മെമ്പർഷിപ് വിതരണം ചെയ്തു.

കോറോം : യാക്കോബായ സുറിയാനി സഭയുടെ കീഴിൽ പ്രവൃത്തിക്കുന്ന യുവജന പ്രസ്ഥാനമായ ജേക്കബിറ്റ് സിറിയൻ ഓർത്തഡോൿസ്‌ യൂത്ത് അസോസിയേഷൻ (ജെഎസ് ഒവൈഎ) മലബാർ ഭദ്രാസനം മെമ്പർഷിപ് വിതരണം ആരംഭിച്ചു. കൊറോം സെന്റ് മേരീസ്‌ യാക്കോബായ സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോട് അനുഭന്ധിച്ച്‌ നടന്ന ചടങ്ങിൽ മേഖലാ തല വിതരണ ഉദ്ഘാടനം ഇടവക വികാരി ഫാ. സോജൻ വാണാക്കുടി നിർവഹിച്ചു. ട്രസ്റ്റി എൻ.പി.ജോസഫ് നെടുവേലി അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി എൽദോസ് കെ.പി.മുഖ്യ പ്രഭാഷണം…

Read More

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം

ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ സ്തനങ്ങളിലുണ്ടാകുന്ന മുഴകളും മുഴകളായി രൂപപ്പെടുന്നതിന് മുമ്പ് കോശങ്ങളിലുണ്ടാവുന്ന മാറ്റങ്ങളും മാമോഗ്രഫിയിലൂടെ കണ്ടെത്താന്‍ സാധിക്കും. ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുകയാണ് ലക്ഷ്യം. ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച 18.57 ലക്ഷം രൂപ വകയിരുത്തിയാണ് സെന്ററില്‍ മാമോഗ്രാം സംവിധാനം ഒരുക്കുന്നത്….

Read More

യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മൂന്നാം വാർഷികവും കുടുംബ സംഗമവും 30-ന് വൈത്തിരിയിൽ

കൽപ്പറ്റ: മറുനാടുകളിലെ മലയാളി കർഷകരുടെ അഖിലേന്ത്യാ സമ്മേളനം വയനാട്ടിൽ. അഖിലേന്ത്യാ സ്വതന്ത്ര കർഷക സംഘടനയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യു.എഫ്.പി.എ.യുടെ മൂന്നാമത് വാർഷിക സമ്മേളനം 30-ന് വൈത്തിരിയിൽ നടക്കും. ദി അഗ്രേറിയൻ 23 എന്ന പേരിലാണ് മെഗാ ഇവൻ്റും കുടുംബ സംഗമവും നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മറുനാടുകളിൽ കൃഷി ചെയ്യുന്ന മലയാളി കർഷകരെ സംസ്ഥാന സർക്കാർ പ്രവാസികളായി പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. വാർഷികത്തോടനുബന്ധിച്ച് കുടുംബ സംഗമം, സാംസ്കാരിക സമ്മേളനം, കാർഷിക –…

Read More

ദുരന്ത മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും പുനരധിവാസവും ഉറപ്പ് വരുത്തണം: വാഴൂര്‍ സോമന്‍ എംഎല്‍എ

ചൂരല്‍മല: ദുരന്ത മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും പുനരധിവാസവും ഉറപ്പു വരുത്തണമെന്ന് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കൂടുതല്‍ ദുരിതം അനുവഭിക്കുന്നത് തൊഴിലാളികളാണ്. തോട്ടങ്ങളില്‍ സാധാരണ നില പുനസ്ഥാപിക്കാത്തതിനാല്‍ മാസങ്ങളായി തൊഴില്‍ ഇല്ല. 8 മുതൽ 12 വരെ വാര്‍ഡുകളിലെ ഭൂരിഭാഗം തൊഴിലാളികളും ആശങ്കയിലും, ഭീതിയിലുമാണ്. ജോണ്‍ മത്തായി കമ്മിറ്റി റിപ്പോര്‍ട്ട് തൊഴിലാളികളുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. തൊഴിലാളി കുടുംബങ്ങളുടെ ആശങ്ക ആകറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി…

Read More

വി.എസിന്റെ വിയോഗം: ജില്ലാപഞ്ചായത്ത്‌ ഭരണസമിതി അനുശോചിച്ചു

കൽപ്പറ്റ: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി വയനാട് ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി യോഗം. അസാമാന്യ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് വി.എസ് അച്യുതാനന്ദനെന്ന് യോഗം വിലയിരുത്തി. നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും വി എസ് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്ന് ഭരണസമിതി അംഗങ്ങൾ അനുസ്മരിച്ചു.

Read More

    കേരളത്തിന് പ്രതീക്ഷ; ഐ.സി.എഫിൽ നിന്ന് അഞ്ച് അമൃത് ഭാരത് തീവണ്ടികൾകൂടി, ലക്ഷ്യം 200 എണ്ണം

    ചെന്നൈ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽനിന്ന് കൂടുതൽ അമൃത് ഭാരത് തീവണ്ടികൾകൂടി പുറത്തിറങ്ങും. നിലവിൽ അഞ്ച് അമൃത് ഭാരത് തീവണ്ടികൾ നിർമിക്കാൻ റെയിൽവേ ബോർഡിൽനിന്ന് ഐ.സി.എഫിന് അനുമതി ലഭിച്ചു. ഐ.സി.എഫ്. പ്ലാന്റിൽനിന്ന് മൊത്തം 200 അമൃത് ഭാരത് തീവണ്ടികൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തുടനീളമായി 30 റൂട്ടുകളിൽ 60 അമൃത് ഭാരത് തീവണ്ടികൾ സർവീസ് നടത്തുന്നുണ്ട്.   യാത്രക്കാരുടെ എണ്ണം കുതിച്ചുയരുന്ന ദക്ഷിണ റെയിൽവേക്ക്‌ കീഴിലായിരിക്കും പുതിയ അഞ്ച് അമൃത് ഭാരത് തീവണ്ടികൾ സർവീസ് നടത്തുകയെന്നാണ് സൂചന….

    Read More

    രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ വിറ്റത് 10,000 രൂപയ്‌ക്ക്

    കൽപ്പറ്റ: രണ്ടു മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിണങ്ങോടാണ് സംഭവം. കുഞ്ഞിനെ വില്‍പന നടത്തുന്നതിന് മുമ്പ് തന്നെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി. കുഞ്ഞിനെ സിഡബ്ലിയുസിക്ക് കൈമാറി. വില്‍പന നടത്താനുള്ള ശ്രമത്തിനിടെ കുഞ്ഞിനെയും അമ്മയെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നാണ്. സംഭവത്തെക്കുറിച്ച്‌ പ്രാഥമിക അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

    Read More

      പോക്സോ; പ്രതിക്ക് തടവും പിഴയും 

      വെള്ളമുണ്ട : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കോഴിക്കോട്, കൊടുവള്ളി, പാലക്കുറ്റി, കയ്യോടിയിൽ വീട്ടിൽ അബു സൂഫിയാൻ (34)നെയാണ് 9 വർഷം തടവിനും 52000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2022 ജൂൺ മുതൽ ഓഗസ്റ്റ് വരെ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ വെള്ളമുണ്ട സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ. ഷറഫുദ്ദീനാണ് കേസിൽ അന്വേഷണം നടത്തി കോടതി…

      Read More

        സ്പോർട്സ് ടീം രൂപീകരണവും കായിക ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു

        lസംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി മുട്ടിൽ ഡബ്ലിയു.എം.ഒ ഹൈസ്കൂളിലെ വിമുക്തി സ്പോർട്സ് ടീം രൂപീകരണവും, ജേഴ്സി അനാച്ഛാദനവും സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി.ശ്രീജ.പി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ശ്രീ.ജിഷ്ണു.ജി ഉദ്ഘാടനം നിർവ്വഹിക്കുകയും, സ്കൂളിൽ രൂപീകരിച്ച വോളിബോൾ ടീമിനുള്ള ജഴ്സിയും സ്പോർട്സ് കിറ്റും വിതരണം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് ശ്രീ.അഷ്റഫ് കൊട്ടാരം സീനിയർ അസിസ്റ്റൻറ് ശ്രീ.അഷ്കർഅലി.ടി ശ്രീ.മിഥുൻ മനോജ്, ശ്രീ.മുഹമ്മദ് ആഷിഫ്.വി.എ പ്രിവൻ്റീവ് ഓഫീസർ ശ്രീ.പി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ വജീഷ്…

        Read More

          വയനാട്ടിലെ സിപ്പ് ലൈൻ അപകടം: വ്യാജ എഐ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു

          വയനാട്ടിലെ സിപ്പ് ലൈൻ അപകടം എന്ന പേരിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ വയനാട് സൈബർ പോലീസ് കേസെടുത്തു. കുഞ്ഞുമായി ഒരു യുവതി സിപ്പ് ലൈനിൽ സഞ്ചരിക്കവെ ലൈൻ പൊട്ടി ഗൈഡ് താഴേക്ക് വീഴുന്നതായുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.   പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയത്. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് ടൂറിസം വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.   വീഡിയോയിൽ കാണുന്ന…

          Read More