ചമ്രവട്ടത്ത് ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് ബത്തേരി സ്വദേശി മരിച്ചു

    ചമ്രവട്ടം: മലപ്പുറം തിരൂർ ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ സംഘം സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി സ്വദേശി അജ്മൽ (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ ഒരു യുവതിക്കും യുവാവിനും പരിക്കേറ്റു.   ദിശതെറ്റിയെത്തിയ ബൈക്ക് ചമ്രവട്ടം കടവിൽ നിന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്മലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

    Read More

      ക്യാബേജ് വിളവെടുപ്പ് നടത്തി

      ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എം.ജി ഇന്ദ്രജിത്ത് പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജൈവ രീതിയില്‍ കൃഷി ചെയ്ത ക്യാബേജുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ പാചകപ്പുരയിലേക്ക് നല്‍കി. പി.ടി.എ പ്രസിഡന്റ് ടി.കെ ശ്രീജന്‍, പ്രിന്‍സിപ്പാള്‍ അമ്പിളി നാരായണന്‍, എസ്.എം.സി ചെയര്‍മാന്‍ സുഭാഷ് ബാബു,…

      Read More

        കായിക മേഖലയില്‍ 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി: മന്ത്രി വി. അബ്ദുറഹിമാന്‍

        സംസ്ഥാനത്ത് കായിക മേഖലയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കായിക സാക്ഷരത ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കും. ത്രിതല പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സജീവമായ കായിക പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയാണ് പദ്ധതി ലക്ഷ്യം. വളര്‍ന്നുവരുന്ന യുവതലമുറയില്‍ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കാന്‍ വ്യത്യസ്തങ്ങളായ കായിക പദ്ധതികള്‍ നടപ്പാക്കാന്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം…

        Read More

        നടവയല്‍ ചിറ്റാലൂര്‍ക്കുന്നില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

        നടവയല്‍ ചിറ്റാലൂര്‍ക്കുന്നില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസ്സിന് താഴെ പ്രായം കണക്കാക്കുന്ന യുവാവിനെയാണ് മരിച്ച നിലയില്‍ കണ്ടെ ത്തിയത്. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ, പനമരം പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക.ഫോണ്‍ : 04935222200,9497980836.

        Read More

          ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരേ പരാതി

          തിരുവനന്തപുരം: കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരേ ചികില്‍സാ പിഴവ് പരാതി. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറിനുള്ളില്‍ തുന്നിക്കെട്ടിയെന്നാണ് പരാതി. മേനംകുളം സ്വദേശിനി ഷീബ പ്രമോദാണ് പരാതി നല്‍കിയത്. ഷീബ പ്രമോദ് മൂന്നു മാസമാണ് വേദന അനുഭവിച്ചത്. ഡിസംബര്‍ മൂന്നിനാണ് മേനംകുളം സ്വദേശിനി ഷീബ പ്രമോദ് വയറു വേദനയ്ക്ക് ചികില്‍സ തേടിയത്. സ്‌കാനിങ്ങില്‍ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്ന് കണ്ടെത്തി ശസ്ത്രക്രിയയ്ക് നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഡിസംബര്‍ 12ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു…

          Read More

          കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു

          കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു. രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി വരെയുള്ള വിവരമനുസരിച്ച് കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. കാര്യമായ അനിഷ്ട സംഭവങ്ങൾ ഇതുവരെ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സുകളും ബോട്ടുകളും സമര അനുകൂലികൾ തടയുന്നതായ് റിപ്പോർട്ട് ഉണ്ട്. എന്നാൽ കോഴിക്കോട് നഗരത്തിൽ…

          Read More

            പുത്തനുണര്‍വിൽ കുറവാ ദ്വീപ്; അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഒഴുകിയെത്തി സഞ്ചാരികൾ

            ഹൂവടക്കേ വയനാട്ടിൽ കിഴക്കോട്ട് ഒഴുകുന്ന കബനീ നദിയുടെ ശാഖകളാൽ ചുറ്റപ്പെട്ട് 950 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന നിത്യഹരിതവനമായ കുറുവദ്വീപ് പുത്തൻ ഉണര്‍വിലാണ് ഇപ്പോൾ. കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവ ദ്വീപിലേക്ക് വീണ്ടും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതോടെ മാസങ്ങൾക്ക് ശേഷം ടൂറിസം മേഖല സജീവമായി. അപൂര്‍വയിനം പക്ഷികൾ, പൂക്കൾ, ചിത്രശലഭങ്ങൾ, ഔഷധസസ്യങ്ങൾ, കൂടാതെ വിവിധ തരത്തിലുള്ള വൃക്ഷലതാദികൾ എന്നിവ കൊണ്ട് സമ്പന്നമായ കുറുവദ്വീപ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട വിനോദകേന്ദ്രമാണ്. സസ്യ-ജന്തു ശാസ്ത്ര തത്പരരായ ഒട്ടേറെ സഞ്ചാരികളും സംസ്ഥാനത്തിനകത്തും…

            Read More

              ഇന്‍ഫാം കാര്‍ഷിക ജില്ലാ നിര്‍വാഹക സമിതി യോഗം ചേർന്നു 

              കല്‍പ്പറ്റ: ഇന്‍ഫാം കോഴിക്കോട്, വയനാട് കാര്‍ഷിക ജില്ലാ നിര്‍വാഹക സമിതി യോഗം ചേലോട് ഫാക്ടറി ഹാളില്‍ ചേര്‍ന്നു. ഇന്‍ഫാം മലബാര്‍ മേഖല ഡയറക്ടര്‍ ഫാ.ജോസ് പെണ്ണാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക മുന്നേറ്റം ഇന്‍ഫാമിലൂടെ, കര്‍ഷകക്കൂട്ടായ്മയുടെ ആവശ്യകത എന്നീ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അദ്ദേഹം പ്രഭാഷണം നടത്തി. കോഴിക്കോട്, വയനാട് കാര്‍ഷിക ജില്ലാ ഡയറക്ടര്‍ ഫാ.ജയ്‌സണ്‍ കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ.ഡാനി, ഫാ.ഫ്രാന്‍സന്‍, ഇന്‍ഫാം വയനാട് മേഖല പ്രസിഡന്റ് സാബു മറ്റക്കാട്, സെക്രട്ടറി ജിജോ റാഫേല്‍, ജോയിന്റ് സെക്രട്ടറി…

              Read More

                തൃതലതിരെഞ്ഞെടുപ്പ് : വെള്ളമുണ്ടയിൽ എൽഡി എഫ് വാർഡ് കൺവെൻഷനുകൾ ആരംഭിച്ചു 

                പീച്ചംക്കോട് :തൃതല പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽ.ഡി.എഫ് വാർഡ് തല കൺവെൻഷനുകൾക്ക് വെള്ളമുണ്ട പഞ്ചായത്തിൽ ഉജ്ജ്വല തുടക്കം. പീച്ചംക്കോട് വാർഡ് തല കൺവെൻഷൻ രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ. പി രാജൻ അധ്യക്ഷത വഹിച്ചു. സി. ജി പ്രത്യുഷ്, കെ. സി. കെ നജുമുദ്ധീൻ, പി രാമചന്ദ്രൻ, തോമസ് പി, സലീം പുത്തൻപുര, ബഷീർ പി, അയ്യൂബ് അറക്ക, മഹ്‌റൂഫ് ഒ. സി, നാസർ പി. പി, ബിജു…

                Read More

                  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

                   തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യതയുള്ളകാലി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതു ദുർബലമാകാൻ സാധ്യതയുണ്ട്.   നാളെ മധ്യ കിഴക്കൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു പുതിയ ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത. സെപ്റ്റംബർ 26- ഓടെ വടക്കൻ ആന്ധ്രാ – തെക്കൻ ഒഡിഷ തീരത്തിന് സമീപം തീവ്ര ന്യൂനമർദ്ദമായി…

                  Read More