വിദ്യാർത്ഥികൾ ഫീസടച്ചില്ലെന്ന് പറഞ്ഞ് ജീവനക്കാരുടെ അവകാശങ്ങൾ നിരാകരിക്കാനാവില്ല: മനുഷ്യാവകാശ കമ്മീഷൻ

    കൽപ്പറ്റ: വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ജീവനക്കാരുടെ നിയമപരമായ അവകാശങ്ങൾ നിരാകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.   ലക്കിടിയിലെ ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർക്ക് നൽകേണ്ട മുഴുവൻ ശമ്പള കുടിശികയും രണ്ടു മാസത്തിനകം നിർബന്ധമായും വിതരണം ചെയ്യണമെന്നും ഉത്തരവിൽ പറഞ്ഞു. ഓറിയന്റ്റൽ സ്‌കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് പ്രിൻസിപ്പാളിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.   നിർദ്ദേശം അനുസരിക്കാതിരുന്നാൽ നിയമനടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ഉത്തരവിൽ പറഞ്ഞു. 2020…

    Read More

    ‘ഒരുദിന വരുമാനം ദുരന്ത ബാധിതർക്ക്’ക്യാമ്പയിൻ നടത്തി.

    തരുവണ: ഒരു ദിവസത്തെ എൻ്റെ വരുമാനം ചൂരൽമലയിൽ ദുരിതമനുഭവിക്കുന്നർക്ക് എന്ന തലവാചകത്തിൽ തരുവണ യൂണിറ്റ് ഓട്ടോ-ടാക്സി-സി.ഐ.ടി.യു യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹായ സ്വരൂപണ ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വി. മണി, കുഞ്ഞമ്മദ് മുണ്ടാടത്തിൽ, ജംഷീർ കെ. കെ, അഷ്‌റഫ്‌ എം. കെ, അബ്ദുള്ള എം. കെ, ഹാരിസ് സി.എച്ച്‌, ഹാഷിം വി തുടങ്ങിയവർ സംബന്ധിച്ചു.

    Read More

      വികസന സെമിനാർ സംഘടിപ്പിച്ചു

      വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ ഉൽഘാടനം ചെയ്തു.സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല അദ്ധ്യക്ഷം വഹിച്ചു.വൈസ് പ്രസിഡന്റ് ലതിക.എം.സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ സെൽമ മോയി,ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തസ്‌നി,പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.സലാം,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ ആതിക്ക ബായി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ…

      Read More

        കല്ലിങ്കര ഉന്നതിയില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി

        ചീരാല്‍: നെന്‍മേനി പഞ്ചായത്തിലെ കല്ലിങ്കര ഉന്നതിയില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എടക്കല്‍ മോഹനന്‍ ശിലാസ്ഥാപനം നടത്തി. വാര്‍ഡ് അംഗം വി.ടി. ബേബി അധ്യക്ഷത വഹിച്ചു. ജെ.എ. രാജു, കെ.സി.കെ. തങ്ങള്‍, വി.ടി. രാജു, ടി.കെ. രാധാകൃഷ്ണന്‍, എം. സുനില്‍കുമാര്‍, ഇ.പി. പുഷ്‌കരന്‍, കെ.സി. വേലായുധന്‍, പീഞ്ചന്‍, ഷാജി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,47,000 രൂപ വകയിരുത്തിയാണ് പ്രവൃത്തി നടത്തുന്നത്. ബത്തേരി ലേബര്‍…

        Read More

          വയനാടിന് ഇനി തനത് സ്പീഷിസുകൾ

          വയനാടിന് ഇനി തനത് സ്പീഷിസുകൾ   ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്ര ശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം,തവള എന്നിവ പ്രഖ്യാപിച്ചു   ജില്ലയുടെ ജൈവവൈവിധ്യ പൈതൃകം സംരക്ഷിക്കുന്നതിന് വയനാടിന് ഇനി തനത് സ്പീഷിസുകൾ. സംസ്ഥാന ജൈവവൈവിധ്യ ബോർഡും ജില്ലാ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയും ജില്ല ആസൂത്രണ സമിതിയും ചേർന്ന് ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്രശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം, തവള എന്നിവ പ്രഖ്യാപിച്ചു. വയനാട്ടിൽ…

          Read More

            എൽഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കൺവൻഷൻ നടത്തി

            കൽപ്പറ്റ: എൽഡിഎഫ് നിയോജകമണ്ഡലം കൺവൻഷൻ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടത്തി. ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ. റഫീഖ്, സി.കെ. ശശീന്ദ്രൻ, ഇ.ജെ. ബാബു, കെ.ജെ. ദേവസ്യ, ഷാജി ചെറിയാൻ, എ.പി. അഹമ്മദ്, കുര്യാക്കോസ് മുള്ളൻമട, അബൂബക്കർ ഹാജി, പി. ഗഗാറിൻ, വി.പി. ശങ്കരൻ നമ്പ്യാർ, സ്ഥാനാർഥി പി.കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. 2,001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി കെ.കെ. ഹംസ(ചെയർമാൻ), പി. ഗഗാറിൻ,…

            Read More

            ശിശുദിനാഘോഷം: കുട്ടികളുടെ പാര്‍ലമെന്റ് ഒരുങ്ങി

            കൽപ്പറ്റ : ജില്ലാ ശിശുക്ഷേമ സമിതിയും സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന നടത്തുന്ന ഈ വര്‍ഷത്തെ ശിശുദിനാഘോഷ പരിപാടികള്‍ നയിക്കാനുള്ള നേതാക്കളെ തെരഞ്ഞെടുത്തു. ബത്തേരി അസംപ്ഷന്‍ എ.യു.പി.സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥി പി.എസ്. ഫൈഹയാണ് കുട്ടികളുടെ പ്രധാനമന്ത്രി. മാനന്തവാടി ഗവ: യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി എയിലിന്‍ റോസ് റോയ് പ്രസിഡന്റും കല്ലോടി സെന്റ് ജോസഫ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി എമില്‍ഷാജ് സ്പീക്കറുമാകും. കല്‍പ്പറ്റ ഡിപോള്‍ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അച്വുത്…

            Read More

              ഡോ. ഷീജ വി.ആര്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍

              ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരായി ഡോ. ഷീജ വി.ആര്‍ ചുമതലയേറ്റു. ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന ഡോ. സമീഹ സൈതലവി കാലാവധി പൂര്‍ത്തിയാക്കി മാതൃവകുപ്പിലേക്ക് തിരിച്ചുപോയ ഒഴിവിലേക്കാണ് പുതിയ നിയമനം. മാനന്തവാടി സ്വദേശിനിയായ ഡോ. ഷീജ 2005ല്‍ എടവക കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് 10 വര്‍ഷം വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലും ഒമ്പതു വര്‍ഷം പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ജോലി ചെയ്തു. ഏറ്റവുമൊടുവില്‍ പേര്യ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസറായിരുന്നു. അഡ്വ. ശ്രീകാന്ത് പട്ടയനാണ്…

              Read More

              മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം സമരം ഇന്ന്

              മുള്ളന്‍കൊല്ലി: ക്വാറികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച (ഇന്ന്) പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും നടത്താന്‍ സിപിഎം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ജില്ലയില്‍ അതീവ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന പഞ്ചായത്താണ് മുള്ളന്‍കൊല്ലി. കര്‍ണാടകയുമായി അതിരുപങ്കിടുന്ന പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കരിങ്കല്‍ ഖനനത്തിനു ലൈസന്‍സ് ലഭ്യമാക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ മത്സരിക്കുന്ന സ്ഥിതിയാണുള്ളത്. ക്വാറി വിഷയം ചര്‍ച്ച ചെയ്യുന്നതിന് അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കാന്‍ പഞ്ചായത്ത്…

              Read More

              ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

              കൽപ്പറ്റ: കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പൊതുഇടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ പതിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എ. സ്മിത, സീനിയർ അസിസ്റ്റൻ്റ് വിവേകാനന്ദൻ മാസ്റ്റർ, ജഷീന, എന്നിവർ നേതൃത്വം നൽകി.

              Read More