ആദ്യ വിനോദ യാത്രാനുഭവത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ.
കാവുംമന്ദം: തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിതത്തിൽ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ ഓർമ്മകൾ സമ്മാനിച്ച് തരിയോട് പഞ്ചായത്തിലെ കാലിക്കുനി വാർഡിലെ തൊഴിലാളികൾക്കുവേണ്ടി സംഘടിപ്പിച്ച അകലാപ്പുഴ വിനോദയാത്ര ശ്രദ്ധേയമായി. ഇതുവരെ കടൽ കാണാത്തവരും ബോട്ട് യാത്ര ചെയ്യാത്തവരും ചുരം പോലും ഇറങ്ങാത്തവരുമായ നിരവധി തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളാണ് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടിയുടെ നേതൃത്വത്തിലുള്ള ഈ യാത്രയുടെ ഭാഗമായത്. ആട്ടവും പാട്ടും കളികളും തമാശകളും നിറഞ്ഞ യാത്രയിൽ പങ്കെടുത്തവർ അകലാപ്പുഴയുടെ മനോഹരമായ കായൽക്കാഴ്ചകൾ ആസ്വദിച്ചു. കായലിന്റെ…
