കൽപ്പറ്റയിൽ എൻ. ഹംസയുടെ വാഹന ജാഥ സമാപിച്ചു; ഇരു മുന്നണികളിലും ആശങ്ക
കൽപ്പറ്റ: കൽപ്പറ്റ മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർഥി എൻ. ഹംസയുടെ നേതൃത്വത്തിൽ നടന്ന മൂന്ന് ദിവസത്തെ വാഹന ജാഥ ആവേശകരമായി സമാപിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച വലിയ ജനപിന്തുണ, എൽഡിഎഫും യുഡിഎഫും ഉൾപ്പെടുന്ന പരമ്പരാഗത മുന്നണികളിൽ വ്യക്തമായ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങളെ അവഗണിച്ച് വർഷങ്ങളായി അധികാരം പങ്കിട്ട ഇരു മുന്നണികൾക്കും ശക്തമായ മുന്നറിയിപ്പായാണ് ഈ ജാഥ മാറിയതെന്ന് നേതാക്കൾ വ്യക്തമാക്കി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എസ്ഡിപിഐ ഉയർത്തിയ ബദൽ രാഷ്ട്രീയ മുദ്രാവാക്യം, മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ…
