അവശരായ രോഗികള്‍ക്ക് തുണയായി സാന്ത്വനമിത്രങ്ങള്‍
അവശരായ രോഗികള്‍ക്ക് തുണയാവാന്‍ കുടുംബശ്രീയുടെ സാന്ത്വന മിത്രങ്ങളെത്തും. കിടപ്പുരോഗികള്‍, വയോധികര്‍ എന്നിവരെ പരിചരിക്കാന്‍ പരിശീലനം ലഭിച്ച സാന്ത്വനമിത്രങ്ങളാണ് വീടുകളിലെത്തുക. തദ്ദേശസ്വയം ഭരണ സ്ഥാപന പരിധിയിലെ കിടപ്പുരോഗികള്‍ക്കും നിസഹായാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്കും ആശ്വാസമാകുന്ന സാന്ത്വനമിത്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മികച്ച കെയര്‍ ഗിവര്‍മാരെ വാര്‍ത്തെടുക്കുകയാണ് പദ്ധതി ലക്ഷ്യം. ആതുര സേവന രംഗത്ത് താത്പര്യവും സേവന മനോഭാവമുള്ളവരെ കണ്ടെത്തി ശാസ്ത്രീയമായ നൈപുണി പരിശീലനം നല്‍കിയാണ് സേവനത്തിന് സജ്ജരാക്കുന്നത്. ഒരു സഹായി എന്നതിലുപരി, രോഗീപരിചരണത്തില്‍ അടിസ്ഥാന…
