ഉമ്മൻചാണ്ടി അനുസ്മരണം നാളെ രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും

മാനന്തവാടി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ [ജൂലൈ 20] ഞായറാഴ്ച രാവിലെ പത്ത് മണിക്ക് തലപ്പുഴ ചുങ്കം പാരിഷ് ഹാളിൽ എ ഐ സി സി വർക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും.പ്രസ്തുത പരിപാടിയിൽ ഐ.സി.ബാലകൃഷ്ണൻ എം എൽ എ,അഡ്വ.ടി.സിദ്ധീഖ് എം എൽ എ, അമൽ ജോയി തുടങ്ങിയ സംസ്ഥാന ജില്ലാ ബ്ലോക് നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടക സമതി ചെയർമാൻ ജോസ് കൈനിക്കുന്നേൽ, ജനറൽ കൺവീനർ അസിസ്…

Read More

    ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ള 26.62 ലക്ഷം പേര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കും.   ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് അതത് ബോര്‍ഡുകള്‍ വഴിയാണ് തുക വിതരണം ചെയ്യുക. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍പിഎസ്) ഉള്‍പ്പെട്ട 8.46 ലക്ഷം പേര്‍ക്കുള്ള…

    Read More

    ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

    മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തൊണ്ടർനാട്, വെള്ളമുണ്ട, എടവക, തവിഞ്ഞാൽ, ഗ്രാമപഞ്ചായത്തുകളിലെ പിഎംഎവൈ ഭവന നിർമ്മാണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ബ്ലോക്ക് ട്രൈസം ഹാളിൽ നടന്നു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽ‍മ മോയിൻ അധ്യക്ഷനായ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ രാജേഷ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി വിജോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി, അംഗങ്ങളായ ഇന്ദിരാ പ്രേമചന്ദ്രൻ, പി…

    Read More

      ഡ്രം കിറ്റിൽ അഭിമാനനേട്ടവുമായി മിഹറാജ് കരീം

      മാനന്തവാടി: ലണ്ടൻ ട്രിനിറ്റി കോളേജ് അന്തർദേശീയ തലത്തിൽ നടത്തുന്ന മ്യുസിക് പെർഫോമൻസ് പരീക്ഷയിൽ ഡ്രം കിറ്റ് വിഭാഗത്തിൽ ഡിസ്റ്റിങ്ഷ നോടെ സിക്‌സ്‌ത് ഗ്രേഡ് കരസ്ഥമാക്കിയ മിഹറാജ് കരീം. മാനന്തവാടി ഹിൽ ബ്ലുംസ് സ്ക്കൂൾ വിദ്യാർത്ഥിയായ മിഹ്റാജ് ഡിസിആർബി വയനാട് ഡിവൈഎസ്‌പി എം.എം അബ്ദുൾ കരീമിന്റെയും, കണ്ണൂർ വിജിലൻസ് ഡിഎഫ്ഒ എ.ഷജ്‌നയുടെയും മകനാണ്. മാനന്തവാടി സാജുസ് സ്ക്കൂൾ ഓഫ് മ്യൂസിക്കിലാണ് വർഷങ്ങളായി പരിശീലനം നടത്തുന്നത്.

      Read More

      ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി നാലുപേർ പിടിയിൽ

      കൽപ്പറ്റ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീനും സംഘവും കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ KL 12 B 5572 നമ്പർ ഓട്ടോറിക്ഷയിൽ 34 കുപ്പികളിലായി 17 ലിറ്റർ വിദേശമദ്യവുമായി നാലുപേരെ അറസ്റ്റ് ചെയ്തു. വൈത്തിരി തളിമല സ്വദേശി ബൈജു.വി .യൂ ( 39), വൈത്തിരി തളിമല സ്വദേശി റിലേഷ്.എസ് ( 46), വൈത്തിരി സ്വദേശി രാജേഷ്.കെ (വയസ്:50), സുഗന്ധഗിരി നരിക്കോട്മുക്ക് സ്വദേശി രഘു.വി ( 50) എന്നിവരാണ് പിടിയിലായത്. പരിശോധനയിൽ പ്രിവെന്റീവ്…

      Read More

        ലോഡ്ജിൽ ലഹരി റെയ്ഡിൽ രണ്ടുപേർ അറസ്റ്റിൽ

        വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. റാട്ടകൊല്ലി മാടംപ്പള്ളി എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപറ്റ പൊലീസും ചേർന്ന് പിടികൂടിയത്. കൽപറ്റയിലെ ലക്കി ലോഡ്ജിൽ വ്യാഴാഴ്ച നടത്തിയ റെയ്ഡിലാണ് ഇവർ വലയിലായത്. 1.65 ഗ്രാം എം.ഡി. എം.എ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോഡ്ജിൽ റെയ്ഡ് നടത്തിയത്. മയക്കുമരുന്ന് ഇവർ താമസിച്ച ലോഡ്ജിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ചതായിരുന്നു. സബ് ഇൻസ്‌പെക്ടർ കെ.എം. അർഷിദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

        Read More

        വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് ട്രേഡ് ഫെയറും ഭക്ഷ്യമേളയും

        മാനന്തവാടി: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് വയനാട് ജില്ലയിലെ ഏറ്റവും വലിയ ട്രേഡ് ഫെയറും ഒരുങ്ങുന്നു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള അറുപതോളം സ്റ്റാളുകളും ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാരും കരകൌശവ വിദഗ്ധരും പങ്കെടുക്കുന്ന സ്റ്റാളുകളും കൊണ്ട് സമ്പന്നമാണ് ഡബ്ല്യുഎൽഎഫ് ട്രേഡ് ഫെയർ. മധുബനി, ഗോണ്ട്, കലംകാരി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള നിരവധി കരകൌശല പാരമ്പര്യങ്ങളെക്കുറിച്ച് അടുത്തറിയാനും ഉത്പന്നങ്ങൾ വാങ്ങാനുമുള്ള അവസരമാണ് ട്രേഡ് ഫെയർ സമ്മാനിക്കുന്നത്. ഭക്ഷ്യമേള, വിവിധ കലാപരിപാടികൾ എന്നിവയും നാലുദിവസത്തെ ലിറ്ററേച്ചർ ഫെസ്റ്റിവലിനൊപ്പം സംഘടിപ്പിക്കുന്നുണ്ട്….

        Read More

          വൈത്തിരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി.

          വൈത്തിരി: വൈത്തിരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി. എട്ട് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.   മർദ്ദനത്തിനിരയായ കൽപ്പറ്റ സ്വദേശിയായ വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ വളഞ്ഞിട്ട് മർദ്ദിച്ച സീനിയർ വിദ്യാർത്ഥികൾ തലയിലും മുഖത്തും പരിക്കേൽപ്പിച്ചെന്നും നിലത്തിട്ട് ക്രൂരമായി ചവിട്ടിയെന്നും വിദ്യാർത്ഥി പറഞ്ഞു. സംഭവത്തിൽ വൈത്തിരി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

          Read More

            ഇന്ധന പ്രതിസന്ധി: ഗാർഹിക ആവശ്യങ്ങൾക്കും ആശുപത്രികൾക്കും മുൻഗണന നൽകാൻ നിർദേശം

            രാജ്യത്തെ ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർണായക നടപടികളിലേക്ക് കടന്ന് പെട്രോളിയം മന്ത്രാലയം. ഉൽപാദനം വർദ്ധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നിർദേശം നൽകിയ മന്ത്രാലയം, ഗാർഹിക എൽ പി ജി , ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള വിതരണത്തിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, വ്യവസായ മേഖലയിലെ ഇന്ധന വിതരണം അവലോകനം ചെയ്യാൻ ഒരു പ്രത്യേക സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.   ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് ക്രൂഡ് ഓയിൽ, എൽപിജി ഇറക്കുമതിയിൽ ഇന്ത്യ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, രാജ്യത്ത് നിലവിൽ…

            Read More

            മാനന്തവാടിയിൽ ഖാദി ഗ്രാമസൗഭാഗ്യ പ്രവർത്തനമാരംഭിച്ചു.

            മാനന്തവാടി: മാനന്തവാടി ടൗണിൽ ഖാദി ഗ്രാമസൗഭാഗ്യ പ്രവർത്തനമാരംഭിച്ചു. ഖാദി പഴയതല്ലെന്നും ഉപഭോക്താക്കൾക്ക് സ്വീകാര്യത ഉറപ്പാക്കി ഖാദി ഉത്പന്നങ്ങൾ നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഗ്രാമസൗഭാഗ്യ ഷോറൂം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. എരുമത്തെരുവ് കാഞ്ചികാമാക്ഷി ക്ഷേത്രത്തിന് സമീപം പ്രവർത്തനമാരംഭിച്ച ഗ്രാമസൗഭാഗ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷോറൂമിൽ റെഡി മെയ്ഡ് വസ്ത്രങ്ങൾ, ഡോക്ടർമാർ, നഴ്‌സമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ ധരിക്കുന്ന കോട്ടുകൾ, വക്കീൽ കോട്ടുകൾ എല്ലാം ലഭിക്കും. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശത്തോടെ ഖാദി…

            Read More