തകർന്ന റോഡുകൾ നന്നാക്കാൻ പ്രത്യേക ഫണ്ട് അനുവദിക്കണം

  കോട്ടത്തറ: കാലവർഷത്തിലും കാലപ്പഴക്കത്തിലും തകർന്ന പഞ്ചായത്തിലെ റോഡുകൾ നന്നാക്കാൻ സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് പഞ്ചായത്ത് യു ഡി എഫ് എക്സിക്യുട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയിൽ കാലവർഷത്തിലും വെള്ളപ്പൊക്കത്തിലും ഏറ്റവും കൂടുതൽ റോഡ് തകരാറിലാവുന്നത് വെള്ളപ്പൊക്കകെടുതി നേരിടുന്ന കോട്ടത്തറ പഞ്ചായത്തിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി. വി അബ്ദുള്ള വൈപ്പടി അധ്യക്ഷത വഹിച്ചു. ടി സിദ്ധിഖ്‌ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ടി ഹംസ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്…

Read More

സംസ്ഥാന സീനിയർ വനിത പുരുഷ സീനിയർ വോളിമ്പോൾ ചാമ്പ്യൻഷിപ്പ്; സീസൺ ടിക്കറ്റ് പ്രകാശനം ചെയ്തു.

കൽപ്പറ്റ: വയനാട് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന റിമാൽ ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയും രാജേഷ് മണ്ണാപറമ്പിൽ മെമ്മൊറിയൽ ട്രോഫിക്ക് വേണ്ടിയുമുള്ള സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സീസൺ ടിക്കറ്റ് ജില്ലാ കലക്ടർ ഡോക്ടർ രേണുരാജ് ഐഎഎസ് സംഘാടക സമിതി ചെയർമാൻ ഓആർ കേളു എംഎൽഎയ്ക്ക് നൽകി നിർവ്വഹിച്ചു. ജനുവരി 1 മുതൽ 7 വരെ മാനന്തവാടി താഴെയങ്ങാടിയിൽ പ്രത്യേകം സജ്ജീകരിച്ച ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്. വനിതാ – പുരുഷ വിഭാഗത്തിലാണ്…

Read More

    പോലീസ് ഇനി വിരൽത്തുമ്പിൽ; 34 സേവനങ്ങളുമായി കേരള പോലീസിന്റെ ‘പോൽ-ആപ്പ്’ തരംഗമാകുന്നു.

    തിരുവനന്തപുരം: കേരള പോലീസിന്റെ അത്യാധുനിക സേവനങ്ങൾ പൊതുജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ‘പോൽ ആപ്പ്’ മൊബൈൽ ആപ്ലിക്കേഷൻ ജനശ്രദ്ധ നേടുന്നു. പരാതി നൽകാനും മറ്റ് പോലീസ് സേവനങ്ങൾക്കുമായി സ്റ്റേഷനുകൾ കയറിയിറങ്ങുന്ന പതിവ് ഒഴിവാക്കാൻ ഈ ഡിജിറ്റൽ സംവിധാനം സഹായിക്കുന്നു. സുതാര്യവും കാര്യക്ഷമവുമായ 34-ഓളം സേവനങ്ങളാണ് നിലവിൽ ഈ ഒറ്റ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.   പരാതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുക, എഫ്.ഐ.ആർ ഡൗൺലോഡ് ചെയ്യുക, പാസ്‌പോർട്ട് വെരിഫിക്കേഷൻ സ്റ്റാറ്റസ് അറിയുക തുടങ്ങിയ സുപ്രധാന സേവനങ്ങളെല്ലാം ആപ്പിലൂടെ…

    Read More

      കുടുംബശ്രീ ടേക്ക് എവേ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

      മേപ്പാടി: കുടുംബശ്രീയുടെ നേതൃത്വത്തിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിൽ ടേക്ക് എവേ കൗണ്ടർ ആരംഭിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി ഉദ്ഘാടനം നിർവഹിച്ചു. എ ഡി എം സി സലീന കെ എം അധ്യക്ഷയായി. ഒരേ മാതൃകയിൽ സംസ്ഥാനത്തുടനീളം സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഭക്ഷണവിഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.   പ്രഭാതഭക്ഷണ വിഭവങ്ങൾ, ബ്രോസ്റ്റഡ് വിഭവങ്ങൾ, ചായയും വിവിധ ലഘുഭക്ഷണങ്ങളും ഉൾപ്പെടുത്തി ഉപഭോക്താക്കൾക്ക് വേഗത്തിലും ശുചിത്വത്തോടെയും സേവനം ലഭ്യമാക്കുന്നതിനാണ് ടേക്ക് എവേ കൗണ്ടർ ഒരുക്കിയിരിക്കുന്നത്….

      Read More

        തൊഴിലാളി കളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് പോരാട്ടം ശക്തമാക്കും: അഡ്വ.എം.റഹമത്തുള്ള എം.എൽഎ.

        കൽപ്പറ്റ : തൊഴിലാളി കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ വീണ്ടെടുക്കാനുമുള്ളപോരാട്ടം ശക്തമാക്കും എന്ന് എസ് ടിയു സംസ്ഥാന പ്രസിഡന്റും എം എൽ എ യുമായ അഡ്വ എം റഹമത്തുള്ള പ്രസ്താവിച്ചു. എസ് ടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് ഭീമൻ മാർക്ക് വേണ്ടി തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുകയും പുതിയ ലേബർ കോഡുകൾ കൊണ്ട് വന്നതിനെതിരെ എസ് ടിയു ശക്തമായ സമരം ഡൽഹിയിൽ സംഘടിപ്പിക്കുമെന്നും തൊഴിലാളി…

        Read More

        വര്‍ണോത്സവം: കലാമത്സരം ഡിസംബര്‍ ഏഴിന് കല്‍പ്പറ്റയില്‍

        കല്‍പ്പറ്റ: ജില്ലാ ശിശുക്ഷേമ സമിതി നടത്തുന്ന വര്‍ണോത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ ഏഴിന് കല്‍പ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂളില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിക്കും. രാവിലെ 9.30ന് തുടങ്ങും. ലളിതഗാനം, കവിതാലാപനം, മിമിക്രി, മോണോ ആക്ട്, സംഘഗാനം എന്നീ ഇനങ്ങളിലാണ് മത്സരമെന്ന് സമിതി സെക്രട്ടറി കെ. രാജന്‍, ജോയിന്റ് സെക്രട്ടറി സി.കെ. ഷംസുദ്ദീന്‍, ട്രഷറര്‍ കെ. സത്യന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ സി. ജയരാജന്‍, പി.ആര്‍. ഗിരിനാഥന്‍, പി. ഗീത, ഓഫീസ് സ്റ്റാഫ് പി.ഡി. വിബിന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍പി, യുപി,…

        Read More

        മുണ്ടക്കൈ ദുരന്തം; കേന്ദ്രസർക്കാർ വിവേചനത്തിനെതിരെ എസ്.ഡി.പി.ഐ ഹെഡ് പോസ്റ്റ്‌ ഓഫീസ് ഉപരോധം നവംബർ18ന്

        കൽപറ്റ: മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി പതിനെട്ടാം തിയ്യതി തിങ്കളാഴ്ച പതിനൊന്നു മണിക്ക് കൽപറ്റ ഹെഡ് പോസ്റ്റ്‌ ഓഫീസ് ഉപരോധിക്കും. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ സമരം ഉദ്ഘാടനം ചെയ്യും. വയനാടൻ ജനതയെ പൂർണ്ണമായി അവഗണിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ന്യായമായ നഷ്ടപരിഹാരം പോലും രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടി…

        Read More

          ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിന് ധനസമാഹരണം നടത്തി

          ചുണ്ടമുക്ക്: പിണങ്ങോട് സഹാറ ഭാരത് ഫൗണ്ടേഷന്‍ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിനുവേണ്ടി രണ്ടേനാല് യുവ കൂട്ടായ്മ ധനസമാഹരണം നടത്തി. ഇതിനു മുന്നോടിയായി സംഘടിപ്പിച്ച യോഗം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ദീപ്തിഗിരി പള്ളി വികാരി ഫാ.ചാണ്ടി പുനക്കാട്ട്, ചുണ്ടമുക്ക് ജുമാ മസ്ജിദ് ഖത്തീബ് ആഷിഖ് വാഫി പുലിക്കാട്, കരിമ്പിഞ്ചാല്‍ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഗംഗാധരന്‍ എന്നിവര്‍ അനുഗ്രഹഭാഷണം നടത്തി. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് സയ്യിദ് മാഷ്ഹൂദ് തങ്ങളില്‍നിന്നു വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ്…

          Read More

          വെള്ളമുണ്ടയിൽ അന്താരാഷ്ട്രാ യോഗദിനാചരണം നടത്തി

          വെള്ളമുണ്ട: നാഷണൽ ആയുഷ് മിഷൻ ആയുഷ് ഗ്രാമവും വെള്ളമുണ്ട ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി വെള്ളമുണ്ട അൽ കറാമ സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച യോഗ ദിനാചരണം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. യോഗ ദിന പോസ്റ്റർ ചടങ്ങിൽ പ്രകാശനം ചെയ്തു.സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.സിജോ കുര്യാക്കോസ് യോഗാദിന സന്ദേശം നൽകി. താഹിർ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. ഡോ. റൈസാ കെ,അശ്വതി വി,ദിവ്യ…

          Read More

          എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു

          വടുവഞ്ചാൽ: ഓരോ കുട്ടിയും ഒരു തൊഴിൽ നൈപുണ്യമെങ്കിലും നേടിയിരിക്കണം എന്ന ഉദ്ദേശത്തോടെ വടുവഞ്ചാൽ ഹയർസെക്കണ്ടറി സ്കൂ‌ൾ എൻഎസ്എസ് യൂണിറ്റ് എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു. തൊഴിൽ പരിശീലനത്തിന് കോഴിക്കോട് ജില്ലയിലെ പെരിങ്ങളം സ്കൂൾ എൻഎസ്എസ് യൂണിറ്റ് നേതൃത്വം നൽകി. പരിങ്ങളം സ്കൂ‌ളിലെ പ്രോഗ്രാം ഓഫീസർ സുജിത്ത് സി.എസ്,മുൻ പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വോളണ്ടിയർ ലീഡർമാരായ നിയ പി.പി, മുഹമ്മദ് നസിൽ.എ, വോളണ്ടിയർമാരായ അക്ഷയ് കെ.ടി, അദ്വൈത് എൻ, തീർത്ഥ പി എന്നിവരടങ്ങിയ ടീമാണ് പരിശീലന…

          Read More