സരുണ്‍ മാണിയെ ബിഎംഇഎസ്ഐ സീനിയര്‍ മെമ്പര്‍ ആയി തെരഞ്ഞെടുത്തു.

    കല്‍പ്പറ്റ: ഏഷ്യയിലെ ഏറ്റവും വലിയ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ആയ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സീനിയര്‍ മെമ്പറായി സരുണ്‍ മാണിയെ തിരഞ്ഞെടുത്തു. 2011 മുതല്‍ ബിഎംഎസ്ഐയുടെ ലൈഫ് മെമ്പറായ അദ്ദേഹം നിലവില്‍ സൊസൈറ്റിയുടെ ദേശീയ ഉപാധ്യക്ഷനാണ്. 2018 മുതല്‍ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം മുന്‍പ് ദേശീയ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്നും സീനിയര്‍ മെമ്പറാകുന്ന ആദ്യത്തെ വ്യക്തിയാണ്. ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ആയ ബയോമെഡിക്കല്‍…

    Read More

      വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

      വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം തുടങ്ങി ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളും ഉൾപ്പെടുന്നു.   ഈ സീസണിലെ ആദ്യ യാത്രകൾ മാർച്ച് 28-ന് ആരംഭിക്കും. ആഡംബര കപ്പലായ നെഫർറ്റിട്ടിയിലെ കടൽ യാത്രയും മൂന്നാർ സന്ദർശനവുമാണ് അന്നേ ദിവസം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ കൊല്ലത്ത് നിന്നും എ.സി ബസ്സിൽ എറണാകുളത്ത് എത്തി…

      Read More

        ലഹരിക്കെതിരെ ബോധവൽക്കരണം നടത്തി.

        ചുണ്ടേൽ: വൈത്തിരി ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൻ്റെ പരിധിയിലുള്ള എല്ലാ സ്ക്കൂളുകളിലും കുട്ടികൾക്കായുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതിൻ്റെ ആദ്യഘട്ടം എന്ന നിലയിൽ ചുണ്ടേൽ ആർ.സി എൽ.പി സ്ക്കൂളിൽ വെച്ച് കുട്ടികൾക്ക് ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യ ഫലങ്ങൾ, മൊബൈൽ ഫോണിൻ്റെ ദുരുപയോഗം, Good Touch & Bad Touch എന്നീ വിഷയങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.അസിസ്റ്റൻഡ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ മുരളി സർ ക്ലാസിന് നേതൃത്വം വഹിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി…

        Read More

        പ്രേരണ സ്പെഷ്യൽ സ്കൂൾ ഓണാഘോഷം സംഘടിപ്പിച്ചു.

        കൽപ്പറ്റ:- പ്രേരണ സ്പെഷ്യൽ സ്കൂളിന്റെ ഓണാഘോഷ പരിപാടി രാവിലെ 9.30 മുതൽ നടത്തി. പൂക്കളമൊരുക്കൽ, കുട്ടികളുടെയും രക്ഷിതാക്കളുടെയും മത്സരങ്ങൾ, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു.പരിപാടിയിൽ പ്രേരണ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോട് കൂടി പ്രോഗ്രാം ആരംഭിച്ചു.സ്വാഗതം ട്രസ്റ്റി. എ. പി. വാസുദേവൻ നായർ നിർവഹിച്ചു .അധ്യക്ഷത ട്രസ്റ്റ് ചെയർമാൻ . പി. സുബ്രഹ്മണ്യൻ നിർവഹിച്ചു. എഴുത്തുകാരൻ. റസാഖ് കൽപ്പറ്റ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അദ്ദേഹം ഓണത്തിന്റെ മഹത്വവും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവും പങ്കുവെച്ചു.തുടർന്ന് ,…

        Read More

          പടിഞ്ഞാറത്തറ ടൗൺ സൗന്ദര്യവൽക്കരിക്കാൻ പഞ്ചായത്ത് ഭരണസമിതി ഒരുങ്ങുന്നു

          പടിഞ്ഞാറത്തറ : അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദിനേന നൂറുകണക്കിന് വിനോദസഞ്ചാരികൾ ഉൾപ്പെടെ എത്തിച്ചേരുന്ന പടിഞ്ഞാറത്തറ ടൗൺ നവീകരിച്ച് സൗന്ദര്യവൽക്കരിക്കാൻ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി.പടിഞ്ഞാറത്തറ ടൗണിന്റെ ഇരുഭാഗത്തുമുള്ള ഡ്രൈനേജ് പുനക്രമീകരിച്ച് സ്ലാബും ടൈലുകളും മാറ്റി വീതി കൂട്ടേണ്ടിടത്ത് വീതികൂട്ടി കൈവരികൾ സ്ഥാപിച്ചു അതിനുമുകളിൽ ഫ്ലവറുകൾ വെച്ച്ടൗൺ സൗന്ദര്യവൽക്കരിക്കും.ഫോക്കസ് ക്ലിനിക്ക് മുതൽ എയുപി സ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് സിംഗിൾ വാം ലൈറ്റുകൾ സ്ഥാപിക്കും.ആവശ്യമായ സൈൻ ബോർഡുകളും ട്രാഫിക് പരിഷ്കരണവും ഏർപ്പെടുത്തും.പടിഞ്ഞാറത്തറ ടൗൺ ക്ലീൻ സിറ്റിയും ഗ്രീൻ…

          Read More

          സ്കിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

          121 പേർ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടി മേപ്പാടി: ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന നൈപുണി വികസന മിഷൻ, ജില്ലാ നൈപുണി സമിതി, കുടുംബശ്രീ, കെ.കെ. ഇ.എും സംയുക്തമായി മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി സ്കിൽ ഫെസ്റ്റ് സംഘടിപ്പിച്ചു. മേപ്പാടി എം.എസ്.എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്കിൽ ഫെസ്റ്റ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. അസാപ്, കുടുംബശ്രീ, ഡി.റ്റി. ഡി.പി, കെ.എ.എസ്.ഇ, കെ.കെ.ഇ.എം, ആർ.എസ്.ഇ.ടി.റ്റി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ,…

          Read More

            എ.നൗഷാദിനു യാത്രയയപ്പ് നൽകി

            കൽപ്പറ്റ: 36 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സെക്രട്ടറി എ.നൗഷാദിന് സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് റീജിയണൽ ഓഫീസ് യാത്രയയപ്പ് നൽകി. ബാങ്ക് സെക്രട്ടറി എന്ന നിലയിലും, കുടുംബശ്രീ വയനാട് ജില്ലാ മിഷൻ കോർഡിനേറ്റർ എന്ന നിലയിലും ഉള്ള നൗഷാദിന്റെ സേവനങ്ങളെ റീജിയണൽ മാനേജർ ടി.ജെ.ജോൺസൺ പ്രകീർത്തിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ ബിനീഷ് റ്റി.കെ, സെക്രട്ടറിമാരായ രഞ്ജിത്ത്.വി, രതീഷ് കുമാർ എ.ആർ, കൃഷി വികസന ഓഫീസർ…

            Read More

              ഗണിതം ലളിതമാക്കി ഗണിതശില്പശാല

              കാട്ടിക്കുളം: ഗോത്രവർഗ – തീരദേശ – തോട്ടം മേഖലയിലെ വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പരിപാടിയുടെ കാട്ടിക്കുളം GHSS ൻ്റെ പദ്ധതിയായ ‘ഉജ്ജ്വൽ-2025 -26’ ൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് ഗണിതശില്പശാല സംഘടിപ്പിച്ചു. പ്രസ്തുത ശില്പശാലയിൽ സംഖ്യാബോധം, ഭിന്നസംഖ്യകൾ എന്നിവയിലൂന്നിയ പ്രവർത്തനങ്ങൾ വളരെ ആകർഷകവും രസകരവുമായ രീതിയിൽ റിസോഴ്സ് പേഴ്സൺ കെഡിസ്ക് സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് രമ്യ രവീന്ദ്രൻ അവതരിപ്പിച്ചു. കുട്ടികളിൽ ഗണിതാഭിരുചി വളർത്താനും ഗണിതത്തെ ഇഷ്ടപ്പെടാനും സ്വയം സന്നദ്ധമായി ഗണിത പ്രവർത്തനങ്ങളിലേർപ്പെടാനും ഇത്തരം ശില്പശാലകൾ…

              Read More

              പുത്തുമല മുതൽ കൽപ്പറ്റ കലക്ടറേറ്റ് വരെ മുസ്ലിം യൂത്ത് ലീഗ് ലോങ്ങ് മാർച്ച് ചൊവ്വാഴ്ച; പി കെ ഫിറോസ് നയിക്കും

              കൽപ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സർക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 29 പുത്തുമലയിൽ നിന്ന് ആരംഭിക്കുന്ന ലോങ്ങ് മാർച്ച് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ സമാപിക്കും. രാവിലെ എട്ടുമണിക്ക് പുത്തുമലയിലെ പൊതുശ്മശാനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മേപ്പാടി നെല്ലിമുണ്ടയിൽ നിന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫ്ളാഗ് ഓഫ് ചെയ്യും. കാൽനടയായി ആരംഭിച്ച് മേപ്പാടി, കാപ്പം കൊല്ലി, കൽപ്പറ്റ…

              Read More

              ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി പരിശീലനം നടത്തി

              കൽപ്പറ്റ : തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി പരിശീലനം നടത്തി. ജില്ലാതലപരിശീലനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. അനുപമ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്തം നവകേരളം ക്യാമ്പെയിനിന്റെ രണ്ടാം ഘട്ടത്തിനോടനുബന്ധിച്ച് തദ്ദേശ സ്ഥാപനതലത്തില്‍ നടത്താനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍, അശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിനെതിരെയുള്ള എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍, ഹരിത കര്‍മ്മ സേനയെ ഊര്‍ജ്ജിതപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണ രംഗത്തെ…

              Read More