കോണ്‍ഗ്രസ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു; പ്രിയങ്കാഗാന്ധി അഞ്ചുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കല്‍പ്പറ്റ: പ്രിയങ്കാഗാന്ധി അഞ്ചുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്നും, എതിരാളികളായ രണ്ട് മുന്നണിക്കും അനുകൂലമായ ഒരു സാഹചര്യവും വയനാട്ടില്‍ നിലനില്‍ക്കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിനെ സംബന്ധിച്ച് എതിരാളികള്‍ ദുര്‍ബലരാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ഒരു പോരാട്ടമാണെന്നും അത് നിസാരവത്ക്കരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയമായാലും, കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാലും യു ഡി എഫിന് അനുകൂലമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ തവണ…
