കർഷകരുടെ ജന വിരുദ്ധ സർക്കാർ നയങ്ങൾക്കെതിരെ യു.ഡി.എഫ് കർഷകൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രചരണ വാഹന ജാഥ പ്രയാണം തുടങ്ങി
മാനന്തവാടി: കേന്ദ്ര-കേരള സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകൾക്കും, ഇ.എസ്.എ. പരിധിയിൽ ജങ്ങളുടെ ആശങ്കകൾ അകറ്റുക, കാലവർഷക്കെടുതി, ക്രോപ്പ് ഇൻഷൂറൻസ്, കടാശ്വാസ കമ്മീഷൻ, വയനാട് പാക്കേജ് ഉൾപ്പെടെയുള്ള സർക്കാരുകളുടെ അഴിമതികൾ ജനമധ്യത്തിൽ തുറന്ന് കാണിക്കുന്നതിന് വേണ്ടി യു.ഡി.എഫ് കർഷകൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രചരണ വാഹന ജാഥ മാനന്തവാടി നിയോജക മണ്ഡലത്തിൽ പ്രയാണം ആരംഭിച്ചു. രണ്ട് ദിനങ്ങളിലായാണ് വാഹനജാഥ നടക്കുന്നത്. പ്രചരണ വാഹനജാഥയുടെ ഉദ്ഘാടനം പയ്യപളളിയിൽ വെച്ച് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ.സി വിജയൻ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി.എം.ബെന്നിക്ക്…
