എടപ്പെട്ടി സ്കൂളിൽ ഇഫ്താർസംഗമം നടത്തി

    എടപ്പെട്ടി: സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പങ്കുവെയ്ക്കലിൻ്റെയും സന്ദേശമാണ് റംസാൻ നൽകുന്നത്. വ്രതാനുഷ്ഠാനത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നടത്തിയ ഇഫ്താർസംഗമത്തിൽ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. ഇഫ്താർസംഗമത്തോടൊപ്പം ജനപ്രതിനിധികൾക്ക് സ്വീകരണവും ഒരുക്കി. മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ മെമ്പർമാരെയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പറെയും ചടങ്ങിൽ ആദരിച്ചു. മുട്ടിൽഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് ലീന സി നായർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ യു എസ് മുഹമ്മദ് ഷജീദ്, നിഷീദ് ചാഴിവയൽ , ആയിഷാബി…

    Read More

    ജഴ്സികൾ വിതരണം ചെയ്തു

    മാനന്തവാടി : ഡിസംബർ 23 മുതൽ 29 വരെ നടക്കുന്ന ജില്ലാ കേരളോത്സവത്തിൽ മാനന്തവാടി നഗരസഭയിൽ നിന്ന് ഗെയിംസ് ഇനങ്ങളിൽ പങ്കെടുക്കുന ടീമുകൾക്ക് മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ ജഴ്സികൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ജേക്കബ്സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഹാദ് ജഴ്സി ഏറ്റ് വാങ്ങി. വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷൻ അഡ്വ:സിന്ധു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ലേഖ രാജീവൻ, വി.യു ജോയി, പ്രവീജ്, രാമചന്ദ്രൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായി.

    Read More

      നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി

      നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവ പരിചയപ്പെടുത്താനും ജില്ലയില്‍ വോട്ടുവണ്ടി പര്യടനം ആരംഭിച്ചു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് മൂന്ന് വോട്ടുവണ്ടികള്‍ പര്യടനം നടത്തും. കളക്ടറേറ്റില്‍ നിന്നും പര്യടനം ആരംഭിച്ച വോട്ടുവണ്ടി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. പൊതു ജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വോട്ട് വണ്ടികളുടെ സേവനം ഉപയോഗിക്കാം. കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ തെരഞ്ഞെടുപ്പ്…

      Read More

        ബിഹൈൻഡ് ദി കർട്ടൻ 10-ാമത് സംസ്ഥാനതല യുവപ്രതിഭ കലാശ്രീ പുരസ്കാരം കാർത്തിക് ശങ്കറിന്

        മീനങ്ങാടി: ബിഹൈൻഡ് ദി കർട്ടൻ 10-ാമത് സംസ്ഥാനതല യുവപ്രതിഭ കലാശ്രീ പുരസ്‌കാരം കൽപ്പറ്റ എൻ.എസ്.എസ്. ഇ.എം. എച്ച്.എസ്.എസ്. ലെ പ്ലസ് വൺ വിദ്യാർത്ഥി കാർത്തിക് ശങ്കറിന്. ചാക്യാർകൂത്തിലെ മികച്ച പ്രകടനമാണ് കാർത്തികിനെ അവാർഡിന് അർഹനാക്കിയത്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സജീന്ദ്രകുമാറിൻ്റെയും, കൽപ്പറ്റ എൻ.എസ്. എസ്. ഇ.എം. എച്ച്.എസ്.എസ്.ലെ അധ്യാപിക സിന്ധുവിന്റെയും മകനാണ് കാർത്തിക്. കലാ മണ്ഡലം അഭിജോഷ്, കലാമണ്ഡലം ശ്രീനാഥ് എന്നിവരാണ് ഗുരുക്കന്മാർ.

        Read More

        ഒപ്പം ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

        കൽപറ്റ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവസമിതി വയനാടിന്റെയും പരിസര വിഷയ സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഒപ്പം ഒന്നിച്ച്, ഒന്നായ്’ ക്യാമ്പയിൻ ലോഗോ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി എൻ. ശാന്തകുമാരി പ്രകാശനം ചെയ്തു. കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ പി. സുരേഷ് ബാബു, ശാലിനി തങ്കച്ചൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി. പി. സന്തോഷ്, ജില്ലാ സെക്രട്ടറി പി. അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് വി. കെ….

        Read More

        അധ്യാപക സംഗമം: ജില്ലാതല ഉദ്ഘാടനം മന്ത്രി ഒ ആർ കേളു നിർവഹിച്ചു

        മാനന്തവാടി : അധ്യാപക പരിശീലനം ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പട്ടികജാതി- പട്ടിക വർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടി, വിവിധ വിഷയസംബന്ധിയായ മൊഡ്യൂളുകൾ, ലഹരി, പോക്സോ തുടങ്ങിയവ സംബന്ധിച്ച് കുട്ടികളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ എന്നിവയാണ് പരിശീലനത്തിന്റെ പ്രധാന വിഷയങ്ങൾ. അറുപത് കേന്ദ്രങ്ങളിൽ എഴുപത് ബാച്ചുകളായി അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ ഒന്നാം ക്ലാസ് മുതൽ പത്താം…

        Read More

        വയനാട് മെഡിക്കൽ കോളേജ്; പുതിയ കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കണം: എസ്ഡിപിഐ.

        മാനന്തവാടി : 45 കോടി രൂപ ചിലവിൽ വയനാട് മെഡിക്കൽ കോളേജിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണത്തിലെ അപാകത അന്വേഷിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി. നിർമാണത്തിലെ അപാകത മൂലം കക്കൂസ് മാലിന്യമടക്കം പരന്നൊഴുകി കെട്ടിടത്തിലെ ലിഫ്റ്റ് അടക്കം തകരാറിലായിരിക്കുകയാണ്. ശുചിമുറിയിലെ പരന്നൊഴുകുന്ന മാലിന്യം കാരണം വൃത്തിഹീനമായ അന്തരീക്ഷമാണ് 7 നിലയുള്ള ഈ കെട്ടിടത്തിലെ വിവിധ നിലകളിൽ. രോഗികളും ഡോക്ടർമാരുമടക്കം നിരവധിയാളുകളാണ് ഇത് മൂലം പ്രയാസത്തിലായിരിക്കുന്നത്. ജനറൽ മെഡിസിൻ വിഭാഗത്തിൽ വാർഡുകൾ ഈ കെട്ടിടത്തിലായതിനാൽ തന്നെ അഡ്മിറ്റായ…

        Read More

          ‘പോറ്റിയേ കേറ്റിയേ’ ; പാരഡി ഗാനം കേസായേക്കും, പരാതി എഡിജിപിക്ക് കൈമാറി

          തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിന് എതിരെ കേസെടുത്തേക്കും. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതി അദ്ദേഹം എഡിജിപിക്ക് കൈമാറി. കേസെടുക്കാന്‍ വകുപ്പുണ്ടോയെന്ന് പരിശോധിക്കും. പാട്ടിനെതിരെ സിപിഎമ്മും നടപടി ആവശ്യപ്പെട്ടിരുന്നു.     പാട്ട് ദുരുപയോഗം ചെയ്തതില്‍ നടപടി വേണമെന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി അയ്യപ്പന്‍റെ പേര് ഉപയോഗിച്ചെന്നും ആണ് പരാതിയിൽ പറയുന്നത്. പാട്ട് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും…

          Read More

            വയനാട് ജില്ലയിൽ ഹ്യൂമാനിറ്റീസ് ബാച്ചുകൾ അനുവദിക്കണം: കെ.എസ്.റ്റി.സി

            കൽപ്പറ്റ: വയനാട് ജില്ലയിലെ ഹയർസെക്കൻഡറി മേഖലയിൽ കൂടുതൽ ഹ്യൂമാനിറ്റീസ് ബാച്ചുകൾ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെ.എസ്.റ്റി.സി.) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ പ്ലസ്ടു പ്രവേശനം നേടുന്ന ആദിവാസി വിദ്യാർത്ഥികളിൽ 25 ശതമാനത്തിലധികം പേർ പരീക്ഷയ്ക്ക് മുൻപ് പഠനം നിർത്തുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്. ഹ്യൂമാനിറ്റീസിന് ആവശ്യത്തിന് സീറ്റുകളില്ലാത്തതും, സ്പെഷ്യൽ അലോട്ട്മെന്റുകൾ വൈകുന്നതുമാണ് ഇതിന് പ്രധാന കാരണം. വൈകി പ്രവേശനം ലഭിക്കുന്നവർക്കാകട്ടെ, കിലോമീറ്ററുകൾ അകലെയുള്ള സ്കൂളുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നതും കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടുന്നു. ഹൈസ്കൂൾ…

            Read More

            തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

            മാനന്തവാടി: മാനന്തവാടി മുനിസിപ്പല്‍ ഓഫീസ് കെട്ടിട പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പടിഞ്ഞാറത്തറ ആനപ്പാറ കളരിക്കല്‍ ജയപ്രകാശ് (53) ആണ് മരിച്ചത്. ആശാരി പണിക്കാരനാണ് ഇദ്ധേഹം. മാനന്തവാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.ഭാര്യ: അജിത. മക്കള്‍: നവനീത്, നവീന്‍.

            Read More