ജില്ലയില്‍ ക്വാറികള്‍-വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം

    കൽപ്പറ്റ: ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ക്വാറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു. ക്വാറികള്‍, ഹോം സ്റ്റേ, റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അഡ്വഞ്ചര്‍ ടൂറിസം സെന്ററുകള്‍, ട്രക്കിങ് എന്നിവ നിര്‍ത്തിവെയ്ക്കണമെന്നാണ് ഉത്തരവ്. ജില്ലയില്‍ ദുരന്തസാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്…

    Read More

      വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

      തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു . ആകെയുള്ള ഇരുപത്തിനാലു സീറ്റിൽ യു.ഡി.എഫ്.ൽ പതിനാല് സീറ്റിൽ മുസ്ലിം ലീഗും,പത്തു സീറ്റിൽ കോൺഗ്രെസ്മാണ് മത്സരിക്കുന്നത്.മുസ്ലിം ലീഗിന്റെ പതിനാല് സീറ്റിലും സ്ഥാനാർഥികളായി.കോൺഗ്രസ്സ് ഇന്ന് വൈകുന്നേരത്തോട് കൂടി പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.മുസ്ലിം ലീഗ് സ്ഥാനാർഥികൾ സുമേഷ്.പി.എം(കണ്ടത്തുവയൽ),പി.കെ.സലാം (വെള്ളമുണ്ട ),ലീല ഗണേഷ് (പഴഞ്ചന ),ആതിക്ക ബായി (പുളിഞ്ഞാൽ), റംല മുഹമ്മദ് (വെള്ളമുണ്ട 8/4),ഖമർ ലൈല (കട്ടയാട് ),സി.സുമയ്യ ടീച്ചർ (പരിയാരമുക്ക്),കെ.കെ.മമ്മൂട്ടി മദനി (തരുവണ),എഴുത്തൻ മമ്മൂട്ടി (പീച്ചാം കോട് ),തുരുത്തിയിൽ…

      Read More

        നിയമസഭയെ നയിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ; കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതലയേറ്റു

        നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതല ഏറ്റു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു. അതേസമയം ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർത്ഥികൾ മത്സരിച്ചു. എൽഡിഎഫിൽനിന്ന് എസി മൊയ്തീനും, എൻഡിഎയിൽനിന്ന് ബിബി ഗോപകുമാറുമാണ് മത്സരിച്ച മറ്റ് രണ്ട് പേർ‌.   പ്രോടെം സ്പീക്കർ ജി സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി വിഡി സതീശനാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത്….

        Read More

          ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

          ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു   വി.എസ് അച്യുതാനന്ദൻ സ്മാരക ബഡ്സ് റിഹാബിലിറ്റേഷൻ ആൻഡ് തെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്തിലെ മൂളിത്തോടിൽ ആരംഭിച്ച സെൻ്ററിൻ്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ.കെ ജയഭാരതി അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ, മാനന്തവാടി…

          Read More

          പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

          വെള്ളമുണ്ട: വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പനവല്ലി ചെമ്പകമൂല കോട്ടക്കുന്ന് വീട്ടില്‍ മുഹമ്മദ് ആബിദ് (23) നെയാണ് അറസ്റ്റ് ചെയ്തത്. മാനന്തവാടി സി.ഐ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്ലാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ വിദ്യാര്‍ത്ഥിനി കൗണ്‍സിലറോട് പറഞ്ഞത് പ്രകാരമാണ്  മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. വെള്ളമുണ്ട എസ്.ഐ മുരളീധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബു, നൗഷാദ്, ഷിനു എന്നിവരും…

          Read More

          തൊണ്ടർനാട് പഞ്ചായത്ത്‌ പിഇസി യോഗം നടന്നു.

          തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്ത്‌ പിഇസി യോഗം നടന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കുസുമം ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആമിന സത്താർ അധ്യക്ഷത വഹിച്ചു. പിഇസി ചെയർമാൻ കരീം, മെമ്പർ മാരായ ചന്ദുമാസ്റ്റർ, ഗണേഷ്, ഏലിയമ്മ, പ്രീതരാമൻ ബിആർസി കൺവീനർ സുരേഷ് മാസ്റ്റർ, പ്രധാന അധ്യാപകർ, പിടിഎ പ്രസിഡന്റ്മാർ എന്നിവർ പങ്കെടുത്തു.

          Read More

            കാർഷിക മേഖല സംപുഷ്ഠമാക്കാൻ  പദ്ധതി വേണം: പി.കെ.എ. അസീസ്

             സുൽത്താൻബത്തേരി: വെല്ലുവിളികൾ നേരിടുന്ന കാർഷിക മേഖല സംപുഷ്ഠമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പദ്ധതി തയ്യാറാക്കണമെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്. കൃഷിയും കർഷക സമൂഹവും കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തിൽ നിന്ന് കരകയറിയെങ്കിൽ മാത്രമേ കാർഷിക മേഖലയുടെ വളർച്ച പൂർണ്ണമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാറുകൾ കർഷകരോട് കാണിക്കുന്ന അവഗണനയിലും കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനുമെതിരെ സ്വതന്ത്ര കർഷക സംഘം ഒക്ടോ. 14ന് നടത്തുന്ന കലക്ടറേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം സുൽത്താൻ ബത്തേരി…

            Read More

            ദുരന്ത ബാധിതർക്കായി മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും: കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്

            കൽപ്പറ്റ: വയനാട് ദുരന്ത ബാധിതർക്കായി കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ കൈത്താങ്ങ്. അർഹരായവർക്ക് മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും. സർക്കാരോ സന്നദ്ധ പ്രവർത്തകരോ എം. എൽ.എ യോ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഏറ്റവും അർഹരായ മൂന്ന് കുടുംബങ്ങൾക്ക് താമസിക്കാനാവശ്യമായ മുഴുവൻ സൗകര്യങ്ങൾ ഒരുക്കി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നൽകാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. നാൽപ്പത്തി അഞ്ചു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ഭാരവാഹികളും വയനാട് ജില്ലാ നേതാക്കളും ദുരന്ത ഭൂമി സന്ദർശിക്കുകയും ടി….

            Read More

            ഉപതെരഞ്ഞെടുപ്പ്; മത്സരിക്കാന്‍ സ്വീറ്റിയും, വയനാടന്‍ തുമ്പിക്ക് ഇത് രണ്ടാമൂഴം

            കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ സ്വീറ്റിയുമുണ്ടാകും. വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നാടു നീളെ പറന്ന് കൂടുതല്‍ ഉയരത്തിലെത്താന്‍ സ്വീറ്റിക്കും ഇത് രണ്ടാം ഊഴമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ നേടിയ വയനാടിന്റെ ഇലക്ഷന്‍ മാസ്‌ക്കോട്ടായിരുന്നു സ്വീറ്റി. സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഒരു തുമ്പിയും ഇടം പിടിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിനായി വോട്ടവകാശം വിനിയോഗിക്കാം എന്ന സന്ദേശവുമായാണ് സ്വീറ്റി നാടാകെ പറക്കുന്നത്. വോട്ടവകാശ സന്ദേശ പ്രചാരണത്തില്‍ അരങ്ങിലെത്തിയ ഈ…

            Read More

              മൊതക്കരയിൽ കൊയ്ത്തുത്സവം നടത്തി 

              വെള്ളമുണ്ട:മൊതക്കര ഗവ.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി എക്സ് ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ കാർഷിക അവബോധം ഉണ്ടാക്കുവാൻ വേണ്ടി സ്കൂൾ പി. ടി. എ യുടെ ആഭിമുഖ്യത്തിലാണ് കൃഷിയിറക്കിയത്. പി. ടി. എ പ്രസിഡന്റ്‌ ജയേഷ്കുമാർ വി. സി അധ്യക്ഷത വഹിച്ചു. ഗ്രാമീൻ ബാങ്ക് മാനേജർ ജിഷ്ണു ആനന്ദ് മുഖ്യ അതിഥി ആയിരുന്നു. എച്ച്.എം ദേവകി ടീച്ചർ പദ്ധതി വിശദീകരിച്ചു.

              Read More