എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപം സ്ഫോടനം; വളർത്തു നായ ചത്തു, സ്ഫോടക വസ്തുക്കൾ കണ്ടെത്തി

    കാസർകോട് ∙ ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പഡാജെയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപത്തുണ്ടായ സ്ഫോടത്തിൽ വളർത്തു നായ ചത്തു. വിവരമറിഞ്ഞെത്തിയ പൊലീസ് സമീപത്തു നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പന്നിയെ കൊല്ലാൻ വച്ച സ്ഫോടക വസ്തുവാണ് പൊട്ടിയതെന്ന് പൊലീസ് പറഞ്ഞു. പോളിങ് ദിവസമായതിനാൽ സ്ഫോടനം രാഷ്ട്രീയ പ്രേരിതമാണോ എന്നതിൽ ആശങ്ക പ്രചരിച്ചിരുന്നു.       ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി കാദ്രാബല്ലിയിലെ പ്രകാശന്റെ വീടിന് സമീപത്തെ തോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ 7…

    Read More

      എ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

      നിര്യാതനായി അഞ്ചുകുന്ന് ഒന്നാം മൈൽ ആലഞ്ചേരി അശോകാലയത്തിൽ എ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി. ഭാര്യ കാർത്ത്യായനികെ.എം. മക്കൾ:കെ.എം പ്രമീള, (റിട്ട. അധ്യാപിക, എൽഎം എച്ച് എസ് പള്ളിക്കുന്ന് ) അശോക് കുമാർ എ.ജി (വൈസ് പ്രസിഡന്റ്,ആക്സിസ് ബാങ്ക് ബ്രാഞ്ച് ഹെഡ് പാലക്കാട് ) ബാബു എ.ജി (സ്റ്റേഷൻ ഇൻ ചാർജ് , മനകോടം ലൈറ്റ് ഹൗസ്, ആലപ്പുഴ ) മരുമക്കൾ: സുരേഷ് ബാബുവാളൽ (റിട്ട. എച്ച് എം വാളൽ യുപിഎസ് ) പ്രിയ ടി അശോക് (സിൽവർ…

      Read More

      ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന സമ്മേളനം നാളെ വയനാട്ടിൽ തുടങ്ങും.

      കൽപ്പറ്റ : പുതിയ രോഗങ്ങൾ ,പുതിയ രോഗാവസ്ഥകൾ , രോഗികളിൽ ഉണ്ടാവുന്ന കാലാനുസൃതമായ മാറ്റങ്ങൾ ,ചികിത്സയിലെ പുതിയ വെല്ലുവിളികൾ , തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി സെമിനാറുകളും വർക്ക് ഷോപ്പുകളും ചർച്ചയും സമ്മേളനത്തിൻ്റെ ഭാഗമായി ഉണ്ടാകുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി മുണ്ടക്കൈ സ്കൂളിലേക്ക് 5 ലക്ഷം രൂപയുടെ സഹായം കൈമാറും എന്നും ഇവർ പറഞ്ഞു. നാളെ ഉച്ചകഴിഞ്ഞ് കൽപ്പറ്റ ഹോട്ടൽ ഓഷിൻ ഓഡിറ്റോറിയത്തിലും മറ്റന്നാൾ രാവിലെ മുട്ടിൽ കോപ്പർ കിച്ചൻ ഓഡിറ്റോറിയത്തിലുമാണ് സെമിനാറുകൾ…

      Read More

      പെന്‍ഷന്‍ വര്‍ധന ഉടന്‍ നടപ്പാക്കണം: പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

      കല്‍പ്പറ്റ: പെന്‍ഷന്‍ വര്‍ധന ഉടന്‍ നടപ്പാക്കണമെന്നും അതുവരെ ഇടക്കാലാശ്വാസം അനുവദിക്കണമെന്നും കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍ ബോര്‍ഡ് അടിയന്തരമായി രൂപീകരിക്കുക, ബോര്‍ഡില്‍ സംഘടനകളുടെ മൂന്നില്‍ കുറയാത്ത അംഗങ്ങളെ ഉള്‍പ്പെടുത്തുക, സഹകരണ പെന്‍ഷന്‍കാര്‍ക്ക് മെഡിസെപ് ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.വി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. കേളപ്പന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ശ്രീധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും എം. രാമചന്ദ്രന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു….

      Read More

        ഇന്ത്യയിലെ ആദ്യ വനിതാ ഓഫ്-റോഡ് ഇവന്റിന് വയനാട് വേദിയാകുന്നു

        മാനന്തവാടി : കേരള ടൂറിസം വകുപ്പ്, വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ, ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ ഇന്ത്യയിലെ ആദ്യ വനിതാ ഓഫ്-റോഡ് ഇവന്റായ ഹെർ ട്രെയിൽസ് ഒരുക്കുന്നു. വനിതകളുടെ ശക്തിയും സാഹസികതയും ഒരുമിക്കുന്ന അപൂർവ സംരംഭത്തിന് വേദിയാകുകയാണ് ജില്ല. ജനുവരി 18 ന് മാനന്തവാടി പാരിസൺ ടീ എസ്റ്റേറ്റിൽ നടത്തുന്ന ഓഫ്-റോഡ് ചലഞ്ച്, പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഫ്ലാഗ് ഓഫ് ചെയ്യും. സാഹസികതയെ സാമൂഹിക- പരിസ്ഥിതി സംരക്ഷണവുമായി കൂട്ടിച്ചേർത്ത് സ്ത്രീ…

        Read More

          ഉന്നതികളിൽ സന്ദർശനം നടത്തി

          കമ്പളക്കാട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എസ്.ഇ.പി. (Special Enrichment Programme) യുടെ ഭാഗമായി കമ്പളക്കാ ട് ഗവ. യു.പി. സ്കൂളിലെ അധ്യാപകർ, പി.ടി.എ., എം.പി.ടി.എ., എസ്.എം.സി. അംഗങ്ങൾ എന്നിവർ ചേർന്ന് ചിറ്റൂർ, പുളിക്കൽകുന്ന്, കൊഴിഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ഉന്നതികളിൽ സൗഹൃദ സന്ദർശനം നടത്തി. വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുന്നതിനും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് സന്ദർശനം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതി, പഠനസാഹചര്യങ്ങൾ, ആവശ്യമായ പിന്തുണ എന്നിവയെക്കുറിച്ച് രക്ഷിതാക്കളുമായി വിശദമായി…

          Read More

          വിജയ രാഘവന്റെ വർഗീയ പരാമർശം :യൂത്ത് കോൺഗ്രസ്‌ പ്രധിഷേധ പ്രകടനം നടത്തി

          മാനന്തവാടി :ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ സിപിഎംവർഗീയ വിഷം കലർത്തി പാർട്ടി സമ്മേളനങ്ങളിൽ അടക്കം വർഗീയത വിളമ്പി തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചും, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രിയങ്ക ഗാന്ധിയുടെ വിജയത്തിന് വർഗീയ ശക്തികളുടെ പിന്തുണയുണ്ടെന്നപ്രസ്താവനക്കെതിരെയും യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി.അസീസ് വളാട് അജ്മൽ വെള്ളമുണ്ട,അനീഷ് ജേക്കബ്, മനാഫ് ഉപ്പി, റോബിൻ ഇലവുങ്കൽ, ഉനൈസ്. ഒ. ടി,ഷംസീർ അരണപ്പാറ,ഷക്കീർ പുനത്തിൽ, പ്രിയേഷ് തോമസ്,ജിജോ…

          Read More

          ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ധര്‍ണ ഇന്ന്.

          കല്‍പറ്റ: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷമായി പൂഴ്ത്തിവച്ചിരുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവന്ന് തക്കതായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (ഓഗസ്റ്റ് 29) രാവിലെ 10 മണിക്ക് വയനാട് ജില്ലാ കലക്ടറേറ്റിനു മുന്നിൽ ധര്‍ണ നടത്തും. കോടതി ഇടപെടലിന്റെ ഭാഗമായി വെളിച്ചം കണ്ടപ്പോള്‍ റിപ്പോര്‍ട്ടിലെ പല പ്രസക്തഭാഗങ്ങള്‍ ഒഴിവാക്കി പരസ്യപ്പെടുത്തിയത് പ്രതികളായ വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികള്‍…

          Read More

          പോലീസ് അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ തക്കതായ രീതിയിലുള്ള മറുപടി നൽകും: കെ.എസ്.യു

          കൽപ്പറ്റ : ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായ പാവപ്പെട്ടവർക്ക് വേണ്ടി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിഷ്ഠൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയിലും പുനരുധിവാസവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ചുകൊണ്ട് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സദസ്സ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു,പി കെ ജയലക്ഷ്മി,കെ ഇ വിനയൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക, ഗോകുൽദാസ്…

          Read More

          ക്ഷേമ ചുമതല : നാലാംവാർഷികം സംഘടിപ്പിച്ച്‌ ജുനൈദ് കൈപ്പാണി

          കൽപ്പറ്റ: ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നതെന്ന് കർണാടക ആഭ്യന്തര വകുപ്പ് മുൻ മന്ത്രിയും സ്കൗട്ട്സ് ചീഫ് കമ്മീഷ്ണറുമായ പി.ജി.ആർ സിന്ധ്യ അഭിപ്രായപ്പെട്ടു. ജുനൈദ് കൈപ്പാണി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ചുമതലയേറ്റെടുത്തതിന്റെ നാലാം വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചും ജുനൈദ് കൈപ്പാണിയെ പൊന്നാടയണിയിച്ചും പി.ജി.ആർ സിന്ധ്യ പങ്കാളിയായി. വികേന്ദ്രീകൃത ആസൂത്രണത്തിൽ കേരളം…

          Read More