സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രവും ശക്തവുമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടക്കി, തൃശൂര്‍ ജില്ലകളില്‍ ശക്തമായ…

Read More

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

പടിഞ്ഞാറത്തറ: സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കുന്നതി നിടെ യുവാവ് മുങ്ങി മരിച്ചു. വെണ്ണിയോട് മെച്ചന കിഴക്കയിൽ അജയ് കൃഷ്ണ (19) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലാണ് അപകടം സംഭവിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ച റിയിൽ. അച്ഛൻ: സന്തോഷ് (മനോഹരൻ), അമ്മ: ഷീജ. സഹോദരൻ: കൃഷ്ണ, അക്ഷയ് .

Read More

    കുണ്ടാലയിൽ എസ്.വൈ.എസ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

    കുണ്ടാലയിൽ എസ്.വൈ.എസ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി കുണ്ടാല:എസ്.വൈ.എസ് സ്വാന്തനം കുണ്ടാല യൂണിറ്റും മൈക്രോ ടെക് പോളി ക്ലിനിക്കും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുസ്തഫ പെരുന്തൊടി,റഫീഖ് സഖാഫി,അണിയേരി അസീസ്, ജാഫർ കൊല്ലങ്കണ്ടി, റിയാസ് പിലാക്കണ്ടി, ഉസ്മാൻ പിലാക്കണ്ടി, ഡോ.ഹെർമ ഫാതിമ തുടങ്ങിയവർ പ്രസംഗിച്ചു

    Read More

      വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

      കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം താനൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ടെലഗ്രാമിൽ പാർട്ട്‌ ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന പരസ്യം നൽകി 2024 ഫെബ്രുവരിയിൽ വെള്ളമുണ്ട സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിലാണ്…

      Read More

      വൈറ്റ് ഗാർഡ് പ്രവർത്തകരെ ആദരിച്ചു.

      കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ദുരന്ത പ്രദേശത്തു സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങൾ നടത്തിയ വൈറ്റ് ഗാർഡ് പ്രവർത്തകരെ ആരോഗ്യ ഹോസ്പിറ്റൽ ആദരിച്ചു. പ്രവർത്തകർക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ, സി എൽ എസ് ട്രെയിനിങ് എന്നിവ നൽകുകയും ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഫസൽ. സി എച്ച്, പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കാട്ടി ഗഫൂർ, ആരോഗ്യ ഡയറക്ടർ ഡോ. മുഹമ്മദ്‌ സാജിദ്, മാനേജർ അഭിലാഷ് ഡേവിഡ്, ഷുക്കൂർ…

      Read More

        വയനാട് ഉൾപ്പെടെ 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

        കൽപറ്റ: വയനാട് ഉൾപ്പെടെ 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മഴ ശക്തമാകുകയാണ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

        Read More

        പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

        മാനന്തവാടി: സഹോദരനും, സുഹൃത്തിനുമൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എടവക മാങ്ങലാടി നാല് സെന്റ് ഉന്നതിയി ലെ പരേതനായ അയ്യപ്പൻ്റെയും രമണിയുടെയും മകൻ രാജീവൻ (23) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. സഹോദരൻ സുബ്രഹ്മണ്യനോടൊപ്പം പാണ്ടിക്കടവ് അഗ്രഹാരം റൂട്ടിലെ മരമില്ലിന് സമീപമുള്ള പുഴക്കടവിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. പുഴയിൽ കാണാതായ രാജീവനെ മാനന്തവാടി അഗി സുരക്ഷാസേനാംഗങ്ങൾ എത്തിയാണ് പുറത്തെടുത്തത്. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

        Read More

          കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

          തർക്കങ്ങൾ തുടരുന്നതിനിടെ കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. തിരുവനന്തപുരം അടക്കം പല ജില്ലകളിലും വലിയ തർക്കo തുടരുകയാണ്. മത്സര സന്നദ്ധത അറിയിച്ച് പാർട്ടിയുമായി ഉടക്കി നിൽക്കുന്ന കെ.സുധാകരൻ എം.പി രാവിലെ ഡൽഹിയിൽ എത്തും. രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖർഗെയുമായും കൂടിക്കാഴ്ച നടത്തും.   കണ്ണൂർ സീറ്റിലെ അനിശ്ചിതത്വം തുടരുമ്പോൾ പുലർച്ചെയുള്ള വിമാനത്തിലാണ് സുധാകരൻ കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്ക്…

          Read More

            വയനാട് സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

            വയനാട് സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു ബാംഗ്ലൂരിൽ ഉണ്ടായ വാഹന അപകടത്തിൽ പുൽപള്ളി കബനിഗിരി ഊനേത്ത് ആൽബിൻ – (24) മരണപ്പെട്ടു. ബാംഗ്ലൂർ എയർപോർട്ടിൽ ജോലിക്കു കയറി ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു . പിതാവ് -റെജി (ബിസിനസ്), മാതാവ് മിനി (നേഴ്സ് കുവൈറ്റ്). സഹോദരൻ ആരോൺ ,( പ്ലസ്ടു വിദ്യാർത്ഥി വിജയ ഹർ സെക്കണ്ടറി സ്ക്കൂൾ പുൽപ്പള്ളി ) , സഹോദരി -ഏജെൽ (പത്താം ക്ലാസ് വിദ്യാർത്ഥി . കബനിഗിരി ). സംസ്കാരം തിങ്കളാഴ്ച രാവിലെ…

            Read More

              ജില്ലയില്‍ എന്‍.എച്ച് വികസനത്തിന് നിര്‍ദേശം നല്‍കി ജില്ലാ വികസന സമിതി

              കൽപറ്റ:ടൂറിസ്റ്റുകളുടെയും മറ്റ് വാണിജ്യ വാഹനങ്ങളുടെയും എണ്ണം വര്‍ധിച്ചതനുസരിച്ച് ജില്ലയിലെ ദേശീയപാതയുടെ വികസനം പരിഗണിക്കണമെന്ന് ജില്ലാ വികസന സമിതി. കല്‍പറ്റ ബൈപാസ് റോഡ്, ബത്തേരി ടൗണ്‍, പുല്‍പള്ളി മൈസൂരു റോഡ് പോലുള്ള ഭാഗങ്ങളില്‍ ഗതാഗത തടസ്സം നേരിടുന്ന സാഹചര്യം ജില്ലാ കലക്ടര്‍ അധ്യക്ഷയായ യോഗത്തില്‍ ചര്‍ച്ചയായി. വയനാട്ടിലെ ദേശീയപാതകളില്‍ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായും ഗതാഗത തടസ്സം പരിഹരിക്കുന്നതിന് മേല്‍പാലം ആവശ്യമാണെന്നും പ്രിയങ്കഗാന്ധി എം പിയുടെ പ്രതിനിധി കെ എല്‍ പൗലോസ് നിര്‍ദേശിച്ചു. വിഷയം റോഡ് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയില്‍ ചര്‍ച്ച…

              Read More