അതിമാരക മയക്കുമരുന്നായ മെത്താംഫിറ്റാമിൻ പിടികൂടി

    വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യും പാർട്ടിയും ബത്തേരി താലൂക്കിൽ നൂൽപുഴ വില്ലേജിൽ കൊല്ലഗൽ- കോഴിക്കോട് ദേശീയപാതയിൽ പൊൻകുഴി ഭാഗത്തു വെച്ച് നടത്തിയ വാഹന പരിശോധനയിൽ കർണാടക ഭാഗത്തു നിന്നും വന്ന കർണാടക RTC ബസ്സിലെ യാത്രക്കാരനായ അസ്‌കർ പിസി (37/2026), S/O ഹംസ, വലിയപറമ്പത്തു വീട്, പാറാട് ഭാഗം, തൂവകുന്ന്(po) കൊളവെള്ളുർ വില്ലജ്,തലശ്ശേരി താലൂക്ക്, കണ്ണൂർ ജില്ല, എന്നയാളുടെ പക്കൽ നിന്നും 4.215…

    Read More

    വയലാർ അനുസ്മരണവും; സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു

    ചുണ്ടേൽ: വയലാർ അനുസ്മരണവും സാംസ്കാരിക സദസ്സും സാംസ്കാരിക സദസ്സ് കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും കവിയുമായ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. തബലിസ്റ്റ്സുധീർ കടലുണ്ടി നയിച്ച വയലാർ ഗാനസന്ധ്യയും, നിർധനരായ അഞ്ച് കുടുംബങ്ങൾക്കുള്ള ധനസഹായവും, വിദ്യാഭ്യാസ മേഖലയിൽ മികവാർന്ന പ്രകടനം നടത്തിയ വിദ്യാർഥികളെ ആദരിക്കലും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ക്ലബിൻ്റെ ലോഗോ പ്രകാശനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.വി വിജേഷ് നിർവഹിച്ചു. ഫാ. ഫ്രാൻസൻ തുരുത്തിപ്പറം, എം.ജനാർദനൻ, കെ.തോമസ്, എം പ്രസാദ്, വിൻസി വില്യം, എന്നിവർ…

    Read More

    വാളത്തൂരിൽ നിന്നും കൽപ്പറ്റ, വടുവൻചാൽ ഭാഗത്തേക്ക് ബസ് റൂട്ട് ആരംഭിക്കുക : ആം ആദ്മി പാർട്ടി

     റിപ്പൺ: മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാളത്തൂർ പ്രദേശത്ത് നിന്നും വടുവഞ്ചാൽ, വിംസ് ഹോസ്പിറ്റൽ, കൽപ്പറ്റ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി ബസ് റൂട്ട് ആരംഭിക്കണമെന്ന് ആം ആദ്മി പാർട്ടി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരകണക്കിന് ആളുകൾ ആരോഗ്യ,വിദ്യാഭ്യാസ, തൊഴിൽ മേഖല ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും പ്രധാനമായും ആശ്രയിക്കുന്ന വടുവഞ്ചാൽ, മേപ്പാടി, കൽപ്പറ്റ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ നിലവിൽ സർക്കാർ, സ്വകാര്യ ബസുകൾ ഒന്നും തന്നെ സർവീസ് നടത്തുന്നില്ല. വടുവഞ്ചാൽ- വാളത്തൂർ- വിംസ് ഹോസ്പിറ്റൽ – കൽപ്പറ്റ എന്നീ സ്ഥലങ്ങളെ…

    Read More

      ഗുണ്ടൽ പേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം രണ്ട് പേർ മരണപ്പെട്ടു ഒരു കുട്ടിയുടെ നില ഗുരുതരം

      ഗുണ്ടൽ പേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം രണ്ട് പേർ മരണപ്പെട്ടു ഒരു കുട്ടിയുടെ നില ഗുരുതരം. കർണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും കേരള രെജിസ്ട്രേഷൻ ഭാരത് ബെൻസ് ലോറിയും ആണ് അപകടത്തിൽ പെട്ടത്. കാർ യാത്രക്കാരായ രണ്ട് സ്ത്രീയും ഒരു പുരുഷനും ഒരു കുട്ടിയും ആണ് അപകടത്തിൽ പെട്ടത്. രണ്ട് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി.

      Read More

        സൈക്ലിസ്റ്റുകളെ ആദരിച്ചു.

        സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് ആദ്യമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കൊടുത്ത വയനാട്ടിലെ അഭിമാന താരങ്ങളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു. . മൈസ ബക്കർ, അമൻ മിഷ് ഹൽ, ഡിയോണ മേരി ജോബിഷ് , ഡെൽവിൻ ജോബിഷ് , ഡിവിനാ ജോയി, ആദിൽ മുഹമ്മത് ഇ.എസ്, അബീഷാ ഷിബി, ആദിത്യൻ എന്നിവരെയാണ് ആദരിച്ചത്. അസോസിയേഷൻ്റെ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക്…

        Read More

          ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു

          ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു. കൽപ്പറ്റ ഗ്രീൻഗേറ്റ് ഹോട്ടലിൽ അസിസ്റ്റന്റ് കളക്ടർ പി പി അർച്ചന ഉദ്ഘാടനം ചെയ്തു. സംരംഭകരോട് ഏറെ ബഹുമാനമുണ്ടെന്നും വരും കാലങ്ങളിൽ എംഎസ്എംഇ യൂണിറ്റുകളുടെ പേരിൽ ജില്ല അറിയപ്പെടണമെന്നും അസിസ്റ്റന്റ് കളക്ടർ പറഞ്ഞു. ഇന്ത്യൻ…

          Read More

          പിണങ്ങോട് ഹൈസ്കൂൾകുന്ന് മഴവെള്ള പ്രശ്നം; ഉപരോധ സമരം ആരംഭിച്ചു

          പിണങ്ങോട്: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 12 -ാം വാർഡ് ഹൈസ്കൂൾകുന്ന് നിവാസികൾ കഴിഞ്ഞ 25 വർഷത്തിലധികമായി അനുഭവിക്കുന്ന ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ നിന്ന് വരുന്ന മഴവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം അടിയന്തിരമായി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികളുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം തുടരുകയാണ്.മഴക്കാലത്തും വേനൽമഴ പെയ്യുമ്പോഴും കോമ്പൗണ്ടിലെ വെള്ളം കുത്തിയൊലിച്ച് പരിസരത്തെ വീടുകളിലേക്കും മറ്റും എത്തി വലിയ നാശനഷ്ടം സംഭവിക്കുകയാണ്. വലിയ മഴപെയ്യുമ്പോൾ ഭീകരമാണ് അവസ്ഥ. വീടിൻ്റെ ചുമരിലേക്കും വീടിനകത്തേക്കും കിണറുകളിലേക്കും വെള്ളം എത്തുകയാണ്. ഇതിനിടയിൽ പല വീടുകൾക്കും…

          Read More

            തിരുനെല്ലിയിലെ ബലിതർപ്പണം: ഭക്തജനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തണം: കേരള ക്ഷേത്രസംരക്ഷണ സമിതി

            തിരുനെല്ലി: കേരളത്തിലെ തെക്കൻ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ബലിതർപ്പണം നടത്തുവാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നാലു വർഷങ്ങൾക്കു മുമ്പ് ഭക്തജനങ്ങളെ കാട്ടിക്കുളത്ത് തടഞ്ഞുനിർത്തി കെഎസ്ആർടിസി വാഹനങ്ങളിൽ കൊണ്ടുപോയി പാതിവഴി ഇറക്കി ബഹുദൂരം നടന്നാണ് പ്രായം ചെന്നവരും അമ്മമാരുമായ ഭക്ത ജനങ്ങൾ ബലിതർപ്പണം നടത്തിയിരുന്നത്. ഇത് സ്ഥാപിത താൽപര്യക്കാരുടെ അജണ്ടയായിരുന്നു. എന്നാൽ വിവിധ ഹൈന്ദവ സംഘ ടനങ്ങളുടെ സമരം മൂലം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ…

            Read More

            വിദ്യാർത്ഥികളെ അനുമോദിച്ചു

            തരിയോട് ഗ്രാമ പഞ്ചായത്തിൽ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച എം.എൽ.എ ടി സിദ്ദിഖ് അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, എൽ.എസ്.എസ്, യു. എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾ, എൻട്രൻസ് പരീക്ഷാ ജേതാക്കൾ, ഇൻസ്പെയർ അവാർഡ് ജേതാക്കൾ എന്നിവർക്ക് എം.എൽ.എ മൊമ്മൻ്റോ നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ജി.എച്ച്. എസ്.എസ് തരിയോട്, തരിയോട് നിർമ്മല ഹൈസ്കൂൾ അധികൃതരെയും യോഗത്തിൽ അനുമോദിച്ചു. തരിയോട് കമ്മ്യൂണിറ്റി…

            Read More

              പഠന മികവിന് ലാപ്ടോപ്പ് നൽകി തരിയോട് ഗ്രാമപഞ്ചായത്ത്

              കാവുംമന്ദം: ഉയർന്ന കോഴ്സുകൾക്ക് പഠിക്കുകയും പഠന മികവ് കാണിക്കുകയും ചെയ്ത പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്, തരിയോട് ഗ്രാമപഞ്ചായത്ത് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പഠനം നടത്തുന്നതിനും ഓൺലൈൻ പഠന രീതികളെ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനും അതിലൂടെ വലിയ ഉയരങ്ങളിൽ എത്തുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഗ്രാമപഞ്ചായത്ത് സ്ഥിരം…

              Read More