ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് മൊബൈൽ കണക്ടിവിറ്റി; ഇന്ത്യയിലുടനീളം ഇ-സിം സേവന പദ്ധതിയുമായി ബിഎസ്എൻഎൽ

    ന്യൂഡല്‍ഹി:* രാജ്യത്തുടനീളം ഇ-സിം സേവനം ആരംഭിക്കാന്‍ പദ്ധതിയിട്ട് പൊതുമേഖല ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍. ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. ഫിസിക്കല്‍ സിം കാര്‍ഡിന്റെ ആവശ്യമില്ലാതെ തന്നെ മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇത് സഹായിക്കും.   പരമ്പരാഗതമായ രീതിയില്‍ സിം ഇട്ട് മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കുന്ന രീതിക്ക് പകരം ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മൊബൈല്‍ കണക്ഷന്‍ ആക്ടീവ് ആക്കുന്ന രീതിക്ക് തുടക്കമിടാനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്. ഡ്യുവല്‍ സിം ഫോണ്‍ ഉള്ളവര്‍ക്കും യാത്ര…

    Read More

    500 ഡയാലിസിസ് ലക്ഷ്യം ആരവം സീസൺ 3 ഡിസംബർ 25 മുതൽ വെള്ളമുണ്ടയിൽ

    കൽപറ്റ :500 ഡയാലിസിസ് എന്ന ലക്ഷ്യവുമായി ആരവം സീസൺ 3 ഡിസംബർ 25ന് വെള്ളമുണ്ടയിൽ നടക്കുമെ.ന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ചാൻസിലെഴ്സ് ക്ലബ്ബ് വെള്ളമുണ്ടയും റി മാൽ ഗ്രൂപ്പും ചേർന്നാണ് ഇത്തവണ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ ബ്രോഷർ പ്രകാശനം വയനാട് എം.പി. രാഹുൽ ഗാന്ധിയും ഗാലറിയുടെ കാൽനാട്ട് കർമ്മം മാനന്തവാടി എം.എൽ.എ.ഒ. ആർ.കേളുവും നടത്തിയിരുന്നു. ഓഫീസ് ഉദ്ഘാടനം അൽ കരാമ ബുസ് സ്കൂൾ വിദ്യാർഥികളും ലോഗോ പ്രകാശനം ഡി.വൈ.എസ്.പിയും നിർവ്വഹിച്ചു. ഡയാലിസിസ് രോഗികൾക്ക്…

    Read More

    സിജു സി മീനയെ എസ്.പി.സി ആദരിച്ചു

    പനമരം: കാലിക്കറ്റ് സർവകലാശാല ബിരുദാനന്തര ബിരുദ വിഷയത്തിന് പാഠഭാഗമാക്കിയ വല്ലി എന്ന കവിതാസമാഹാരത്തിൻ്റെ രചയിതാവ് സിജു സി മീനയെ പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ്സ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ മൊമൻ്റോ നൽകി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുബൈർ കെ.ടി, പ്രിൻസിപ്പൾ രമേഷ് കുമാർ.കെ, ഹെഡ്‌മിസ്ട്രസ് ഷീജ ജയിംസ്, രേഖ.കെ, നവാസ്.ടി, ശിഹാബ് എം.എ എന്നിവർ പങ്കെടുത്തു.

    Read More

    ”വില പേശാൻ വന്നാൽ വിരൽ ചുണ്ടി പറയും ” നോ കൊമ്പർമെൻസ് മഹിളാ കോൺഗ്രസ് നൈറ്റ് വാക്ക് സംഘടിപ്പിച്ചു

    മാനന്തവാടി: സ്ത്രീ ധനത്തിന്റെ പേരിൽ സ്നേഹിച്ച സഹപ്രവർത്തകനായ പി.ജി ഡോക്ടർ വിവാഹത്തിൽ നിന്നും പിൻന്മാറിയപ്പോൾ ഉണ്ടായ മാനസിക അഘാതത്തിൽ ആൽമഹത്യ ചെയ്യാൻ കാരണക്കാരാനായ ഡോക്റെ മാതൃകാപരമായി ശിക്ഷിച്ച് സ്തീധന മോഹികൾക്ക് ഒരു മുന്നറിയിപ്പ് കൊടുത്ത് സ്ത്രീയാണ് ധനം എന്ന് സമുഹം മനസിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും, വണ്ടി പെരിയാറിൽ പിഡിപ്പിച്ച് കൊന്ന് കെട്ടി തുക്കിയ 6 വയസുകാരിയുടെ ഘാതകനെ തെളിവ് മനപൂർവ്വം ഇല്ലാതാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതിയെ വിടയച്ച നടപടിക്കെതിരെ മഹിളാ കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി രാത്രി…

    Read More

    നെഹ്റു ഇക്കണോമിക്ക് ആൻ്റ് എൻവയൺമെൻ്റ് ഡെവലെപ്മെൻ്റ് സൊസൈറ്റി ഉദ്ഘാടനം മറ്റന്നാൾ.

    കല്‍പ്പറ്റ : വെള്ളമുണ്ട ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിക്കുന്ന നെഹ്‌റു ഇക്കണോമിക്ക് ആന്‍ഡ് എന്‍വയണ്‍മെന്റ് ഡെവലെപ്‌മെന്റ് സൊസൈറ്റി വയനാട് (നീഡ്‌സ് വയനാട്) സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മറ്റന്നാൾ ഉദ്ഘാടനം ചെയ്യും. വെള്ളമുണ്ട എട്ടേനാലില്‍ ഉച്ചക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ സാമൂഹ്യ-രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്‌കാരിക, സഹകരണ മേഖലകളിലെ സമഗ്ര സംഭാവനക്ക് മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും നടക്കും.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ക്ക് അവാര്‍ഡ് നല്‍കും. മുന്‍ മന്ത്രി പി കെ ജയലക്ഷ്മി പ്രശംസാ പത്രം നല്‍കും….

    Read More

      സർവജന സ്കൂളിൽ ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി

      ബത്തേരി : ഫിഫ ലോകകപ്പിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി ഗവ സർവജന ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിന് ആവേശകരമായ സമാപനം. വിദ്യാർത്ഥികൾ ലോകകപ്പ് ഫുട്ബോൾ മത്സരത്തിലെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിവിധ ടീമുകളായി നടത്തിയ മത്സരങ്ങൾ കാണികൾക്ക് ആവേശമായി. യു.പി, ഹൈസ്കൂൾ പെൺകുട്ടികളുടെ ആവേശകരമായ മത്സരത്തിൽ അർജന്റീനയെ പരാജയപ്പെടുത്തി പോർച്ചുഗൽ ജേതാക്കളായി. യു.പി ആൺകുട്ടികളുടെ വിഭാഗത്തിൽ പോർച്ചുഗലിനെ പിന്നിലാക്കി അർജന്റീന കപ്പ് നേടി. ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ കടുത്ത പോരാട്ടത്തിനൊടുവിൽ പോർച്ചുഗലിനെ തകർത്ത് ഫ്രാൻസ്…

      Read More

        പുരോഗമന കലാസാഹിത്യ സംഘം പയ്യമ്പള്ളി സമ്മേളനം നടത്തി

        പുരോഗമന കലാസാഹിത്യ സംഘം പയ്യമ്പള്ളി സമ്മേളനം നടത്തി. പുകസ ജില്ലാ എക്സിക്യുട്ടീവ് അംഗം ഡോ: ഗോകുൽ ദേവ് ഉദ്ഘാടനം ചെയ്തു. പ്രിൻസ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി മേഖല സെ(കട്ടറി ഒ.കെ രാജു സംഘടന രേഖ അവതരിപ്പിച്ചു. K മോഹനൻ സ്വാഗതവും മാത്യു എം ടി മാസ്റ്റർ നന്ദി പറഞ്ഞു പുതിയ ഭാരവാഹികളായി പ്രസിഡണ്ട് എം ടി മാത്യു സെക്രട്ടറി കെ. മോഹനൻ എന്നിവരെ യോഗം തിരഞ്ഞെടുത്തു

        Read More

          ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

          മാനന്തവാടി നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസ് കല്ലു മൊട്ടം കുന്ന് നിളാര ഹിൽസ് ഓഡിറ്റോറിയത്തിൽ നഗരസഭ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഷിബു കെ ജോർജ് അധ്യക്ഷത വഹിച്ചു, കൗൺസിലർമാരായ ഷീജ ഫ്രാൻസിസ്, ശരണ്യ ശ്രീജിത്ത്, സബിത, സെക്രട്ടറി അനിൽ രാമകൃഷ്ണൻ, ക്ളിൻ സിറ്റി മാനേജർ ഇൻ ചാർജ് എസ് ഷൈജു എന്നിവർ സംസാരിച്ചു, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ അനുപ് ക്ലാസിന്  നേതൃത്വം നൽകി.

          Read More

            വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

            കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി സാജിതയുടെ മകന്‍ ഷഹദിന്‍ (10), വാന്‍ ഡ്രൈവര്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫായിസ് (22), പാങ്ങ് ഗവ. എല്‍പി സ്‌കൂളിലെ ബസ് ഡ്രൈവര്‍ നൗഷാദ് (39) എന്നിവരാണു പരുക്കേറ്റ് ചികിത്സയിലുള്ളത്.   ഷഹദിനു തലയ്ക്കാണു പരുക്ക്. മുഹമ്മദ് ഫായിസിനും നൗഷാദിനും നട്ടെല്ലിനാണ്…

            Read More

            ഫർണിചർ കടക്കു തീ പിടിച്ചു

            പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സനീഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ഫർണിചർ നിർമാണ യൂണിറ്റിന് പുലർച്ചെ 4 മണിയോട് തീ പിടിച്ചു കടയിൽ നിർമാണത്തിൽ ഇരുന്ന ഫർണിചറുകളും മര ഉരുപടികളും കത്തി നശിച്ചു മാനന്തവാടി അഗ്നി രക്ഷാ സേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്ത് എത്തി 3 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ തീ പൂർണമായും കെടുത്തി അസി.സ്റ്റേഷൻ ഓഫീസർ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി സ്റ്റേഷൻ ഓഫീസർ ഓ ജി പ്രഭാകരൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം ബി…

            Read More