വയനാട് പരിവാര്‍ കലക്ടറേറ്റിനു മുന്നിൽ ധര്‍ണ നടത്തി
കല്‍പറ്റ: ഭിന്നശേഷി വ്യക്തികള്‍ക്ക് നിയമത്തില്‍ അനുശാസിക്കുന്ന ആനുകൂല്യങ്ങള്‍ മുടക്കം കൂടാതെ നല്‍കണമെന്നും, ആനുകൂല്യങ്ങള്‍ അവകാശമാണെന്നും അത് നിഷേധിക്കരുതെന്നും ആവശ്യപ്പെട്ട് വയനാട് പരിവാര്‍ കലക്ടറേറ്റിനു മുന്നിൽ ധര്‍ണ നടത്തി. ആശ്വാസ കിരണം മുടങ്ങാതെ നല്‍കുക, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുക, ഭൗതിക ഭിന്നശേഷി വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനവും, അവഗണനയും അവസാനിപ്പിക്കുക, സ്‌പെഷല്‍ അധ്യാപകരെ സ്ഥിരമായി നിയമിക്കുക, സ്‌പെഷല്‍ സ്‌കൂളുകളോടുള്ള അവഗണന അവസാനിപ്പിക്കുക, ജില്ലാ പുനരധിവാസ കേന്ദ്രം ആരംഭിക്കുക, തൊഴിലധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കുക, തൊഴിലിനുള്ള സാഹചര്യം ഒരുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ അവഗണന…
