പേരിയയിൽ ജനവാസ മേഖലയിൽ ഭീതി പരത്തി ചെന്നായ് കൂട്ടം; പുള്ളിമാനിനെ കടിച്ചു തിന്നു

    പേരിയ:. താഴെ പേരിയയിൽ ചെന്നായ കൂട്ടം പുള്ളിമാനിനെ ആക്രമിച്ചു കൊന്നുതിന്നു, ജനവാസ മേഖലയിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം 12 ഓളം വരുന്ന ചെന്നായ്ക്കൾ നാട്ടുകാർ നോക്കിനിൽക്കുകയാണ് പുള്ളിമാനിനെ ആക്രമിച്ച് കടിച്ചുകീറി ദൂരേക്ക് വലിച്ചു കൊണ്ടു പോയത്. രാവിലെ കുട്ടികൾ സ്കൂളിലേക്ക് നടന്നുപോകുന്ന വഴിയരികിലാണ് ഈ സംഭവം എന്നുള്ളത് നാട്ടുകാരിൽ ഭീതി പടർത്തിയിട്ടുണ്ട്

    Read More

      മനുഷ്യാവകാശ നിയമ സെമിനാർ നടത്തി.

      മനുഷ്യാവകാശ ലംഘനങ്ങളും ഉപഭോക്‌തൃചൂഷണങ്ങളും നീതിനിഷേധങ്ങളും അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ – ഉപഭോക്‌തൃ സംരക്ഷണനിയമങ്ങളെക്കുറിച്ച് സാധാരണ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി ഹ്യൂമൺ റൈറ് മ്പ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗസിൽ നിയമ സെമിനാർ നടത്തി. HRCPC സംസ്ഥാന പ്രസിഡൻ്റ് P.J ജോൺ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ തോൽപ്പെട്ടി റേഞ്ച് അസി: വൈൽഡ്‌ലൈഫ്‌വാർഡൻ ഷിബുക്കുട്ടൻ AT ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് അശോക് കുമാർ തലശ്ശേരി മനുഷ്യാവകാശ നിയമങ്ങളെക്കുറിച്ചും അസ്വ: സുകന്യ മാനന്തവാടി ഉപഭോക്‌തൃനിയമങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു.HR CPC ദേശീയ പ്രസിഡൻ്റ് ജോയി…

      Read More

        പ്രവാസികൾക്ക് ജില്ലാതല ശില്പശാല നടത്തി

        പനമരം:വയനാട് ജില്ലയിലെ തിരികെയെത്തിയ പ്രവാസികൾക്കായി നോർക്കാ റൂട്ട്സും സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഏകദിന ജില്ലാതല സംരംഭകത്വ ശിൽപശാല പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി. സി.രവീന്ദ്രൻ,പി.ജി. അനിൽ,സ്മിതാ ചന്ദ്രൻ, ദിലീപ്.പി.സി എന്നിവർ സംസാരിച്ചു. തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റുട്ട്സ്‌ വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്‌മെന്റ് പ്രോജക്ട്…

        Read More

        എടപ്പെട്ടി സ്‌കൂളിന് മൈക്ക്‌സെറ്റ് കൈമാറി

        കല്‍പ്പറ്റ: മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും എടപ്പെട്ടി ഗവ. എല്‍ പി സ്‌കൂളിന് അനുവദിച്ച മൈക്ക്‌സെറ്റ് ബാങ്ക് പ്രസിഡന്റ് അഡ്വ. എം. ഡി .വെങ്കിടസുബ്രഹ്മണ്യന്‍ സ്‌കൂളിന് കൈമാറി. ബാങ്ക് നടപ്പിലാക്കുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്‌കൂളിലേക്ക് സൗണ്ട് സിസ്റ്റം ലഭ്യമാക്കിയത്.ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ബി. ഖദീജ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ ജോയി തൊട്ടിത്തറ, അമ്പിളി ദാസന്‍ , ത്രേസ്യാമ്മ കുഞ്ഞാനായില്‍, എസ് എം സി ചെയര്‍മാന്‍ എന്‍. സന്തോഷ്, എം…

        Read More

          എൻഎംഎസ്‌എം ഗവ. കോളേജിൽ പൂർവ വിദ്യാർഥി സംഗമം നടത്തി.

          കൽപ്പറ്റ: എൻഎംഎസ്‌എം ഗവ. കോളേജിൽ അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർഥി സംഗമം നടത്തി. മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്‌തു. കലാലയങ്ങളിൽനിന്നും ആർജിച്ച മൂല്യവും സാമൂഹിക പ്രതിബദ്ധതയും ജീവിതത്തിലാകെ പാലിക്കാൻ സാധിക്കണമെന്ന്‌ മന്ത്രി പറഞ്ഞു. കോളേജ്‌ രൂപീകരണകാലം മുതലുള്ള വിദ്യാർഥികൾ ഒത്തുക‍ൂടി. അക്കാദമിക കലാ–കായിക രംഗത്ത്‌ നേട്ടം കൈവരിച്ച വിദ്യാർഥികൾ, വിവിധ മേഖലകളിൽ മികവ്‌ നേടിയ പൂർവ വിദ്യാർഥികൾ, മുൻ പ്രിൻസിപ്പൽമാർ എന്നിവരെ ആദരിച്ചു. അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ്‌ ഇ ഷംലാസ്‌ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌…

          Read More

            യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാൾ പിടിയില്‍

            ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കൊടുംകുറ്റവാളി പിടിയില്‍. ബത്തേരി, പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ്(32)നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, ആംസ് ആക്ട് തുടങ്ങി ബത്തേരി, അമ്പലവയല്‍ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളുണ്ട്. കുറിച്യാട് ഫോറസ്റ്റ് സ്‌റ്റേഷനിലും കേസുണ്ട്.   24.11.2025 തീയതി രാത്രിയാണ് ബത്തേരി ഐസക് ബാറിന് മുന്‍വശം വെച്ച് ബീനാച്ചി സ്വദേശിയെ സംജാദും…

            Read More

            തോല്‍പ്പെട്ടിയില്‍ മയക്കുമരുന്നുവേട്ട; 200 ഗ്രാം എംഡിഎംഎ, രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു

            തോല്‍പ്പെട്ടി: കര്‍ണാടകയില്‍നിന്നുള്ള സ്വകാര്യ ബസിലെ പാഴ്‌സല്‍ ബോക്‌സില്‍ കടത്തുകയായിരുന്ന 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോഗ്രാം കഞ്ചാവും തോല്‍പ്പെട്ടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയില്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ബസിന്റെ അടിഭാഗത്തെ കാബിനില്‍ ഹാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവും എംഎഡിഎംഎയും. ഹാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ മധ്യഭാഗത്ത് ജിപിഎസ് സംവിധാനവും കണ്ടെത്തി. ആരെയും അറസ്റ്റുചെയ്തിട്ടില്ല. പിടിച്ചെടുത്ത എംഡിഎംഎയ്ക്കു മാത്രം ആറ് ലക്ഷം രൂപ വിലവരും. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ…

            Read More

            ചൂരല്‍മല-മുണ്ടക്കൈ ദുരന്ത ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഏലമല പ്രദേശം കൂടി സാധ്യത പഠനത്തില്‍ ഉള്‍പ്പെടുത്തണം: ടി സിദ്ധിഖ് എം എല്‍ എ

            കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്ത ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഏലമല പ്രദേശം കൂടി സാധ്യത പഠനത്തില്‍ ഉള്‍പ്പെടുത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധിഖ് കേരള മുഖ്യമന്ത്രിക്കും, റവന്യു വകുപ്പ് മന്ത്രി കെ. രാജനും കത്ത് നല്‍കി. ചൂരല്‍മല – മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത പഠനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ചൂരല്‍മലയോട് ചേര്‍ന്ന് കിടക്കുന്ന ഏലമല ഭാഗത്ത് ഇത്തരത്തിലുള്ള പഠനങ്ങളെന്നും…

            Read More

              ഭൂമിയോട് അടുത്ത് ആർട്ടെമിസ് 2 സംഘം; നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും

              ന്യൂയോർക്ക്: ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിന് ഒരുങ്ങി ആർട്ടെമിസ് 2 സംഘം. നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് 45 മിനുട്ട് മുൻപ് പേടകത്തിൽ നിന്ന് സർവീസ് മോഡ്യൂൾ വേർപ്പെടുത്തും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടം അതീവ നിർണായകമാണ്. കടലിൽ നിന്ന് പേടകത്തെയും യാത്രികരെയും വീണ്ടെടുക്കാൻ അമേരിക്കൻ നാവിക സേനയുടെ യുഎസ്എസ് ജോൺ പി മുർത്ത…

              Read More

              പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: ഒന്നാം സ്ഥാനം കരസ്ഥമാക്കി ഡോ.അലന്‍ ജോസഫ്

              മാനന്തവാടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ അഭിമുഖ്യത്തിൽ ചരിത്രത്തിൽ ആദ്യമായി ഡോക്ടേഴ്‌സിന് വേണ്ടി സംഘടിപ്പിച്ച കേരള സ്റ്റേറ്റ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 450 കിലോ ഭാരം ഉയർത്തി 103 കിലോ കാറ്റഗറിയിൽ ഒന്നാം സ്ഥാനവും നാഷണൽ സെലെക്ഷനും കരസ്ഥമാക്കി ഡോ.അലൻ ജോസഫ്. മാനന്തവാടി മെഡിക്കൽ കോളേജിലേ എമർജൻസി ഡിപ്പാർട്ട്മെൻ്റിൽ സേവനം അനുഷ്ടിച്ചു വരികയാണ് ഇദ്ദേഹം. മാനന്തവാടിയിലെ HEXAD ജിമ്മിൽ ആണ് പരിശീലനം ചെയ്യന്നത്. നാഷണൽ അത്ലറ്റുമാരായ ഉബൈദ്, അനസ്, അമൽ, അജ്‌നാസ്, അർജ്ജുൻ എന്നിവരാണ് പരിശീലകർ.

              Read More