പെരിയ 37-ൽ വൻമരം കടപുഴകി റോഡിലേക്ക് വീണു.

    പെരിയ 37-ൽ വൻമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു . ഇന്ന് രാവിലെ 5 മണിയോട് കൂടെ ആണ് കുറ്റൻ മരം പേരിയ 37ൽ മാനന്തവാടി കണ്ണൂർ റോഡിലേക്ക് മറഞ്ഞു വീണത് കൊട്ടിയൂർ ക്ഷേത്ര ഉത്സവ സമയം ആയതിനാൽ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു മാനന്തവാടി അഗ്നി രക്ഷാ സേന സംഭവസ്ഥലത്തെത്തി 1 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ മരം മുറിച്ചു മാറ്റി ഗതാഗത തടസം ഒഴിവാക്കി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ഒ.ജി….

    Read More

      തൃക്കൈപ്പറ്റ പള്ളിയിൽ തിരുനാൾ കൊടിയേറി

      തൃക്കൈപ്പറ്റ : സെന്റ് ജോൺ രണ്ടാമൻ പള്ളിയിൽ തിരുനാളിന് തുടക്കമായി. വികാരി ഫാ. വിനോയി കളപ്പുരക്കൽ കൊടിയുയർത്തി. വിശുദ്ധ കുർബ്ബാനക്കും തിരുകർമ്മങ്ങൾക്കും ഫാ.സണ്ണി മഠത്തിൽ ,ഫാ.ജോൺസൺ പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകി. തിരുനാൾ ദിനങ്ങളിൽ എല്ലാദിവസവും ദിവ്യബലിയും, വചനസന്ദേശവും, നൊവേനയും ഉണ്ടായിരിക്കും. പ്രധാന തിരുന്നാൾ ഫെബ്രുവരി 6, 7, 8 തിയ്യതികളിലാണ്.

      Read More

      തൃക്കൈപ്പറ്റയിൽ ചുമർചിത്രകലയിൽ പരിശീലനത്തിന് തുടക്കമായി

      തൃക്കൈപ്പറ്റ: കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള ഡെവലപ്മെന്റ് കമ്മീഷണർ (ഹാൻഡിക്രാഫ്റ്റ്സ്) ഓഫീസ്, നാഷണൽ ഹാൻഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് പ്രോഗ്രാം (NHDP) പ്രകാരം അനുവദിച്ച ഡിസൈൻ ആൻഡ് ടെക്നോളജി ഡെവലപ്മെന്റ് വർക്ക്‌ഷോപ്പ് ഇൻ മ്യൂറൽ പെയിന്റിംഗ് ക്രാഫ്റ്റ് തൃക്കൈപ്പറ്റയിൽ ഭവത്തിൽ തുടക്കമായി.   ചുമർചിത്രകലാ മേഖലയിലെ 30 കരകൗശല വിദഗ്ധർക്കാണ് ഒരു മാസത്തെ പരിശീലനം നൽകുന്നത്. പരമ്പരാഗത ചുമർചിത്രകലയുടെ സാങ്കേതികതകളും ആധുനിക ഡിസൈൻ സാധ്യതകളും പരിചയപ്പെടുത്തുന്നതിനൊപ്പം കലാകാരന്മാരുടെ നൈപുണ്യവും തൊഴിൽ സാധ്യതകളും വികസിപ്പിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.   പരിശീലനത്തിൽ വിദഗ്ധരായ ഡിസൈനറും…

      Read More

      മുണ്ടക്കൈ, ചൂരല്‍മല ദുരന്തം: ബലിതര്‍പ്പണം നടത്തി

      മേപ്പാടി: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നതിനു തിലഹോമം, ബലിതര്‍പ്പണം, സമൂഹപ്രാര്‍ഥന എന്നിവ നടത്തി. തിരുനെല്ലി, പൊന്‍കുഴി, കള്ളാടി എന്നിവിടങ്ങളില്‍ മീനങ്ങാടി നരനാരായണ അദൈ്വതാശ്രമം, വയനാട് സമാജം, ഹിന്ദു ഐക്യവേദി തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ശേഷക്രിയാകര്‍മങ്ങള്‍. സ്വാമി ഹംസാനന്ദപുരി, ഇ.കെ. ഗോപി, വിശ്വനാഥന്‍, കള്ളാടി അയ്യപ്പ ക്ഷേത്രം തന്ത്രി ശശിധരന്‍, ശിവന്‍ ആചാരി, മഹേഷ്, വേലുച്ചാമി, വിഷ്ണു, മണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

      Read More

      രാസ ലഹരിയുമായി യുവാവ് അറസ്റ്റിൽ

      പൊൻകുഴി-: വയനാട് എക്സൈസ് ഇന്റലിജിൻസിന്റെ രഹസ്യ വിവര പ്രകാരം വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ്& ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡ്, വയനാട് എക്സൈസ് ഇന്റലിജെൻസ് എന്നിവർ സംയുക്തമായി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കേരള ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നും 15.1 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് വയനാട് പടിഞ്ഞാറത്തറ വൈശാലിമുക്ക് സ്വദേശി വട്ട് ഹൗസിൽ രഹനാസ്. വി (വ 29/24) അറസ്റ്റിലായി….

      Read More

      ആരോഗ്യ വകുപ്പിന് വയനാട്ടിൽ ആസ്ഥാന മന്ദിരമില്ല : റീത്ത് വെച്ച് പ്രതിഷേതവുമായി യൂത്ത് കോൺഗ്രസ്‌

      മാനന്തവാടി: വയനാട് ജില്ലയിലെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പ്‌ ഓഫീസ് കാലപ്പഴക്കം കാരണം പൊളിച്ചുമാറ്റുവാനും പുതിയ കെട്ടിടം പണിയുവാനും ഉമ്മൻ‌ചാണ്ടി മന്ത്രിസഭാ കാലഘട്ടത്തിൽ തുക വെക്കുകയും, പിന്നീട് മാറി മാറി വന്ന ഇടത്പക്ഷ സർക്കാർ രാഷ്ട്രീയ ദുർവിനിയോഗത്തിന്റെ ഭാഗമായികൊണ്ട് പല കാരണങ്ങൾ പറഞ്ഞ് കാരണമില്ലാതെ നീട്ടികൊണ്ട് പോവുകയാണ്. പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള നിലവിലെ കെട്ടിടം ഉപയോഗ യോഗ്യമല്ല എന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.ഇതേ തുടർന്ന് ആരോഗ്യവകുപ്പിന്റെ ജില്ലാ ആസ്ഥാനം സമീപത്തെ ജില്ലാ മെഡിക്കൽ സ്റ്റോർ പ്രവർത്തിച്ച കെട്ടിടത്തിലേക്ക്…

      Read More

      സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി.

      കോട്ടത്തറ:സെന്റ് ആന്റണീസ് യുപി സ്കൂളിൽ ജൂലൈ 23ന് നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ 7 പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് മത്സരം നടന്നത് ( ഇവിഎം). ബോൾ അടയാളത്തിൽ മത്സരിച്ച റോൺ സാലു ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ബുക്ക് അടയാളത്തിൽ മത്സരിച്ച ബിയ ബിനോയ് സാഹിത്യ സമാജം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനധ്യാപികയും ഇലക്ഷൻ സംഘാടകരും പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകി.

      Read More

        മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയയാൾ പിടിയിൽ

        മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയയാൾ പിടിയിൽ -പിടിയിലായത് നിരവധി മോഷണക്കേസിലെ പ്രതി ബത്തേരി : മോഷണ കേസിൽ ജാമ്യമെടുത്ത് കോടതി നടപടിക്രമങ്ങളിൽ സഹകരിക്കാതെ മുങ്ങി നടന്ന വൈത്തിരി ലക്കിടി അരമല ലക്ഷംവീട് മുരുക(31) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 2018 ജനുവരിയിൽ ബത്തേരിയിലെ മഞ്ജുമ കൊമ്പ്ലക്സിലെ കേണൽസ് ആക്കാദമി ഫോർ പേഴ്സണൽ ട്രെയിനിങ് എന്ന സ്ഥാപനത്തിലെ പൂട്ട് പൊളിച്ച് 30000 രൂപ വില വരുന്ന ലാപ്ടോപ് മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി കോടതിനടപടികളിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. ഇയാൾ ജില്ലക്കകത്തും…

        Read More

        തിറ്ഗലെ നുറാങ്കില്‍ തിരക്കേറി.

        മാനന്തവാടി : അപൂര്‍വയിനം കിഴങ്ങുകളുടെ കലവറയായ നുറാങ്കില്‍ സന്ദര്‍ശകരുടെ തിരക്കേറി. നവംബര്‍ 1 മുതല്‍ ഡിസംബര്‍ 31വരെയാണ് നൂറാങ്ക് തിറ്ഗലെ എന്ന പേരില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നത്. ദിവസവും നിരവധി പേര്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. സ്വീഡനില്‍ നിന്നെത്തിയ സൈക്ലിംഗ് സംഘം നുറാങ്കിനെക്കുറിച്ച് പഠിക്കാന്‍ തിറ്ഗലെയിലെത്തി. സന്ദര്‍ശകര്‍ക്കായി കിഴങ്ങുകള്‍ കൊണ്ടുള്ള പായസവും ഭക്ഷ്യയോഗ്യമായ വ്യത്യസ്ത ഇനം ഇലവര്‍ഗങ്ങളും നുറാങ്കില്‍ ഒരുക്കിയിട്ടുണ്ട്. തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ടിനു കീഴില്‍ 180 ല്‍ പരം കിഴങ്ങുകള്‍ സംരക്ഷിച്ചു വരുന്ന പൈതൃക ഗ്രാമമാണ് നൂറാങ്ക്….

        Read More

          എസ്. ദേവമനോഹർ ഐ.പി.എസ് പുതിയ വയനാട് ജില്ലാ പോലീസ് മേധാവി

          കല്‍പ്പറ്റ: വയനാട് ജില്ലയുടെ 50-ാമത് പോലീസ് മേധാവിയായി എസ്. ദേവമനോഹർ ഐ.പി.എസ് ചുമതലയേറ്റു. അഡിഷണൽ എൻഫോഴ്സ്‌മെന്റ് എക്സൈസ് കമ്മീഷണറായി ചുമതല വഹിച്ചുവരുകയായിരുന്നു. ICT(Information Communication & Technology)എസ്.പി യായും മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ പോലീസ് മേധാവിയായിരുന്ന അരുൺ കെ. പവിത്രൻ ഐ.പി.എസ് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായാണ് നിയമിതനാകുന്നത്.

          Read More