മുത്തശ്ശിക്കഥകൾ പറഞ്ഞ് കുരുന്നുകൾ

കമ്പളക്കാട്: കമ്പളക്കാട് യുപി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മുത്തശ്ശിക്കഥ ശ്രദ്ധേയമായി. വയോജനസംരക്ഷണ മാസാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ എ ജനാർദ്ദനൻ മാസ്റ്റർ കഥാവതരണം നടത്തി. പ്രധാനാധ്യാപകൻ ഒ സി എമ്മാനുവൽ, സീനിയർ അസിസ്റ്റന്റ് റോസ്മേരി പി എൽ,എസ് ആർ ജി കൺവീനർ ദീപ കെ, സീഡ് കോഡിനേറ്റർ ഷംന കെ എന്നിവർ സംസാരിച്ചു.

Read More

    ലഹരി വിരുദ്ധ പ്രതിജ്ഞയും, ഒപ്പ് ശേഖരണവും നടത്തി.

    “ഓപ്പറേഷൻ തൂഫാൻ ദി നർകോട്ടിക് ഹണ്ട് ” പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കല്പറ്റ പോലീസ് സബ്ഡിവിഷന്റെയും, ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും, ഒപ്പ് ശേഖരണവും നടത്തുകയും തുടർന്ന് സ്കൂളിന്റെ ചുറ്റും ലഹരി വിരുദ്ധ സുരക്ഷാ മതിൽ തീർക്കുകയും ചെയ്തു. കമ്പളക്കാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ അനിൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു…

    Read More

      മുട്ടിൽ സ്കൂളിൽ നിന്നും ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്

      തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് ഹാൻഡ് ബോൾ മത്സരത്തിൽ പങ്കെടുത്ത WOVHSS മുട്ടിലിലെ അബിദിൻ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമിലേക്ക് യോഗ്യത നേടി.കൂലമഠത്തിൽ വീട്ടിൽ നിസാർ,റസ്‌ല എന്നിവരുടെ മകനാണ്. സ്കൂളിലെ കായികാധ്യാപകരായ ആഷിഫ്, മിഥുൻ എന്നിവരുടെ കീഴിൽ പരിശീലനം നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്.

      Read More

      ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

      തിരുഃ  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യതയുണ്ട്. തമിഴ്നാടിന് മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

      Read More

        പനവല്ലിയിൽ കാട്ടാനയുടെ ആക്രമണം; പതിനാറുകാരന് പരിക്ക്

        കാട്ടിക്കുളം: പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പതിനാറുകാരന് പരിക്കേറ്റു. എമ്മടി കാരമ വീട്ടിൽ രാജുവിന്റെ മകൻ മുത്തുവിനാണ് പരിക്കേറ്റത്.   പുലർച്ചെ രണ്ടുമണിയോടെ സമീപത്തെ കല്യാണവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് മുത്തുവിനെ കാട്ടാന ആക്രമിച്ചത്. നടപ്പാതയ്ക്ക് അരികിലെ വയലിൽ നിന്നിരുന്ന ആന, പെട്ടെന്ന് പാഞ്ഞെത്തി തുമ്പിക്കൈ കൊണ്ട് തട്ടുകയായിരുന്നുവെന്ന് മുത്തു പറഞ്ഞു. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും ആന പിൻവാങ്ങിയിരുന്നു.   വിവരമറിഞ്ഞെത്തിയ വനപാലകർ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈയിലെ…

        Read More

          ചുരത്തിൽ മണ്ണും മരവും റോഡിലേക്ക്‌ പതിച്ചു; ഗതാഗതം പൂർണമായും നിലച്ചു

            താമരശ്ശേരി/വയനാട്: ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചിരിക്കുകയാണ്. അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചുരത്തിലെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ് എന്നാണ് ഹൈവേ ന്യൂസിന് ലഭിച്ച വിവരം. ആംബുലൻസുകൾ ഉൾപ്പെടെ ഉള്ള അത്യാവശ്യ വാഹനങ്ങൾ മറ്റു വഴികൾ ഉപയോഗപ്പെടുത്തുക. ഫയർ ഫോഴ്സ്, ജെസിബി എന്നീ വാഹനങ്ങൾക്ക്‌ സംഭവ സ്ഥലത്തേക്ക് എത്താൻ വഴി ഒരുക്കുക.  

          Read More

            പാവലിനും മഞ്ഞളിപ്പ് കർഷകർക്ക് കണ്ണീർ വിളവെടുപ്പുകാലം

            മാനന്തവാടി: ജില്ലയിൽ ഏറ്റവും കൂടുതൽ പാവൽ കൃഷി ചെയ്യുന്ന തൊണ്ടർനാട്, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലാണ് വൻ തോതിൽ മഞ്ഞളിപ്പ് രോഗം ബാധിച്ച് പാവൽ കൃഷി നശിക്കുന്നത്.   ഇഞ്ചികൃഷിയിലും നെൽകൃഷിയിലും സംഭവിച്ചത് ആദ്യം പാവൽ തൈകളുടെ ഇലകൾക്കാണ് മഞ്ഞളിപ്പ് രോഗം ബാധിക്കുന്നത്. ഇത് മരുന്ന് പ്രയോഗത്തിലൂടെ മാറ്റിയെടുത്തെങ്കിലും പിന്നീടുണ്ടാകുന്ന പാവലുകൾ മഞ്ഞളിപ്പ് ബാധിച്ച് മുരടിക്കുകയാണ്.   ഇതോടെ പാവൽ കൃഷിയിൽ നിന്നുള്ള വിളവെടുപ്പ് പകുതിയിലും താഴെയെത്തിയെന്നാണ് കർഷകർ പറയുന്നത്. രോഗത്തിനെതിരെ പലവിധ വളപ്രയോഗങ്ങൾ നടത്തിയിട്ടും കായകളിലെ മഞ്ഞളിപ്പ്…

            Read More

              മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം; രണ്ടാണ്ട് പൂർത്തിയായിട്ടും വെള്ളാർമല സ്കൂൾ പുനരുദ്ധാരണവും പുനരധിവാസവും വൈകുന്നത് സർക്കാർ അലസതയുടെ തെളിവ്, അടിയന്തര നടപടി വേണം: യങ് ഡെമോക്രാറ്റ്സ്

              കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല ഹയർസെക്കൻഡറി സ്കൂൾ ദുരന്തം നടന്ന് രണ്ടുവർഷം പിന്നിട്ടിട്ടും പുനർനിർമിക്കാത്തത് സർക്കാറിന്റെ ഗുരുതര വീഴ്ചയാണെന്ന് യങ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. 400-ലധികം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന ഈ സമീപനം ദുരന്തബാധിതരോടുള്ള അവഗണനയാണ്. സ്കൂൾ പുനർനിർമാണത്തിനായി എട്ട് കോടി രൂപ അനുവദിച്ചിട്ടും പഞ്ചായത്തിന്റെ അധീനതയിൽ അനുയോജ്യമായ സ്ഥലം ലഭ്യമായിരിക്കെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് അംഗീകരിക്കാനാവില്ല. അതേസമയം, ദുരന്തം നടന്ന് രണ്ടുവർഷം പിന്നിട്ടിട്ടും പുനരധിവാസം പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. 140-ലധികം കുടുംബങ്ങൾ ഇപ്പോഴും…

              Read More

              സിജുവിനെ ജനമൈത്രി പോലീസ് ആദരിച്ചു

              കല്‍പ്പറ്റ: കാലിക്കറ്റ് സര്‍വകലാശാല ബിരുദാനന്തര ബിരുദ മലയാളം വിഷയത്തില്‍ പാഠഭാഗമാക്കിയ ഗോത്രഭാഷാ കാവ്യ സമാഹാരം ‘വല്ലി’ രചിച്ച മീനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിജു സി. മീനയെ വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉപഹാരസമര്‍പ്പണം നടത്തി. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.എല്‍. ഷൈജു, ജില്ലാ ജനമൈത്രി അസി. നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്‍, സിജുവിന്റെ ഭാര്യ രഞ്ജിത, മറ്റു പോലീസ്…

              Read More

                സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്, വോട്ടെണ്ണല്‍ 13ന്

                തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്‍. ആദ്യഘട്ടം 2025 ഡിസംബര്‍ ഒമ്പതിനും രണ്ടാംഘട്ടം ഡിസംബര്‍ 11 നും നടക്കും.തിരുവനന്തപുരം, കൊല്ലം ആലപ്പുഴ പത്തനംതിട്ട , കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ബാക്കിയുള്ള ഏഴ് ജില്ലകളിൽ 11 ഡിസംബർ പോളിങ്ങ് നടക്കും.ഡിസംബര്‍ 13 ന് വോട്ടണ്ണല്‍ നടക്കും.   941 പഞ്ചായത്ത്‌, 152 ബ്ലോക്ക്‌ പഞ്ചായത്ത്‌, 14 ജില്ലാ പഞ്ചായത്ത്‌, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ്‌…

                Read More