സായുധ സേന പതാക ദിനം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സായുധ സേന പതാക ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. സൈനികരെയും, വിമുക്തഭടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കണമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. ജില്ലയുടെ സേനാ പതാക ഫണ്ട് സമഹാരണ ലക്ഷ്യം കൈവരിക്കാൻ പൊതുജനങ്ങളും ജീവനക്കാരും സഹകരിക്കണമെന്നും കളക്ടര്‍ നിർദ്ദേശിച്ചു. ഇന്ത്യയിൽ 1949 മുതൽ എല്ലാ വർഷവും ഡിസംബർ 7 സായുധ സേന പതാക ദിനമായി…
