അങ്കണവാടി മുറ്റത്തുനിന്ന് കർത്തവ്യ പഥിലേക്ക്: റിപ്പബ്ലിക് ദിന പരേഡിൽ അതിഥിയായി പനമരത്തിന്റെ പ്രസീത ടീച്ചർ
ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ട അതിഥിയായി പങ്കെടുത്ത് വയനാടിന്റെ അഭിമാനമായി പ്രസീത ഒ. വയനാട് ജില്ലയിലെ പനമരം ഐ.സി.ഡി.എസ് പരിധിയിലുള്ള ക്ലബ് സെന്റർ അങ്കണവാടി അധ്യാപികയായ പ്രസീത, കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കീഴിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാണ് ഈ അപൂർവ്വ നേട്ടത്തിന് അർഹയായത്. ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ നടന്ന ഗംഭീരമായ പരേഡിൽ വിശിഷ്ട അതിഥികൾക്കായി ഒരുക്കിയ ഗാലറിയിൽ ഇരുന്നാണ് പ്രസീത ചടങ്ങുകൾ വീക്ഷിച്ചത്. രാജ്യത്തിന്റെ സൈനിക കരുത്തും വിവിധ…
