രാജ്യം മുന്നോട്ട് പോവേണ്ടത് ഭരണഘടനക്ക് വിധേയമായി – മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി

മാനന്തവാടി: ജനാധിപത്യ ഇന്ത്യ അതിന്റെ നിയമങ്ങളും നിലപാടുകളും സ്വീകരിക്കേണ്ടത് ഭരണഘടനക്ക് വിധേയമായിട്ടായിരിക്കണമെന്നും ഭരണ ഘടനക്ക് വിരുദ്ധമായ നിയമങ്ങൾക്കെതിരെ ഭരണഘടന ഉയർത്തിപ്പിടിച്ച് ജീവൻ ത്യജിച്ചും പോരാടാൻ എസ്‌ഡിപിഐക്കാർ തയ്യാറാണെന്നും എസ്‌ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി. എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ല എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രം ഭരിക്കുന്ന ബിജെപി സർക്കാർ ഭരണത്തിൽ കയറിയ മുതൽ മുത്തലാഖ് നിയമം, പൗരത്വനിയമം ഏറ്റവുമൊടുവിൽ വഖഫ്…

Read More

    വന്യമൃഗശല്യം പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും കത്തയച്ചു.

    കാപ്പൻകൊല്ലി,: കഴിഞ്ഞ 15 വർഷക്കാലമായി മേപ്പാടി പഞ്ചായത്തിലെ കാപ്പoകൊല്ലി,പുഴമൂല ആനക്കാട്,കാപ്പിക്കാട്,കോട്ടനാട്, എരുമക്കൊല്ലി,22, മാനിവയൽ,ചുങ്കത്തറ,കുന്നുംബറ്റ എന്നിവ എന്നിവിടങ്ങളിൽ താമസിക്കുന്ന ജനങ്ങൾ വന്യമൃഗ ശല്യത്തിൽ ദുരിതപൂർണ്ണമായ ജീവിതം തള്ളി നീക്കി കൊണ്ടിരിക്കുകയാണ്. ആന, കുരങ്ങ്, പന്നി, മാൻ, പുലി,കടുവ എന്നുവേണ്ട എല്ലാ മൃഗങ്ങളുടെയും ശല്യം ഈ പ്രദേശങ്ങളിൽ ഉണ്ട്.ആനയുടെ ആക്രമണം മൂലം നിരവധി ആളുകൾ കൊല്ലപ്പെട്ടു ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടും യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടില്ല.ഈ വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് സാമൂഹിക…

    Read More

      സ: സീതാറാം യെച്ചൂരി അനുസ്മരണം നടത്തി 

      കണിയാമ്പറ്റ : സി.പി.ഐ.എം മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ:സീതാറാം യെച്ചൂരിയുടെ ഒന്നാം അനുസ്മരണദിനാചാരണം സി.പി.ഐ.എം കണിയാമ്പറ്റ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പാർട്ടി കോട്ടത്തറ ഏരിയ കമ്മിറ്റി അംഗം സ:സതീഷ്കുമാർ എം.ജി ഉത്ഘാടനം ചെയ്തു. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം സ:സാന്ദ്ര അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി ടി.എസ് സുരേഷ്, ലോക്കൽ കമ്മിറ്റി സെന്റർ അംഗങ്ങൾ ആയ സ:സുജേഷ് കുമാർ, സ:ലത്തീഫ് മേമാടൻ തുടങ്ങിയവർ സംസാരിച്ചു.

      Read More

      സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം

      ലക്കിടി :ലക്കിടി വെറ്റിനറി കോളേജിന് സമീപം കർണാടക വിനോദ സഞ്ചാരികൾ (സ്കൂൾ വിദ്യാർത്ഥികൾ) സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറഞ്ഞു അപകടം. അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കുണ്ടെന്ന് പറഞ്ഞു കേൾക്കുന്നു. പരിക്കുകൾ സാരമുള്ളതാണെന്ന് കേൾക്കുന്നു. പരിക്കുപറ്റിയവരെ സമീപത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി… കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

      Read More

      ഒപ്പറ: ഏകദിന പരിശീലനം നല്‍കി

      തീരുനെല്ലി : ഗോത്ര ജനതയ്ക്കായുള്ള വിജ്ഞാന തൊഴില്‍ പദ്ധതി ഒപ്പറയ്ക്ക് വയനാട്ടില്‍ തുടക്കമായി. കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവര്‍ സംയുക്തമായി അട്ടപ്പാടി, നൂല്‍പ്പുഴ, തിരുനെല്ലി, നിലമ്പൂര്‍, ആറളം എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക വിജ്ഞാന പദ്ധതിയാണ് ഒപ്പറ. പദ്ധതിയുടെ ഭാഗമായി തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് അധ്യാപകര്‍, യൂത്ത് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്കായി ഏകദിന പരിശീലനം നടത്തി. ഗോത്ര മേഖലയിലെ അഭ്യസ്തവിദ്യര്‍ക്ക് വൈജ്ഞാനിക തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ പിന്തുണകളും നൈപുണ്യ…

      Read More

      ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

      കൽപ്പറ്റ : മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിശ്വാള്‍ വിലയിരുത്തി. ഓരോ വകുപ്പിനുമുണ്ടായ നാശനഷ്ടങ്ങള്‍, വകുപ്പിലൂടെ ദുരന്തബാധിതര്‍ക്ക് നല്‍കിയ സഹായങ്ങള്‍, സേവനങ്ങള്‍, അടിയന്തിരമായി ചെയ്യാനുള്ള കാര്യങ്ങള്‍ എന്നിവ വിലയിരുത്തി. മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തില്‍ വകപ്പ് തലത്തില്‍ ഉചിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകകളുടെ ബില്ലുകള്‍ നല്‍കാനും നിര്‍ദേശം നല്‍കി. പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വകുപ്പ് മേധാവികള്‍…

      Read More

      സംസ്ഥാന സബ്ജൂനിയർ വനിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജേതാക്കളായി

      കൽപറ്റ: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന സബ് ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാനതല വോളിബോൾ ടൂർണമെന്റിൽ വയനാട് ജില്ലാ ടീം ചാംപ്യൻമാരായി. ക്യാപ്ടൻ ബ്രിയന്ന മരിയ ജോർജിൻ്റെ നേതൃത്വത്തിലുള്ള ടീം മൂന്ന് സെറ്റുകൾക്ക് ഫൈനലിൽ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. വി.എം.അശോകനായിരുന്നു കോച്ച്.

      Read More

      അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

      താലൂക്ക് – പഞ്ചായത്ത്- വില്ലേജ് ഓഫീസുകളിൽ പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ പേര്, ഫോട്ടോ, വയസ്, ജനന തിയതി, കുടുംബ വിവരങ്ങൾ എന്നിവ പരിശോധിച്ച് വിവരങ്ങൾ ഉറപ്പാക്കാം. ബി.എൽ.ഒമാർ മുഖേനയും പട്ടിക പരിശോധിക്കാം. പട്ടികയുടെ പകർപ്പ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറി. അന്തിമ പട്ടിക ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്സൈറ്റിലും ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

      Read More

      സുൽത്താൻ ബത്തേരി നഗരസഭയിൽ ഹരിത വാർഡുകളുടെ പ്രഖ്യാപനം നടത്തി.

      സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ ഹരിത വാർഡുകളുടെ പ്രഖ്യാപനം നടത്തി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയെ മാലിന്യമുക്തമാക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയിലെ വിവിധ വാർഡുകൾ ഹരിത വാർഡുകളായി പ്രഖ്യാപിച്ചത്.പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് അവർകൾ നിർവഹിച്ചു . ഹരിത വാർഡുകളായി പ്രഖ്യാപിച്ച വാർഡുകളിൽ ഹരിത കർമ്മസേന 100% കളക്ഷൻ പൂർത്തീകരിച്ചിട്ടുള്ളതാണ്. വരുംദിവസങ്ങളിൽ നഗരസഭയുടെ മുഴുവൻ വാർഡുകളും ഹരിത വാർഡുകളായി പ്രഖ്യാപിക്കുന്ന നടപടി നടന്നുവരികയാണ്. ഹരിതവാർഡ് പ്രഖ്യാപന ചടങ്ങിന് നഗരസഭ…

      Read More

      ‘നാടറിഞ്ഞ്‌ ചരിത്രമറിഞ്ഞ്‌’ പഠനയാത്രയ്ക്ക് വയനാട് ജില്ലയിൽ സ്വീകരണം നൽകി

      കൽപ്പറ്റ: കണ്ണൂർ ജില്ലയിലെ ഐ. പി. എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നാടറിഞ്ഞ്‌ ചരിത്രമറിഞ്ഞ്‌’ വിദ്യാർത്ഥികളുടെ പഠനയാത്രയ്ക്ക് കൽപ്പറ്റയിൽ നൽകിയ സ്വീകരണം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലൈഫീസി ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ റീജിയൻ ഐ.പി.എഫ് ചെയർമാൻ ഡോ.സിദ്ദീഖ് സിദ്ദീഖി അധ്യക്ഷത വഹിച്ചു.അബ്ദുൽ ജബ്ബാർ,അബ്ദുൽ ഖാദർ അഹ്മദ്, ലത്തീഫ് നാലാംക്കേരി,ലൈഫീസി ഡയറക്ടർ അഡ്വ.അംജദ് ഫൈസി തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസത്തിന്റെ വിശാലമായ അർത്ഥതലങ്ങൾ സ്പർശിക്കാൻ യാത്രകൾ വിദ്യാർത്ഥികളെ…

      Read More