വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ    പോസ്റ്റർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

    ഈ മാസം 19 മുതൽ മാനന്തവാടി ജി. വി.എച്ച്. എസ് എസിൽ നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പോസ്റ്റർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.   കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ സി. ഗീത പ്രകാശന കർമ്മം നിർവഹിച്ചു. ഡി.ഡി.ഇ. വി.എ.ശശീന്ദ്ര വ്യാസ് , ഡി.ഇ.ഒ സി. വി. മൻമോഹൻ കെ. എ .എസ് ,   പബ്ളിസിറ്റി കമ്മിറ്റി ഭാരവാഹികളായ സുനിൽ അഗസ്റ്റിൻ ,ശ്രീജിത്ത് വാകേരി, എച്ച്…

    Read More

    തിരുനെല്ലിയിൽ ഗോത്രയുവാക്കളുടെ നേതൃത്വത്തിൽ ‘ബീ കോർണർ’ സംരംഭം ആരംഭിച്ചു

    വയനാട്: ബ്രഹ്മഗിരി മലനിരകളുടെ താഴ് വാരത്തിൽ സ്ഥിതി ചെയ്യുന്ന തിരുനെല്ലി പഞ്ചായത്തിൽ ഗോത്രയുവാക്കളുടെ നേതൃത്വത്തിൽ ഒരു മാതൃകാപരമായ സംരംഭം ആരംഭിച്ചു. ‘ബീ കോർണർ’ എന്ന പേരിലുള്ള ഈ സംരംഭം കാട്ടുനായ്ക്ക, അടിയ, പണിയ തുടങ്ങിയ പ്രാക്തന ആദിവാസി വിഭാഗങ്ങളിലേർപ്പെട്ട കുറച്ച് യുവജനങ്ങൾ ചേർന്നാണ് ആരംഭിച്ചത്. കിസ്റ്റോൺ ഫൗണ്ടേഷന്റെയും ആക്സിസ് ബാങ്ക് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് സംരംഭം യാഥാർത്ഥ്യമായത്. കാട്ടിക്കുളത്ത് പ്രവർത്തനം ആരംഭിച്ച ബീ കോർണറിന്റെ മുഖ്യലക്ഷ്യം ഗോത്രവിഭാഗങ്ങളിലെ കുടുംബങ്ങളിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന കാട്ടുതേനും മറ്റ് വനവിഭവങ്ങളും ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ…

    Read More

    മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവരുടെ കുടുംബങ്ങളുടെ ആശങ്ക അകറ്റുന്നതിന് അടിയന്തരമായി സർക്കാർ ഇടപെടണം: ടി സിദ്ദിഖ് എംഎൽഎ

    കൽപ്പറ്റ : മൂന്ന് ദിവസമായി തിരച്ചിൽ മന്ദഗതിയിൽ ആയതിനാൽ കുടുംബങ്ങൾ വലിയ നിരാശയിൽ ആണെന്നും സാഹസിക തിരച്ചിൽ ആവശ്യമായ പ്രദേശത്തേക്ക് വിദഗ്ധരായ തിരച്ചിൽ സംഘത്തെ ഉടനടി നിയോഗിക്കണമെന്നും എം എൽ എ പറഞ്ഞു. സൂചിപ്പാറ മുതൽ മുണ്ടേരി ഫാം വരെയുള്ള സ്ഥലങ്ങളിൽ സാധാരണക്കാർക്ക് തിരയാൻ ബുദ്ധിമുട്ടുള്ളതിനാൽ തദ്ദേശീയരായ സേനാംഗങ്ങളെയും സന്നദ്ധ പ്രവർത്തകരെയും നിയോഗിക്കണം .ഇക്കാര്യം ജില്ലാ കലക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും മന്ത്രിസഭാ ഉപസമിതിയും സർക്കാരും അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടണമെന്നും ടി സിദ്ദീഖ് എം എൽ എ…

    Read More

    പുനരധിവാസത്തിന് കൂട്ടായ പരശ്രിമങ്ങൾ തുടരണം: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ

    മേപ്പാടി: ചൂരൽമല – മുണ്ടക്കൈ പുനരധിവാസത്തിന് കൂട്ടായ പരിശ്രമങ്ങൾ തുടരണമെന്നും ഈ മേഖലയിൽ മാതൃകാപരമായ പ്രവർത്തനനങ്ങളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടത്തുന്നതെന്നും ഐ.സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്ത അതിജീവിതര്‍ക്കായി ‘എറൈസ് മേപ്പാടി’ എന്ന പേരില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങളുടെ പുനഃസ്ഥാപനവും സ്വയം തൊഴില്‍ പദ്ധതിയും പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുള്‍ ദുരന്തത്തെ തുടര്‍ന്ന് ഉപജീവനം നിലച്ച 77 കച്ചവട സ്ഥാപനങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്…

    Read More

      മുട്ടില്‍ കോളജില്‍ യുജിസി നെറ്റ് പരിശീലന കേന്ദ്രം തുടങ്ങി  

      കല്‍പ്പറ്റ: മുട്ടില്‍ ഡബ്ല്യുഎംഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പനു കീഴില്‍ യുജിസി നെറ്റ് പരിശീലന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വയനാടിന്റെ സമഗ്ര പുരോഗതിക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തെ വികസനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളും അവസരങ്ങളും പ്രയോജനപ്പെടുത്തി മുന്നേറാന്‍ തയാറാകണമെന്നു എംഎല്‍എ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.വിജി പോള്‍ അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎംഒ പ്രസിഡന്റ് പി.പി.എ. ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. സെന്റര്‍…

      Read More

        വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്

        വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്. ഭവനപദ്ധതിയിൽപ്പെടാത്ത കുടുംബങ്ങളുടെ വായ്പയും എഴുതി തള്ളിയില്ല. മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കിയെന്നാണ് ആരോപണം. എല്ലാ ദുരന്തബാധിതരെയും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് സമരക്കാര്‍ മുന്നോട്ടുവെക്കുന്നത്. റേഷന്‍ കാര്‍ഡ് മാനദണ്ഡപ്രകാരവും കൂട്ടുകുടുംബ മാനദണ്ഡപ്രകാരവും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തണമൈന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.   ദുരന്തത്തില്‍ ഉള്‍പ്പെട്ട മൂന്ന് വാര്‍ഡുകളിലുള്‍പ്പെടെ മുഴുവന്‍ ആളുകളെയും സഹായിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം അറിയിച്ചത്. പിന്നീട് പുനരധിവാസ പട്ടിക ഉണ്ടാക്കിയപ്പോള്‍ ദൂരപരിധിയടക്കമുള്ള…

        Read More

        വയനാട് റവന്യൂ ജില്ല സ്‌കൂൾ കലോത്സവം; വിളംബര ജാഥ നടത്തി

        പനമരം: നാളെ നടവയലില്‍ ആരലംഭിക്കുന്ന 43ാമത് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. ചെണ്ടമേളവാദ്യങ്ങളുടെ അകമ്പടിയോടെ പനമരം ക്രസന്റ് പബ്ലിക്ക് സ്‌കൂള്‍ പരിസരത്ത് നിന്നും ഇന്നലെ വൈകിട്ട് അനാല് മണിയോടെ ആരംഭിച്ച വിളംബര ജാഥ ടൗണ്‍ വലയംവെച്ച് വലിയ പാലത്തിന് സമീപം സമാപിച്ചു. വിവിധ രാഷ്ട്രിയ നേതക്കന്‍മാര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വിദ്യഭ്യാസ വകുപ്പിലെ ഉന്നത ഉദ്ധോഗസ്ഥര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ജാഥയില്‍ അണിനിരന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, ജില്ലാ വിദ്യഭ്യാസ ഉപ…

        Read More

        സർഗലയം നവംബർ 23,24 തീയതികളിൽ: സ്വാഗത സംഘം രൂപീകരിച്ചു

        ചുണ്ടമുക്ക്: എസ്.കെ.എസ്.എസ്.എഫ് മാനന്തവാടി മേഖല കമ്മിറ്റി നടത്തുന്ന ഇസ്ലാമിക കലാമേള സർഗലയം നവംബർ 23,24 തീയതികളിൽ ചുണ്ടമുക്ക് 2/4 ൽ വെച്ച് നടത്തപ്പെടും. വിവിധ കാറ്റഗറികളിലെ എൺപതോളം ഇനങ്ങളിലായി 500 ലേറെ പേർ മത്സരിക്കും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. മുഖ്യ രക്ഷാധികാരികൾ: ഹസ്സൻ ഉസ്താദ് തലപ്പുഴ, ജലീൽ ഫൈസി,ഗഫൂർ തങ്ങൾ ചെയർമാൻ: ആഷിഖ് വാഫി. വൈസ് ചെയർമാൻ: സുബൈർ കെ.റ്റി, ജമീൽ അഹ്മദ് അൽഖാസിമി,ശാബിദ് ch,റയീസ് പാണ്ടിക്കടവ്, ജുനൈദ് പാലമുക്ക് കൺവീനർ: ഉനൈസ് ഗസ്സാലി പാലമുക്ക്,…

        Read More

        ടൗണ്‍ഷിപ്പ് രണ്ടാംഘട്ട പുനരധിവാസം: നവംബറോടെ വീടുകള്‍ പൂര്‍ത്തിയാക്കും: മന്ത്രി എ.പി അനില്‍കുമാര്‍

        മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാംഘട്ട ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച വീടുകള്‍ നവംബര്‍ 30 ഓടെ താമസ യോഗ്യമാക്കുമെന്ന് റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. വാടക വീടുകളില്‍ താമസിക്കുന്ന ദുരന്ത ബാധിതരുടെ ഉപജീവനബത്ത ഡിസംബര്‍ വരെ ദീര്‍ഘിപ്പിച്ചതായും മന്ത്രി അറിയിച്ചു. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മന്ത്രി. രണ്ടാംഘട്ടത്തില്‍ വിവിധ സോണുകളിലായി 149 ഗുണഭോക്താക്കളാണ് നറുക്കെടുപ്പിലൂടെ വീടുകള്‍ ലഭിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ…

        Read More

          മന്ത്രിമാർക്ക് ഇരട്ട ശമ്പളം; എം.ബി രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി കണ്ടെത്തൽ

          തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ നിയമം ലംഘിച്ച് ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇത്തരത്തിൽ ഇരട്ട ആനുകൂല്യം കൈപ്പറ്റിയത്. അധികമായി വാങ്ങിയ തുക അടിയന്തരമായി തിരികെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറൽ പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി.   എജി പുറത്തുവിട്ട റിപ്പോർട്ടിലാണ് മന്ത്രിമാരുടെ ചട്ടലംഘനത്തിൻ്റെ വിവരങ്ങൾ പുറത്തായത്. മന്ത്രിയെന്ന നിലയിൽ ശമ്പളം വാങ്ങുമ്പോൾ…

          Read More