വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാപ് സംഘടിപ്പിച്ചു.

വെങ്ങപ്പളളി : വയോജനങ്ങളുടെ ശാരീരിക മാനസികാരോഗ്യപ്രശ്നങ്ങൾ ആയുഷ് സംവിധാനത്തിലൂടെ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് മൂരിക്കാപ്പിൽ വയോജന ആയുർവേദ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. നാഷനൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ് , വെങ്ങപ്പള്ളി ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ മുരിക്കാപ്പ് ജി.ഡബ്ല്യു.എൽപി സ്കൂളിൽ നടന്ന ചടങ്ങ് വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ രേണുക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.നാസർ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപഴ്സൺ…

Read More

സംസ്ഥാന കർഷക അവാർഡ് ജേതാക്കൾക്ക് സ്വീകരണം നൽകി.

മാനന്തവാടി: സംസ്ഥാന സർക്കാറിൻ്റെ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുള്ള പ്രഥമ സംസ്ഥാന കർഷക അവാർഡ് നേടിയ തിരുനെല്ലി ഫാർമേഴ്സ് പ്രൊഡ്യൂസേഷ്സ് കമ്പനിക്കും, ബഡ്സ് സ്കൂളിനുള്ള പ്രഥമ കാർഷിക അവാർഡ് നേടിയ തിരുനെല്ലി ബഡ്സ് പാരഡൈസ് സ്കൂളിനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ് സ്വാഗതം പറഞ്ഞു.ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി മൊമെന്റോകൾ…

Read More

കർഷകരുടെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം:-എസ്.ഡി.പി.ഐ

കൽപറ്റ:വയാട്ടിലെ കർഷകർ നേരിടുന്ന നിരവധി പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നു എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തതിനാലും വന്യ മൃഗ ആക്രമണങ്ങൾ കാരണമുള്ള കൃഷി നാശവും കാരണം പാരമ്പര്യ കൃഷിക്കാർ പോലും കാർഷിക പ്രവർത്തിയിൽ നിന്നും പിൻവാങ്ങുകയാണ്. വിവിധ ബാങ്കുകളിലെ വായ്പകൽ തിരിച്ചടക്കാൻ കഴിയാതെ പലരും ആത്മഹത്യയുടെ വക്കിലാണ്. കാലാവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന കൃഷിനാശവും പ്രധാന വെല്ലുവിളിയാണ്. ഈ പ്രതിസന്ധികൾ മറികടക്കാൻ സർക്കാർ ഇടപെടലുകൾ നടത്തുന്നില്ല. കർഷകരുടെ വായ്പകൽ…

Read More

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് നടത്തി

കൽപ്പറ്റ : സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും 4 പുതിയ പരാതികള്‍ കമ്മീഷന്‍ സ്വീകരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെപറ്റിയും ആനുകൂല്യങ്ങള്‍ സംബന്ധിച്ചും കമ്മീഷന്‍ ഇടപെടേണ്ട മേഖലകള്‍ ചര്‍ച്ച ചെയ്തു. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സിറ്റിങില്‍ അവതരിപ്പിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എ.എ റഷീദ് പറഞ്ഞു. ജൈന വിഭാഗക്കാരുടെ ക്ഷേമത്തിനായി ഇടപെടല്‍ നടത്തും. ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണ…

Read More

    രണ്ടര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

    മാനന്തവാടി :  മാനന്തവാടിയില്‍ രണ്ടര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തുവരുന്നത്. മാനന്തവാടി സ്വദേശിയായ അതുല്‍ രാജിനെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടുമാസത്തോളമായി യുവാവ് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് കണ്ടെത്തല്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More

      ക്രിയേറ്റ് ഡെസ്ക്ക് മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു.

      എരുമത്തെരുവ്: ഡിസൈൻ&പ്രിന്റിംഗ് മേഖലകളിൽ അതിനൂതന സാങ്കേതിക വിദ്യയോട് കൂടി പരിചയസമ്പത്തുള്ള ജീവനക്കാരെ ഉൾക്കൊള്ളിച്ച് കൊണ്ട് ക്രിയേറ്റ് ഡെസ്ക്ക് എരുമത്തെരുവിൽ ബഹു:പട്ടിക ജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു ഉദ്ഘാടനം ചെയ്തു.   മെമെന്റോസ്, ഗിഫ്റ്റ്ഐറ്റംസ്, ഫോട്ടോ&ഗ്ലാസ് ഫ്രെയിംസ്,നോട്ടീസ്, ഫ്ലെക്സ്, വിസിറ്റിങ് കാർഡ്,തുടങ്ങിയവ മികച്ച നിലവാരത്തോടെ ക്രിയേറ്റ് ഡെസ്ക്കിൽ ലഭിക്കുമെന്ന് മാനേജ്മെന്റ്പ്രതിനിധികളായ ഫൈസൽപഞ്ചാരകൊല്ലി, എ പി ജാബിർ,അസില ഫൈസൽ തുടങ്ങിയവർ അറിയിച്ചു   നഗരസഭാ ചെയർപേഴ്സൻ സി കെ രത്നവല്ലി,സ്റ്റാന്റിങ് കമ്മിറ്റി…

      Read More

      സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും

      കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് (മെയ് 7ന്) 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ട‌ർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദ്ദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും…

      Read More

        ലഹരിക്കെതിരെ ‘ചലഞ്ചേഴ്സ് ക്ലബ്ബ്’ കാവലാളാകുന്നു; പനമരം ജി.എച്ച്.എസ്.എസിൽ വിദ്യാർത്ഥി സേന രൂപീകരിച്ചു.

        പനമരം: കാമ്പസും പരിസരവും ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി ജാഗ്രതാ സേനയ്ക്ക് രൂപം നൽകി. സ്കൂളിലെ ‘ചലഞ്ചേഴ്സ് ക്ലബ്ബിന്റെ’ ആഭിമുഖ്യത്തിൽ നടത്തിയ ലഹരിവിരുദ്ധ ക്വിസ് മത്സരത്തിലൂടെ തിരഞ്ഞെടുത്ത 30 മിടുക്കരായ വിദ്യാർത്ഥികളാണ് ഈ പ്രത്യേക പ്രതിരോധ സേനയിലെ അംഗങ്ങൾ. സ്കൂളിലോ പരിസരങ്ങളിലോ വീടുകളിലോ ലഹരിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികാരികളെ അറിയിക്കാനും കൃത്യമായ പരിഹാരം കാണാനും ഈ കുട്ടിക്കൂട്ടായ്മ മുന്നിൽ നിൽക്കും. സ്കൂൾ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ എച്ച്.എം….

        Read More

        സംസ്ഥാനത്ത് ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

        iIതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള , ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക് ഏർപ്പെടുത്തി.

        Read More

          തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു

          കൽപ്പറ്റ: ആരോഗ്യ വകുപ്പ് ആരോഗ്യ മേഖലയെയും തദ്ദേശ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സംഘടിപ്പിച്ച ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആസ്പിരേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍ ശില്‍പശാലയിയില്‍ അവലോകനം ചെയ്തു.   ആരോഗ്യ മേഖലയ്ക്കായി തയ്യാറാക്കുന്ന പദ്ധതികളില്‍ ശ്രദ്ധിക്കേണ്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍…

          Read More