ജനപ്രതിനിധി സംഘം പുനരധിവാസ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു; പ്രവര്‍ത്തന പുരോഗതി വിലയിരുത്തി
കല്‍പ്പറ്റ: മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കുന്ന പുനരധിവാസ പദ്ധതി പ്രദേശം ജനപ്രതിനിധികളുടെ സംഘം സന്ദര്‍ശിക്കുകയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു. ജനങ്ങള്‍ നല്‍കിയ സാമ്പത്തിക സഹായ അടിത്തറയില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീടുകളുടെ ഒന്നാം ഘട്ട കൈമാറ്റം ഫെബ്രുവരിയില്‍ തന്നെ കൈമറുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രദേശത്ത് അനുബന്ധ സൗകര്യങ്ങളുടെ പ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എസ്.റ്റി.പി ടാങ്ക്, കുടിവെള്ള ടാങ്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കണമെന്നും…
