Headlines

    സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാർക്ക് ഇനി ഏകീകൃത ഷിഫ്റ്റ്, പകൽ 6മണിക്കൂർ, രാത്രി 12 മണിക്കൂർ

    തിരുവനന്തപുരം: കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും .6-6 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ് സമ്പ്രദായം. ഇതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നഴ്‌സുമാർക്ക് ഒരേ ഷിഫ്റ്റ് നടപ്പിലാകും. അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നൽകണം. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ഇത് ഭാദകമാണെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു

    Read More

    കൂളിവയലിൽ യുവതി കിണറ്റിൽ വീണു മരിച്ചു

    പനമരം കൂളിവയലിൽ യുവതി കിണറ്റിൽ വീണു മരിച്ചു. കൂളിവയൽ സ്വദേശിനി പരിയത്ത് മിനി (48) ആണ് മരിച്ചത്. ഭർത്താവ് : ബാബു പി.എം. മകൻ : അമൽ മാത്യു (സോഫ്റ്റ് വെയർ ഇഞ്ചിനീയർ). സംസ്കാരം നാളെ (23 ന് ) ചെറുകാട്ടൂർ സെന്റ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

    Read More

      പൊള്ളുന്ന വില; സംസ്ഥാനത്ത് ഇറച്ചിക്കോഴി വില 300ലേക്ക്

      കോഴിക്കോട്: കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴി വിലയും കുത്തനെ കൂടി. ഒരാഴ്ച‌ കൊണ്ട് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു കിലോ കോഴി ഇറച്ചിക്ക് 300നടുത്തെത്തി. കോഴിമുട്ടയുടെ വിലയും ഉയർന്നു. മുട്ടയ്ക്ക് 8.50 ആയി. ബീഫിന്റെ വിലയും കൂടിയിട്ടുണ്ട്. വിവിധ ജില്ലകളിൽ 450 മുതൽ 500 രൂപവരെയെത്തി പോത്തിറച്ചി വില. ചിലയിടങ്ങളിൽ 510 രൂപയാണ് കിലോയ്ക്ക് വില. മലയാളികളുടെ പ്രിയപ്പെട്ട മീനായ മത്തിയുടെ വിലയും വർധിച്ചിട്ടുണ്ട്. ട്രോളിങ് നിരോധവും മത്സ്യലഭ്യതയിലെ കുറവുമാണ് മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ വില…

      Read More

      മാനന്തവാടി ഗവൺമെൻറ് യു പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം ഒക്ടോബർ 5ന്.

      മാനന്തവാടി: കേരള സർക്കാർ നവകേരളം കർമ്മപദ്ധതിയിലുൾപ്പെടുത്തി കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് ഗവൺമെൻറ് യു പി സ്കൂൾ മാനന്തവാടിയിൽ നിർമ്മിച്ച സ്കൂൾ കെട്ടിടം 2024 ഒക്ടോബർ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാനതലത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും . സ്കൂളിൽ ബഹു. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ്…

      Read More

        കാർഷിക കോളേജിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്‌ നടത്തി

        അമ്പലവയൽ: കാർഷിക സർവകലാശാലയിലെ അനധികൃത ഫീസ്‌ വർധനയ്ക്കെതിരെ അമ്പലവയൽ കാർഷിക കോളേജിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി മാർച്ച്‌ നടത്തി. വിദ്യാർഥി വിരുദ്ധമായി തീരുമാനിച്ച അമിത ഫീസ്‌ പിൻവലിക്കണമെന്നും പുതിയ വിദ്യാഭ്യാസ നയത്തിലെ സംഘപരിവാർ തീരുമാനം സർവകലാശാല നിയമങ്ങളിൽ നിന്ന്‌ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്‌ നൂറുകണക്കിന്‌ വിദ്യാർഥികൾ പ്രതിഷേധം ഉയർത്തി. എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിവസങ്ങളായി നടത്തിയ വിവിധ പ്രതിഷേധങ്ങൾക്കു ശേഷമാണ്‌ ഇന്നു മാർച്ച്‌ നടത്തിയത്‌. അമ്പലവയൽ സ്‌കൂൾ പരിസരത്തു നിന്ന്‌ ആരംഭിച്ച മാർച്ച്‌ കാർഷിക ഗവേഷണ കേന്ദ്രത്തിന്‌…

        Read More

        കലാകാരന്‍മാരുടെ കണ്‍വന്‍ഷന്‍ നടത്തി

        പനമരം: വയനാട് കേന്ദ്രകലാ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കലാകാരന്‍മാരുട കണ്‍വന്‍ഷനും ഡാറ്റ രജിസ്‌ട്രേഷനും നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് വേലായുധന്‍ കോട്ടത്തറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക എന്നിവര്‍ പ്രസംഗിച്ചു. സമിതി സെക്രട്ടറി ശിവദാസ് പടിഞ്ഞാറത്തറ സ്വാഗതവും അജി ബഷീര്‍ നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ നടന്നു.

        Read More

        സാസ്ക്കി ഫണ്ട് വകയിരുത്തി; 378.57 കോടി രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി

        കൽപ്പറ്റ: അതിതീവ്രദുരന്തങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ അനുവദിക്കുന്ന സാസ്കി ഫണ്ട് വകയിരുത്തി, ജില്ലയിൽ 378.57 കോടി രൂപയുടെ അടിസ്ഥാനവികസന പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ വച്ച് ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അറിയിച്ചു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പ് നിർമ്മാണത്തിലേക്ക് 111.32 കോടിയും, ടൗൺഷിപ്പിലെ റോഡ് നിർമ്മാണ പ്രവർത്തികൾക്ക് 87 കോടിയും വകയിരുത്തി. പുന്നപ്പുഴയിലെ ദുരന്താവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 65 കോടി, ചൂരൽമല-അട്ടമല റോഡ് പുനർ നിർമ്മാണം…

        Read More

          അതിജീവിതക്കെതിരായ അപവാദ പ്രചരണം; സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച ഒരാൾ കൂടി അറസ്റ്റിൽ

          വയനാട് :നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ പേജിന്റെ അഡ്മ്‌മിനായ വയനാട് സ്വദേശിയാണ് അറസ്റ്റിലായത്. കേസിൽ കർശന നടപടി തുടരുമെന്നും 200 ൽ അധികം അക്കൗണ്ടുകൾ നിരീക്ഷണത്തിലാണന്നും പൊലീസ് വ്യക്തമാക്കി.   ഇരുന്നൂറിലേറെ സൈറ്റുകളിലും പ്ലാറ്റ്ഫോമുകളിലും വീഡിയോ പ്രചരിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. വീഡിയോ ഷെയർ ചെയ്‌ത ലിങ്കുകളും സൈറ്റുകളും പൊലീസ് നശിപ്പിച്ചിട്ടുണ്ട്. കേസിലെ വിധിക്ക് ശേഷം വ്യാപകമായി പ്രചരിച്ച വീഡിയോ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്നതും നിയമവിരുദ്ധവുമാണെന്ന്…

          Read More

            സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

            ന്യൂഡൽഹി: ആരോഗ്യനില മോശമായതിനെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ വിദഗ്‌ധ ഡോക്ട‌ർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രശ്ന‌ത്തിൻ്റെ കാരണം നിലവിൽ വ്യക്തമല്ല.മക്കളായ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും ആശുപത്രിയിലുണ്ട് ഈ വർഷം ജനുവരിയിൽ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ കഠിനമായ തണുപ്പും വായുമലിനീകരണവുംമൂലം ആസ്മ വഷളായതാണ് ആരോഗ്യനില മോശമാകാൻ കാരണമായതെന്ന് അന്ന് ഡോക്‌ടർമാർ വിലയിരുത്തിയിരുന്നു. കഴിഞ്ഞ വർഷവും വിവിധ ആരോഗ്യപ്രശ്‌നങ്ങളാൽ സോണിയ ഗാന്ധിയെ പലതവണ ആശുപത്രിയിൽ…

            Read More

            കടക്കെണി വിമോചന മുന്നണി ജപ്തി നടപടിക്കെതിരെ മാർച്ച് നടത്തും

            കൽപ്പറ്റ: ആദിവാസി യുവാവായ അമ്പലവയൽ ആണ്ടൂർ സ്വദേശി സുരേഷ് ബാബുവിന്റെ വീടും സ്ഥലവും ജപ്തി ചെയ്ത് ലേലം ചെയ്യുന്ന കാനറ ബേങ്ക് നടപടിയിൽ പ്രതിഷേധിച്ച് കടക്കെണി വിമോചന മുന്നണിയുടെ നേതൃത്വത്തിൽ ബേങ്കിൻ്റെ ബത്തേരി ശാഖയിലേക്ക് ജൂൺ 26 ന് രാവിലെ 10.30 ന് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2017 ൽ എടുത്ത 20 ലക്ഷം രൂപ ബേങ്ക് വായ്പയുടെ തിരിച്ചടവ് എല്ലാ മാസവും കൃത്യമായി കൊവിഡ് തുടങ്ങും മുമ്പ് തന്നെ സുരേഷ്…

            Read More