കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു.

    തിരുനെല്ലി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ( KSSPU ) തിരുനെല്ലി യൂണിറ്റ് വാർഷിക സമ്മേളനം കാട്ടിക്കുളം എസ്എൻഡിപി ഹാളിൽ വച്ച് ചേർന്നു       സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് കുമാരി അഞ്ജു ബാലൻ ഉദ്ഘാടനം ചെയ്തു കെ എസ് എസ് പി യു സംസ്ഥാന സെക്രട്ടറി കെ വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണം ശ്രീ കെ മോഹനൻ കുമാർ മാസ്റ്റർ നടത്തി. പി വി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.    …

    Read More

    ഗ്യാസ് കണക്ഷൻ ഏർപെടുത്തി പൊതുവിതരണ വകുപ്പ്

    കൽപറ്റ: മേപ്പാടി ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിവിധ ക്യാംപുകളിൽ കഴിയുന്ന കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറുന്ന മുറക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ കബനി ഗ്യാസ് ഏജൻസിയുമായി ചേർന്ന് സൗജന്യ ഗ്യാസ് കണക്ഷനും ഗ്യാസ് സ്റ്റൗ ഉൾപ്പെടെയുള്ള അനുബന്ധ സാധനങ്ങളും പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു. ക്യാംപുകളിൽ കഴിയുന്ന കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറുന്ന മുറയ്ക്കാണ് ഇവ വിതരണം ചെയ്യുന്നത്. ചൂരൽമല പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതബാധിതരായി വിവിധ ക്യാംപുകളിൽ കഴിയുന്ന മുഴുവൻ…

    Read More

      അദ്ഭുത രക്ഷപ്പെടുത്തൽ; ലണ്ടനിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ കുട്ടിക്ക് രക്ഷകനായി മലയാളി യുവാവ്

      ലണ്ടൻ: ലണ്ടനിലെ ഇൽഫോർഡിൽ കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് പതിച്ച പെൺകുട്ടിയെ സ്വന്തം കൈകളിൽ താങ്ങി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീലാണ് ലണ്ടൻ പൊലീസിനൊപ്പം ചേർന്ന് സാഹസിക രക്ഷാപ്രവർത്തനം നടത്തിയത്. ജസീലിന്റെ സമയോചിതമായ ഇടപെടൽ മൂലം കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള ഒരു പണയമിടപാട് സ്ഥാപനത്തിന് മുകളിലെ ഫ്ലാറ്റിൽ കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഭിത്തിയിൽ കുട്ടി അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുന്നത് കണ്ട് താഴെ തടിച്ചുകൂടിയ ആളുകൾ നിലവിളിക്കുകയായിരുന്നു.  …

      Read More

        പണ്ഡിത കൂട്ടായ്മ തരുവണയിൽ സെമിനാർ സംഘടിപ്പിച്ചു

        തരുവണ : തരുവണയിലെ പണ്ഡിത കൂട്ടായ്മ ലജ്നത്തുൽ ഉലമയുടെ ആറാം വാർഷികത്തിൻ്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. തരുവണ ഉസ്താദ് ജീവിതം ദർശനം എന്ന പ്രമേയത്തിൽ പ്രഗത്ഭ പണ്ഡിതനും വാഗ്മിയും സുന്നീ പ്രസ്ഥാന നേതൃത്വവുമായിരുന്ന തരുവണ അബ്ദുള്ള ഉസ്താദിൻ്റെ ത്യാഗോജ്ജ്വലമായ ഓർമ്മകൾ ചർച്ച ചെയ്തു. തരുവണയിൽ നടന്ന സംഗമത്തിൽ സുബൈർ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. ശൈഖുന പി ഹസൻ ഉസ്താദ്, കെ. അബ്ദുള്ള മുസ്‌ലിയാർ,വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഒ. എം…

        Read More

        അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ്: മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

        പൂക്കോട് : കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഡിസംബര്‍ 21 ന് രാവിലെ 11.30 ന് ഉദ്ഘാടനം ചെയ്യും. കന്നുകാലി, മൃഗസംരക്ഷണ മേഖലകളുടെ സമഗ്ര വികസനവും ക്ഷീര കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിങ്, അക്വഫാമിങ്, പോള്‍ട്രി, അഗ്രിക്കള്‍ച്ചര്‍ മേഖലയിലെ സ്റ്റാളുകള്‍ ഒരുക്കും. പക്ഷി-മൃഗാദികളുടെ പ്രദര്‍ശനം, മൃഗ സംരക്ഷണ വകുപ്പിനു കീഴിലെ വിവിധ ഏജന്‍സികളുടെയും സര്‍ക്കാര്‍…

        Read More

          ടി ഡി എ എ കെ എടപ്പെട്ടി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി

          കല്പറ്റ: ടയർ ഡീലേഴ്സ് ആൻ്റ് അലൈൻമെൻ്റ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് സി കെ ശിവകുമാർ അധ്യക്ഷത വഹിച്ചു. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. എടവക ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീല ബാലൻ, എടപ്പെട്ടി…

          Read More

          സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

          തിരുവനന്തപുരം: ന്യൂന മർദ്ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്ക് കിഴക്കൻ അറബിക്കടലിനു മുകളില്‍ സ്ഥിതി ചെയ്തിരുന്ന അസ്ന ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദമായും ഇന്ന് രാവിലെയോടെ തീവ്രന്യൂനമർദമായും ശക്തി…

          Read More

            ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്-2025; മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

            മാനന്തവാടി: വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.   സഹദിയ ജലീൽ (തലപ്പുഴ ),ഷമീന മുസ്തഫ (തരുവണ ), അലി എ. കെ (കട്ടയാട് ), നൗഫൽ കെ (വെള്ളമുണ്ട) തുടങ്ങിയവരാണ് ഇന്ന് നോമിനേഷൻ സമർപ്പിച്ചത്.   പാർട്ടിയുടെ ജില്ലാ, മണ്ഡലം നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് സ്ഥാനാർത്ഥികൾ വരണാധികാരി മുമ്പാകെ പത്രികകൾ സമർപ്പിച്ചത്. മാനന്തവാടി ബ്ലോക്ക്…

            Read More

              മൂന്ന് സീറ്റുകളിലും വിജയിക്കും: യുഡിഎഫ്

              കൽപറ്റ : നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ജില്ലയിലെ യു ഡി എഫ് നേതാക്കളും പ്രവർത്തകരും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്നും സ്ഥാനാർഥികളുടെ ജനസ്വാധീനവും പ്രവർത്തന മികവും പിണറായി സർക്കാരിനോടുള്ള പൊതുജന അമർഷവും തിരഞ്ഞെടുപ്പ് സമിതികളുടെ ചിട്ടയായ പ്രവർത്തന ശൈലിയുമെല്ലാം വയനാട്ടിലെ മൂന്ന് നിയമസഭാ സീറ്റുകളും യുഡിഎഫിന് ഉറപ്പാക്കിയെന്ന് ജില്ലാ യു ഡി എഫ് യോഗം വിലയിരുത്തി.   ബത്തേരി സ്ഥാനാർഥി ഐ.സി.ബാലകൃഷണനെതിരേയും കൽപറ്റ സ്ഥാനാർഥി ടി. സിദ്ധിഖിനെതിരെയും സി. പി. എം അഴിച്ചുവിട്ട വ്യർഥമായ ആരോപണങ്ങൾ എൽ ഡി…

              Read More

                അക്ഷരോന്നതി പദ്ധതി: സാക്ഷരതാ മിഷൻ 5000 പുസ്തകങ്ങൾ കൈമാറും

                അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ 5000 ലൈബ്രറി പുസ്തകങ്ങൾ ശേഖരിച്ച് ജില്ലാ കളക്ടർക്ക് കൈമാറും. ഗോത്ര മേഖലയിലെ വിദ്യാർത്ഥികളെ വായനയിലൂടെ അറിവിലേക്കും ഉന്നമനത്തിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്. പഠനമുറികൾ, ഹോസ്റ്റലുകളിൽ വായനാ സൗകര്യമൊരുക്കൽ, പുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കൽ, വിദ്യാർത്ഥികളിൽ വായനാശീലം വളർത്തൽ, പൊതുജനങ്ങളിൽ പുസ്തകദാനം പ്രോത്സാഹിപ്പിക്കൽ എന്നിവയാണ് പദ്ധതി ലക്ഷ്യം.   സാക്ഷരതാ മിഷൻ പ്രേരക്മാർ, നാല്,ഏഴ്,പത്ത്,ഹയർസെക്കൻഡറി തുല്യതാ പഠിതാക്കൾ, തുല്യതാ അധ്യാപകർ, സാക്ഷരതാ മിഷൻ ഓഫീസ് ജീവനക്കാർ മുഖേനയാണ് ലൈബ്രറി പുസ്തകങ്ങൾ…

                Read More