ലോറിയിൽ എം ഡി എം എ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ.
എം.ഡി.എം.എ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. വയനാട് നായ്ക്കട്ടി സ്വദേശികളായ തേർവയൽ വീട്ടിൽ, സഫ്നാസ്(37), നിരപ്പം,, മതിലകത്ത് വീട്ടിൽ, അബ്ദുൾ റഷീദ് (33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 23.983 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത് മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. കർണാടക ഭാഗത്തുനിന്നും വരുകയായിരുന്ന കെ എ 34 ബി, 0952 നമ്പർ ലോറി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്. സഫ്നാസിന്റെ അരയിൽ…
