തൃക്കൈപ്പറ്റ സെന്റ് ജോർജ് ദേവാലയത്തിൽ വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക ധ്യാനം സംഘടിപ്പിച്ചു.

    തൃക്കൈപ്പറ്റ: വാർഷിക പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് തൃക്കൈപ്പറ്റ സെന്റ് ജോർജ് ദേവാലയത്തിൽ പരീക്ഷാ ഒരുക്ക നവീകരണ ധ്യാനവും ദിവ്യകാരുണ്യ അഭിഷേകാരാധനയും സംഘടിപ്പിച്ചു. 50ൽ പരം വിദ്യാർത്ഥികൾ ധ്യാനത്തിൽ പങ്കെടുത്തു. ഇടതകവികാരി റവ ഡോ മാത്യു പുളിന്താനം ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

    Read More

    പ്രവാസികൾ നാടിന്റെ നട്ടെല്ല്: ജുനൈദ് കൈപ്പാണി

    ദുബൈ:പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും വിദേശത്ത് അധ്വാനിക്കുന്ന പണം അയച്ച് നാടിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ പിന്തുണ നൽകുന്ന പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്നും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. നടുവണ്ണൂരകം യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ദുബൈ കറാമയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം രൂപവത്കരിച്ച് 68 വർഷം പിന്നിട്ടു. ഇന്നും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ളതും പ്രത്യേകിച്ച് ഗ്രാമീണ സമ്പദ് ഘടനക്കും പിന്തുണ നൽകുന്നത് പ്രധാനമായും പ്രവാസികൾ അയക്കുന്ന പണം തന്നെയാണ്….

    Read More

    ഉരുൾപൊട്ടൽ: ദുരിതാശ്വാസ സഹായം കെ എന്‍ എം സംസ്ഥാന കമ്മിറ്റി ഗുഡ്‌സ് ഓട്ടോ നല്‍കി.

    കൽപ്പറ്റ: മുണ്ടക്കൈ , ചൂരല്‍മര ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കെ എന്‍ എം സംസ്ഥാന കമ്മിറ്റിയുടെ സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി ചൂരല്‍ മലയില്‍ കോഴി വ്യാപാരം നടത്തിയിരുന്ന ഇബ്രാഹിമിന് ഗുഡ്‌സ് ഓട്ടോ നല്‍കി. താക്കോല്‍ദാന കര്‍മം സി കെ ഉമ്മര്‍ നിര്‍വഹിച്ചു. സയ്യിദ് അലി സ്വലാഹി, നജീബ് കാരാടന്‍, യൂനസ് ഉമരി, ജംഷീദ് മേപ്പാടി, നാസര്‍ മേപ്പാടി, ഇബ്രാഹിം ചൂരല്‍മല എന്നിവര്‍ പങ്കെടുത്തു.

    Read More

      കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും

      തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ പത്തനംതിട്ടയ്ക്ക് പുറമെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും നേരിയ…

      Read More

        ശ്രീലങ്കയില്‍ കുടുംങ്ങിപ്പോയ കേരളീയരായ 237 പേര്‍ തിരുവനന്തപുരത്തെത്തി.

        ശ്രീലങ്കയില്‍ കുടുംങ്ങിപ്പോയ കേരളീയരായ 237 പേര്‍ തിരുവനന്തപുരത്തെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നും നാട്ടിലേയ്ക്കുളള യാത്രയ്ക്കിടെ ഡിറ്റ്‌വാ ചുഴലിക്കാറ്റ് മൂലമുണ്ടായ ശക്തമായ പ്രളയത്തെതുടര്‍ന്ന് ശ്രീലങ്കയില്‍ കുടുംങ്ങിപ്പോയ കേരളീയരായ 237 പേര്‍ തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊളബോയില്‍ നിന്നും തിരുവനന്തപുരത്തെത്തിയവരെ വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ സ്വീകരിച്ചു. ഇവര്‍ക്കാവശ്യമായ അവശ്യ സഹായങ്ങളും ലഭ്യമാക്കി. ഇവര്‍ക്ക് വീടികളിലേയ്ക്ക് പോകുന്നതിനായി എറണാകുളത്തേയ്ക്ക് രണ്ട് ബസ്സുകളും നോര്‍ക്ക ഏര്‍പ്പാടാക്കി. രാത്രി 12.45 ന് മറ്റൊരു വിമാനത്തില്‍ 80 ഓളം പേര്‍ കൂടി…

        Read More

          കുളമ്പ് രോഗ പ്രതിരോധ യജ്ഞം ഉദ്ഘാടനം ചെയ്തു.

          ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ വെറ്ററിനറി കേന്ദ്രത്തിൽ സംഘടിപ്പിച്ച എട്ടാം ഘട്ട കുളമ്പുരോഗ പ്രതിരോധ യജ്ഞം നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. കെ.എസ് പ്രേമൻ അധ്യക്ഷനായി. വാർഡ് അംഗം കെ. ഹരിത, കൽപ്പറ്റ ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ജലീൽ കാരാടൻ, വെറ്ററിനറി സർജൻ ഡോ. റസാനത്ത് എന്നിവർ സംസാരിച്ചു.

          Read More

            ലിംഗനിർണയ നിരോധന നിയമം: ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

            കൽപ്പറ്റ: ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം കർശനമായി നിരോധിക്കുന്ന പി.സി.പി.എൻ.ഡി.ടി നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ഹോട്ടൽ ബ്രഹ്മഗിരിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പെൺഭ്രൂണഹത്യ തടയുക, സ്ത്രീ-പുരുഷ അനുപാതം സന്തുലിതമായി നിലനിർത്തുക, ലിംഗവിവേചനം പൂർണ്ണമായും ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ പി.സി.പി.എൻ.ഡി.ടി നിയമം കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ജില്ലയിലെ സ്‌കാനിംഗ് സെൻ്ററുകളിൽ പ്രവർത്തിക്കുന്നവർക്ക് അവബോധമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.  …

            Read More

              സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ(75) അന്തരിച്ചു

              കോഴിക്കോട്: സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് അന്ത്യം. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. 2013 മുതല്‍ കാസര്‍കോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്ലിയാര്‍ 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്. 16 ാം വയസ്സില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബായും 20 ാം വയസ്സില്‍ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ട്…

              Read More

                നഴ്സിംഗ് വിദ്യാർത്ഥി ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു; നാടിന് നൊമ്പരമായി അമൽ

                പള്ളിക്കുന്ന്: പള്ളിക്കുന്ന് സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിലിൻ്റേയും റെമിയുടേയും മകൻ അമൽ പി.എസ് (21) ആണ് മരിച്ചത്.   ഇന്നലെ രാത്രിയോടെയാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.   സംസ്‌കാരം നാളെ (ഡിസംബർ 9) രാവിലെ 10 മണിക്ക് ചുണ്ടക്കര സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടക്കും.

                Read More

                സിവില്‍ സപ്ലൈസ് മാവേലി സ്റ്റോറിന്റെ പ്രവർത്തന നടപടികള്‍ക്ക് തുടക്കമായി

                മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ പെരിക്കല്ലൂരില്‍ ആരംഭിക്കുന്ന സിവില്‍ സപ്ലൈസ് മാവേലി സ്റ്റോറിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ആവശ്യമായ വാടക കെട്ടിടം പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോന ചർച്ച് ഒരു വർഷത്തേക്ക് വാടക രഹിതമായും തുടർന്ന് 8000/- രൂപ പ്രതിമാസ വാടകയ്ക്ക്ക്കും നല്‍കുന്നതിന് തീരുമാനമായി. ഗ്രാമ പഞ്ചായത്തില്‍ മൂന്നാമതായി ആരംഭിക്കുന്ന മാവേലി സ്റ്റോറിന്റെ പ്രവർത്തനത്തിന് മന്ത്രിസഭ കോഡിനേഷന്‍ കമ്മറ്റി അംഗീകാരം നിരസിച്ചതിനെത്തുടർന്ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്…

                Read More