കൽപ്പറ്റ ബാർ അസോസിയേഷൻ പുതിയ സാരഥികൾ ചുമതലയേറ്റു

    കൽപ്പറ്റ : വയനാട് ജില്ലാ കോടതിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകരുടെ സംഘടനയായ *കൽപ്പറ്റ ബാർ അസോസിയേഷന്* പുതിയ *സാരഥികൾ ചുമതലയേറ്റു . തുടർന്നുള്ള ജനറൽ* ബോഡിയിൽ പത്ത് അംഗങ്ങളുള്ള എക്സികുട്ടീവ് കമ്മറ്റിയും രൂപീകരിച്ചു : അടുത്ത ഒരു വർഷത്തേക്കുള്ള വാർഷിക പ്രവർത്തനങ്ങളുടെ രൂപരേഖ പുതിയ കമ്മറ്റി തയ്യാറാക്കി. വയനാട് ജില്ലയിലെ മൂന്ന് ബാർ അസോസിയേഷനുകളെയും സമന്വയിപ്പിച്ച് ജില്ലാ തല കലാ-കായിക മത്സരങ്ങൾ നടത്തുവാനും കമ്മറ്റി തീരുമാനിച്ചു പ്രസിഡണ്ട്. അഡ്വ. ഷൈജു മാണിശ്ശേരിൽ ‘ സെക്രട്ടറി അഡ്വ. ചിത്ര പി….

    Read More

      വയനാട് സ്കിൽ പാർക്കിന് അംഗീകാരം ലഭിച്ചു.

      കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് (KASE) യും ടാലി എജ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നടപ്പിലാക്കുന്ന സംയുക്ത അംഗീകാര പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വയനാട് സ്കിൽ പാർക്കിന് അംഗീകാരം ലഭിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ KASE എം ഡി  സൂഫിയാൻ അഹമ്മദ് IAS,  വയനാട് സ്കിൽ പാർക്ക് എം ഡി,അനീഷ് എ വി യ്ക്ക് സർട്ടിഫിക്കറ്റ് കൈമാറി.   ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (BFSI) മേഖലയിൽ ശക്തവും ഉൾക്കൊള്ളുന്നതുമായ നൈപുണ്യ വികസന അന്തരീക്ഷം…

      Read More

      സി.പി.ഐ (എം) ജനകീയ കുറ്റവിചാരണ നാളെ*

      “കൊള്ളക്കാരൻ കൊലയാളി ഐ.സി ബാലകൃഷ്ണനും മരണ വ്യാപാരികളായ കോൺഗ്രസിനും എതിരെ” എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ (എം) ജനകീയ കുറ്റവിചാരണ ഫെബ്രുവരി 16 ന് (നാളെ) ബ്രാഞ്ച് കേന്ദ്രങ്ങളിൽ നടത്തും. ഡി.സി.സി ട്രഷറർ എൻ.എം വിജയന്റേയും മകന്റെയും മരണത്തിനുത്തരവാദിയായ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ രാജി വെക്കുക എന്നാവശ്യപ്പെട്ടാണ് സി.പി.ഐ (എം) കുറ്റവിചാരണ. ഇന്ത്യൻ ഭരണഘടനയിലെ നിയമ വ്യവസ്ഥ അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത നിയമസഭാംഗമായ ഐ.സി ബാലകൃഷ്ണൻ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമാകുന്നതിന് കാരണമായി ഒന്നാം പ്രതിയായ…

      Read More

        മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

        തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മനുഷ്യബന്ധങ്ങളുടെ സങ്കീർണതയും വൈകാരിക ബന്ധത്തിന്റെ ആഴവും പ്രമേയമാക്കി ഷോ മിയാക്കി സംവിധാനം ചെയ്ത ടൂ സീസൺസ് ടൂ സ്ട്രെയ്ഞ്ചേഴ്സിനാണ് മുപ്പതാം കൊല്ലം സുവർണചകോരം ലഭിച്ചത്. 20 ലക്ഷം രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രി സമ്മാനിച്ചു.   മികച്ച സംവിധായകനുള്ള രജതചകോരം അർജന്റിനീയൻ ചിത്രം ബിഫോർ ദ ബോഡിയുടെ സംവിധായകരായ കരീന പിയാസയും ലൂസിയ ബ്രാസെലിസും നേടി. നാലുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്…

        Read More

          കുടുംബശ്രി ബി.ആർ.സി ഓഫീസ് ഉദ്ഘാടനം ചെയ്തു

          കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ആർ കെ ഐ ഇ ഡി പി പദ്ധതിവഴി കൽപ്പറ്റ ബ്ലോക്കിൽ ആരംഭിച്ച ബി ആർ സി ഓഫീസിൻ്റെ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ നിർവഹിച്ചു. പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ആർ കെ ഐ ഇ ഡി പി . പ്രളയം കാരണം ഉപജീവന മേഖലയിൽ ഉണ്ടായ നഷ്ടം നികത്തുക എന്നതാണ് പ്രധാനമായും ഇതിലൂടെ…

          Read More

          റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് നാളെ മുതല്‍ അപേക്ഷിക്കാം.

          തിരുവനന്തപുരം : ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകള്‍ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷ 25ന് രാവിലെ 11 മുതല്‍ ഡിസംബർ 10 വൈകിട്ട് അഞ്ച് മണി വരെ ഓണ്‍ലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ ecitizen. civilsupplieskerala.gov.in വഴിയോ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു. ശ്രദ്ധിക്കുക ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള…

          Read More

          വായന പക്ഷാചരണത്തിന് തുടക്കം കുറിച്ച് പഴശ്ശി ഗ്രന്ഥാലയം

          മാനന്തവാടി: കേരളത്തിലെ വായനശാലകളെ ചേർത്തുവച്ച് കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ഓർമ്മകളുമായി വായന പക്ഷാചരണത്തിന് ഗവ. നേഴ്സിംഗ് കോളേജിൽ തുടക്കമായി. അദ്ധ്യാപികയും എഴുത്തുകാരിയുമായ പ്രീത ജെ പ്രിയദർശിനി വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി സുരേഷ് ബാബു വായനദിനസന്ദേശം നൽകി. മാനന്തവാടി നേഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ റീന എ തങ്കരാജ് അദ്ധ്യക്ഷതവഹിച്ചു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് നീതുവിൻസെൻ്റ് ആമുഖം പറഞ്ഞു. നേഴ്സിംഗ് കോളേജ് വിദ്യാർത്ഥികളായ അലീന സജി,…

          Read More

          ഉത്തരമേഖല അണ്ടർ 19 വനിതാ ക്രിക്കറ്റ് മത്സരം ; വയനാട് ചാമ്പ്യന്‍മാര്‍

          കല്‍പ്പറ്റ : ഉത്തരമേഖല അന്തര്‍ജില്ലാ ക്രിക്കറ്റ് മത്സരങ്ങളിലെ അണ്ടര്‍ 19 വനിതാ വിഭാഗത്തില്‍ വയനാട് ചാമ്പ്യന്‍മാര്‍. കെ സി എ പെരിന്തല്‍മണ്ണ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ടീമുകളെ തോല്‍പ്പിച്ചാണ് വയനാട് വിജയികളായത്.കേരളത്തിലെ നോര്‍ത്ത് സോണ്‍ അണ്ടര്‍19 ടീമിലേക്ക് പെര്‍ഫോമന്‍സ് അടിസ്ഥാനത്തില്‍ വയനാട് താരമായ നിയ നസ്‌നീന്‍ ക്യാപ്റ്റനായും മറ്റു വയനാട് താരങ്ങളായ പാര്‍വതി കുഞ്ഞുമോന്‍, സ്വഫിയ, ഗൗരി നന്ദ, തീര്‍ത്ഥ എന്നിവരേയും തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിലില്‍ 30 മുതല്‍ പെരിന്തല്‍മണ്ണയില്‍ ഇന്റര്‍സോണ്‍…

          Read More

          കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബൈരക്കുപ്പയിൽ ശ്രദ്ധക്ഷണിക്കൽ കൂട്ടായ്മ നടത്തി

          lപുൽപ്പളളി: കേരള – കർണ്ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിന് കബനീ നദിയിൽ മുപ്പത് വർഷം മുമ്പ് തറക്കല്ലിട്ട ബൈരക്കുപ്പ പാലത്തിൻ്റെ ശിലസ്ഥാപന വാർഷികത്തിൽ കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബൈരക്കുപ്പയിൽ ശ്രദ്ധക്ഷണിക്കൽ കൂട്ടായ്മ നടത്തി . .അന്തർസംസ്ഥാന ഗതാഗതത്തിനും , വാണിജ്യ മേഖലയിൽ വൻകുതിപ്പിനും , കാരണമാകുമായിരുന്ന പാലം ടെണ്ടർ നടപടി ആരംഭിച്ച ശേഷം അട്ടിമറിക്കപ്പെട്ടത് അന്തർ സംസ്ഥാന ലോബിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് . വയനാട് മൈസൂർ ജില്ലകളുടെ വൻ വികസനം ഉറപ്പാക്കുന്ന പാലം നിർമ്മാണത്തിന് ബന്ധപ്പെട്ട…

          Read More

          വയനാടൻ കാടുകളിലെ കടുവകളുടെ വർധനവിൽ അന്വേഷണം വേണം; കെ.പി.സി.സി സംസ്ക്കാര സാഹിതി

          കൽപറ്റ: വയനാടൻ കാടുകളിലെ കടുവകളുടെ എണ്ണം വർധിക്കുന്നത് സംബന്ധിച്ച് വിശദമായ അന്വേഷണവും പഠനവും നടത്തി വസ്തുതകൾ ജനങ്ങളെ അറിയിക്കണമെന്ന് കെ.പി.സി.സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുള്ള ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. സുന്ദർരാജ് എടപ്പെട്ടി, ആയിഷ പള്ളിയാൽ, ബിനുമാങ്കൂട്ടം, വിനോദ് തോട്ടത്തിൽ ഒ.ജെ മാത്യു, ഡോ….

          Read More