കറിക്കത്തി മുതല്‍ അരി വരെ കവര്‍ന്ന് സ്‌കൂള്‍ പാചകപ്പുര ഒന്നാകെ തൂക്കി; അസം സ്വദേശി അറസ്റ്റില്‍

    തൃശൂര്‍ : സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി സ്റ്റോര്‍ റൂമിന്റെയും അടുക്കളയുടെയും പൂട്ട് പൊളിച്ച് കറിക്കത്തി മുതല്‍ അരി വരെ കവര്‍ന്ന കേസില്‍ അസം സ്വദേശിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ആസം ഗായ് ജില്ല സ്വദേശിയും നിലവില്‍ പി വെമ്പല്ലൂര്‍ വാഴൂര്‍ ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ താജുദ്ദീന്‍ (38) എന്നയാളാണ് അറസ്റ്റിലായത്.   മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോതപറമ്പ് വി.വി.യു.പി സ്‌കൂളിലാണ് മോഷണം നടന്നത്. സ്‌കൂള്‍ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള…

    Read More

    വയനാട് ഉപതിരഞ്ഞെടുപ്പ്: കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ പ്രിയങ്ക.

    കല്‍പ്പറ്റ: കന്നിയങ്കത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പ്രിയങ്ക ഗാന്ധി. വരണാധികാരിയായ കളക്ടര്‍ക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമർപ്പിച്ചത്. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകന്‍ റൈഹാനും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം പ്രിയങ്കാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്കരിച്ച പുത്തുമല സന്ദർശിച്ചു. താന്‍ സന്തോഷവതിയാണെന്നാണ്…

    Read More

      ഒക്ടോബറിലെ റേഷൻ വിതരണം നവംബർ ഒന്ന് വരെ നീട്ടി

      തിരുവനന്തപുരം: ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ ഒന്നിലേക്ക് നീട്ടി. നവംബർ ഒന്നിന് റേഷൻകടകൾക്ക് പ്രവൃത്തി ദിവസമായിരിക്കും. ഭക്ഷ്യ ഭദ്രതയിലൂടെ അതിദാരിദ്ര്യ മുക്തിയിലെത്തുന്നതിന്റെ ഭാഗമായി നവംബർ ഒന്നിന് റേഷൻവ്യാപാരികൾ ഗുണഭോക്താക്കളുമായി ദിവസത്തിൻ്റെ ചരിത്ര പ്രാധാന്യം പങ്ക് വയ്ക്കും. നവംബർ ഒന്നിൻ്റെ റേഷൻകടകളുടെ മാസാദ്യ അവധി മൂന്നിലേയ്ക്ക് മാറ്റിയെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു.

      Read More

      പട്ടിക ജാതി-പട്ടിക വർഗ വിദ്യാർഥികൾക്ക് ബാങ്ക് അക്കൗണ്ടുമായി കേരള ബാങ്ക് കുഞ്ഞോം സ്കൂളിൽ

      മാനന്തവാടി: കുഞ്ഞോം ഗവ. ഹൈസ്കൂളിലെ പട്ടിക ജാതി – പട്ടിക വർഗ വിദ്യാർഥികൾക്ക് ഇനി സംസ്ഥാന സർക്കാരിൻ്റെ ഇഗ്രാൻ്റ്സ് വഴിയുള്ള സാമ്പത്തിക സഹായം അവരവരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. സ്കൂൾ അധ്യാപകരുടെ ശ്രമഫലമായി കേരള സംസ്ഥാന സഹകരണ ബാങ്ക് കോറോം ശാഖയുടെ നേതൃത്വത്തിലാണ് സ്കൂളിൽ നേരിട്ടെത്തി കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് നൽകിയത്. കേരള ബാങ്ക് കോറോം ശാഖ മാനേജർ ബിജു എബ്രഹാം സേവിങ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കൈമാറി. സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുൽ ഗഫൂർ എ കെ…

      Read More

        മലയാള ഭാഷാ വാരാചാരണത്തിൽ ആദരിച്ചു

        കൽപ്പറ്റ: മലയാള ഭാഷ വാരാചരണത്തിന്റെ ഭാഗമായി ആയുർവേദ ഡിപ്പാർട്ടുമെൻ്റ് സംഘടിപ്പിച്ച ചടങ്ങിൽ മുതിർന്ന പത്രപ്രവർത്തകൻ ടി വി രവീന്ദ്രൻ ,എഴുത്തുകാരൻ ശിവരാമൻ പാട്ടത്തിൽ എന്നിവരെ അഡീഷണൽ ഡിസ്റ്റിക് മജിസ്ട്രേറ്റ് ശ്രീമതി കെ ദേവകി ആദരിച്ചു.കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തോട് ചേർന്നുള്ളഎംപി വീരേന്ദ്രകുമാർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിനോയ് എ പി, സീനിയർസൂപ്രണ്ട് ശ്രീ വിനോദ് എം എസ് ഡോ: പ്രഷീല കെ ഡോ : അനിൽകുമാർ ആർ ഡോ:നിഖില ചന്ദ്രൻ ഡോ: ആരിഫ…

        Read More

          യു ഡി എഫ് രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

           കോട്ടത്തറ: സി പി എം നടപ്പിലാക്കുന്ന വികസന വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും അപവാദ പ്രചരണങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട്‌ രാഷ്ട്രീയ വിശദീകരണവും ബഹുജന സദസ്സും നടത്തി. ചെയർമാൻഅബ്ദുള്ള വാഴയിൽ അധ്യക്ഷം വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് പി പി റെനീഷ് ഉദ്ഘാടനം ചെയ്തു.കൺവീനർ സുരേഷ് ബാബുവാളൽ ,ഗഫൂർ വെണ്ണിയോട് ,മാണി ഫ്രാൻസിസ്, വി സി അബൂബക്കർ ഹാജി, പി സി അബ്ദുള്ള, സി കെ ഇബ്രായി, പി.കെ ജോൺ, എം.സി മോയിൻ,…

          Read More

            ഹര്‍ഷ സണ്ണി കുടുങ്ങിയ 11 കോടിയുടെ കഞ്ചാവ് വേട്ടയില്‍ ദുരൂഹതയേറുന്നു; ബാഗ് മറ്റൊരാള്‍ തന്നതെന്ന് ആവര്‍ത്തിച്ച് 28കാരിയായ മുന്‍ മിസിസ് കേരള റണ്ണറപ്പ്; മുംബൈ പോലീസിന്റെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്!

            മുംബൈ: ബാങ്കോക്കില്‍ നിന്നും കൊറിയര്‍ വഴി വന്ന ബാഗില്‍ 11 കോടിയുടെ ലഹരിമരുന്ന് ഒളിപ്പിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ വയനാട്ടുകാരിയായ മുന്‍ മിസിസ് കേരള റണ്ണറപ്പ് ഹര്‍ഷ സണ്ണിയുടെ അറസ്റ്റോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള, ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ തിളങ്ങിനിന്ന ഈ 28-കാരി മലയാളി മോഡല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ അഴികള്‍ക്കുള്ളിലായിട്ട് ഇപ്പോള്‍ നാല് ദിവസം പിന്നിട്ടിരിക്കുകയാണ്.   എന്നാല്‍, പിടിയിലായ നിമിഷം മുതല്‍ ഒരേയൊരു വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഹര്‍ഷ….

            Read More

            വെള്ളമുണ്ട പുളിഞ്ഞാൽ മൊതക്കര റോഡ്; അധികൃതർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണം : എസ്ഡിപിഐ

            വെള്ളമുണ്ട: നാല് വർഷം മുൻപ് pmgsy പദ്ധതിയിലുൾപ്പെടുത്തി തുടങ്ങിയ റോഡ് നവീകരണം എങ്ങുമെത്തിയിട്ടില്ല. ജലജീവൻ മിഷൻ പൈപ്പ്‌ ലൈനിന് വേണ്ടി കുഴിച്ച ഭാഗത്തെ റീസ്റ്റോറേഷൻ വർക്ക് 6 പണിക്കാരെ വെച്ച് 2 മാസമായി ഒച്ചിഴയും വേഗത്തിലാണ് നീങ്ങികൊണ്ടിരിക്കുന്നത്. കൂടുതൽ തൊഴിലാളികളെ വെച്ച് റീസ്റ്റോറേഷൻ പണി എത്രയും പെട്ടെന്ന് തീർക്കുകയും റോഡ് ടാറിങ് ഉടൻ ആരംഭിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട് വരുമെന്ന് എസ്ഡിപി ഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.യോഗത്തിൽ സി എച്ച് ഷംസു,കെ നൗഫൽ,മുനീർ തുടങ്ങിയവർ…

            Read More

              വിഴിഞ്ഞം തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ വയനാട് സ്വദേശിയെ കടലില്‍ വീണ് കാണാതായി

              വിഴിഞ്ഞം തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ വയനാട് സ്വദേശിയെ കടലില്‍ വീണ് കാണാതായി സുഹ്യത്തുക്കൊള്‍ക്കൊപ്പം പാറപ്പുറത്തുനിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച്‌ കടലില്‍ വീണ യുവാവിനെ കാണാതായി മറ്റൊരുയുവാവും തിരയില്‍പ്പെട്ടുവെങ്കിലും അല്‍ഭുതകരമായി രക്ഷപ്പെട്ടു. വയനാട് പയ്യമ്പിളളി ആറാട്ടുതറ നന്ദനം വീട്ടില്‍ റിട്ട; കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ സെല്‍വരാജിന്റെയും അജിതയുടെയും മകന്‍ എ എസ് ശ്രീജിത്തിനെ(28) ആണ് കാണാതായത്. ഒപ്പമുണ്ടായിരുന്നവരില്‍ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു.   ശ്രീജിത്തിനൊപ്പം തിരയില്‍ മുങ്ങിപ്പോയ വിജയ് പാറയില്‍ പിടിച്ചുകിടന്നശേഷം രക്ഷപ്പെടുകയായിരുന്നു. നേമം വിദ്യാധിരാജ ഹോമിയോ…

              Read More

                ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത; 8.73 കിലോമീറ്റർ നീളം -നാല് വർഷംകൊണ്ട് പൂർത്തിയാക്കും -പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി നിർവഹിക്കും

                ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത -8.73 കിലോമീറ്റർ നീളം -നാല് വർഷംകൊണ്ട് പൂർത്തിയാക്കും -പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി നിർവഹിക്കും   വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത നാല് വർഷംകൊണ്ട് പൂർത്തിയാകും. തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

                Read More