേരിടാന്‍ ആരോഗ്യ വകുപ്പ് പദ്ധതിയൊരുങ്ങുന്നു; അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

      മഹാമാരികള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പദ്ധതി തയ്യാറാക്കുന്നു. പരിചിതമായതും പുതുതായി കണ്ടെത്തുന്ന മഹാമാരികളും നേരിടാന്‍ കൃതമായ ആസൂത്രണ രേഖ തയ്യാറാക്കി സാമൂഹിക പങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഭാവനം ചെയുന്നത്. പഞ്ചായത്ത്തലം മുതല്‍ ജില്ലാതലം വരെയുള്ള പ്രവര്‍ത്തന രൂപരേഖയാണ് തയ്യാറാക്കുന്നത്. ജില്ലയിലെ ആരോഗ്യ സൗകര്യങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ തരണം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ രാജന്‍ എന്‍ ഖോബ്രഗഡെയുടെ അധ്യക്ഷതയില്‍…

      Read More

      കാണാതായ ബൈക്ക് കണ്ടെത്തി വാഹനത്തിൻറെ പല ഭാഗങ്ങളും അഴിച്ച് മാറ്റിയ നിലയിൽ

      വരയാൽ: ബൈക്ക് കണ്ടെത്തി ഇന്ന് പുലർച്ചെ വാളാട് എടത്തനയിൽ നിന്ന് കാണാതായ ബൈക്ക് കാപ്പാട്ട് മല പാറത്തോട്ടം ഹിൽട്രി റിസോർട്ടിന്റെ സമീപത്തായി കണ്ടെത്തി സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ തോട്ടത്തിലാണ് വാഹനം കണ്ടെത്തിയത് വാഹനത്തിൻറെ പല ഭാഗങ്ങളും അഴിച്ച് മാറ്റിയ നിലയിലാണ് കാണപ്പെട്ട തലപ്പുഴ പോലീസ് സ്ഥലത്തെത്തി പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു ഇന്ന് പുലർച്ചയാണ് വാളാട് എടത്തനയിൽ വീടിനു സമീപത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചത്

      Read More

        പാടിച്ചിറയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു കൊന്നു

        പുൽപ്പള്ളി : പാടിച്ചിറ കിഴക്കേഭാഗത്ത് ബിനുവിന്റെ വളർത്തുനായയെ വന്യജീവി ആക്രമിച്ചു കൊന്നു ഭക്ഷിച്ച നിലയിൽ. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടുകൂടിയാണ് കൂട്ടിൽ കെട്ടിയിട്ടിരുന്ന നായയെ വന്യജീവി കൊന്നു ഭക്ഷിച്ചത്. ബഹളം കേട്ട് വീട്ടുകാർ എണീറ്റ് നോക്കുമ്പോൾ വന്യജീവി സ്ഥലം വിട്ടു.

        Read More

        എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയില്‍

        ബത്തേരി: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. മൊറയൂര്‍, അക്കപ്പറമ്പില്‍ വീട്ടില്‍ സുലൈമാനെ(39)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 10.11.2023 തീയതി വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് 0.61 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഓമാരായ അരുണ്‍ജിത്ത്, സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. ഇയാള്‍ സഞ്ചരിച്ച KL 84 9461 മഹിന്ദ്ര താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു.

        Read More

          മാനന്തവാടി നഗരസഭ : കോണ്ഗ്രസ് വികസന സന്ദേശ യാത്ര നടത്തി. 

          മാനന്തവാടി നഗരസഭയുടെ 2020 – 2025 വർഷത്തെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോണ്ഗ്രസ് വികസന സന്ദേശ യാത്ര നടത്തി.   പ്രസിഡന്റ് സുനിൽ ആലിക്കൽ ക്യാപ്റ്റനും മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആശ ഐപ്പ് പൈസ് ക്യാപ്റ്റനും ആയിട്ടുള്ള വികസന സന്ദേശ പദയാത്ര മാനന്തവാടി ഗാന്ധി പാർക്കിൽ സമാപിച്ചു. സമാപന സമ്മേളനം ഡി സി സി പ്രസിഡന്റ് അഡ്വ. ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്…

          Read More

            വന്യമൃഗ ആക്രമണം: ഹോട്ട് സ്പോട്ടുകളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും

            കൽപറ്റ:വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന ജില്ലയിലെ എല്ലാ ഹോട്ട് സ്പോട്ടുകളിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ഒരു പ്രത്യേക ‘മിഷന്‍’ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന മനുഷ്യ- വന്യമൃഗ സംരക്ഷണ ലഘൂകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി ദുരന്തനിവാരണ ഫണ്ട്, സി എസ് ആര്‍ ഫണ്ട് എന്നിവ ഉപയോഗിക്കും. ജില്ലയില്‍ എത്ര ഹോട്ട്സ്പോട്ടുകള്‍ ഉണ്ടെന്നും അതിന് വരുന്ന ആകെ ചെലവ് എത്രയാണെന്നും കണക്കാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.   മുമ്പ് വന്യമൃഗ ആക്രമണം നടന്ന്…

            Read More