കുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്‌സുകൾക്ക് സി.ഐ.എ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു
കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തെ വിവിധ ഏവിയേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കുസാറ്റ് അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾക്കും ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിയാൽ എയ്‌റോ പാർക്കിലെ അക്കാദമി ക്യാമ്പസിലാണ് ക്ലാസുകൾ നടക്കുക. ബിരുദധാരികൾക്കായി ഒരുക്കിയിരിക്കുന്ന പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റിൽ എയർലൈൻ-എയർപോർട്ട് മാനേജ്‌മെന്റ്, കാർഗോ, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ വിപുലമായ പരിശീലനം ലഭിക്കും. കൂടാതെ…
