വ്യാപാരി നേതാക്കളെ മർദ്ദിച്ചവർക്കെതിരെ നടപടി വേണം: വ്യാപാരി വ്യവസായിഏകോപന സമിതി

    കൽപ്പറ്റ: വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ അനധികൃതമായി കച്ചവടം ചെയ്യുന്ന ഗുഡ്‌സ് വാഹന കച്ചവടക്കാർ വ്യാപാരി വ്യവസായിഏകോപന സമിതി നേതാക്കളെ മർദ്ദിച്ചതായി പരാതി. കൽപ്പറ്റയിൽ ഇന്ന് വൈകിട്ടാണ് സംഭവം. ജൈത്ര തീയേറ്ററിനടുത്ത് ഗുഡ്‌സ് വാഹനത്തിൽ കച്ചവടം ചെയ്തുകൊണ്ടിരുന്ന അനധികൃത കച്ചവടം ടൗണിൽ നിന്ന് മാറ്റി ഇടണമെന്ന് ആവശ്യപ്പെട്ട യൂത്ത് വിങ്ങ് വയനാട് ജില്ല വൈസ് പ്രസിഡണ്ട് സി.എച്ച് ഷൈജലിനെ ഗുഡ്‌സ് വാഹനത്തിലെ കച്ചവടക്കാർ മർദ്ദിക്കുകയായിരുന്നൂവെന്നും ഇത് കണ്ട് എത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ടും…

    Read More

      കണിയാരത്ത് സർഗോൽസവവും ഗുരുവന്ദനവും നടത്തി.

      കണിയാരം: ഫാ. ജികെഎം ഹയർ സെക്കണ്ടറി സ്‌കൂൾ കണിയാരം സംഘടിപ്പിച്ച സർഗോൽസവവും ഗുരു വന്ദനം പരിപാടിയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഫാ. ജെറിൻ പൊയ്കയിൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ മാർട്ടിൻ എൻ പി,അദ്വൈത് അജി കൊളോണിയ,ബിനു കെ,അലോണ മേരി,ജിഷ ജോർജ്,നിഹാൽ ഇ തുടങ്ങിയവർ പ്രസംഗിച്ചു

      Read More

        റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 16,17 തീയ്യതികളിൽ

        റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബര്‍ 16, 17 തീയ്യതികളിൽ മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസിൽ വെച്ച് നടക്കും. ഹൈസ്കൂൾ, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സബ്‍ജില്ലാ തലങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന വിദ്യാര്‍ത്ഥികളാണ് ജില്ലാ ശാസ്ത്രോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. മേളയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസിൽ വെള്ളിയാഴ്ച സംഘാടക സമിതി രൂപീകരിച്ചു.   പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണൻ എംഎൽഎ,…

        Read More

        മാനന്തവാടി സി ഡി എസില്‍ നാട്ടുചന്ത ആരംഭിച്ചു

        മാനന്തവാടി: കുറുവദ്വീപ് സംസ്ഥാന കുടുംബശ്രീ മിഷന്റെ ചലനം മെന്റര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി തെരഞ്ഞെടുത്ത വയനാട് ജില്ലയിലെ മാനന്തവാടി സി ഡി എ സില്‍ നാട്ടുചന്ത ആരംഭിച്ചു. മാനന്തവാടി നഗരസഭയിലെ കുറുവദ്വീപിലാണ് ചന്ത ആരംഭിച്ചത്. കുടുംബശ്രീ അംഗങ്ങള്‍ സ്വന്തം കൃഷിയിടങ്ങളില്‍ നിന്നും വിളവെടുത്ത ജൈവപച്ചക്കറികള്‍, സ്വയംസംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ നിരവധിഉല്‍പ്പന്നങ്ങള്‍ ചന്തയില്‍ വിപണനം നടത്തി. നാട്ടുചന്തയുടെ നഗരസഭ തല ഉദ്ഘാടനം കുറുവദ്വീപിൽ നടന്നു. നഗരസഭ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സി…

        Read More

        ഹയർസെക്കൻഡറി നാഷണൽ സർവീസ് നടപ്പിലാക്കുന്ന ഹരിതഭൂമി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി

        പയ്യമ്പള്ളി: ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം നടപ്പിലാക്കുന്ന ഹരിതഭൂമി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. രണ്ട് ഏക്കർ വയലിൽ നെൽകൃഷി തുടങ്ങിയാണ് പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചത്. മാനന്തവാടി ക്ലസ്റ്ററിലെ 9 യൂണിറ്റുകളുടെയും പയ്യമ്പള്ളി സ്കൂളിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ കാർഷിക പരിജ്ഞാനം വളർത്തുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന സുസ്ഥിരമായ പരിപാടിയാണ് ഹരിതഭൂമി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തിൽ ഓരോ യൂണിറ്റിലും വിവിധയിനം കൃഷികൾ ഒരുക്കും. പച്ചക്കറി കൃഷി, വാഴ കൃഷി, മീൻ കൃഷി, നെൽകൃഷി, കൂൺ…

        Read More

        സ്വർണ്ണവില 75,000 ത്തിലേക്ക്, ഒറ്റയടിക്ക് വർദ്ധിച്ചത് 2200 രൂപ

        സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചുള്ള സ്വർണവിലയുടെ കുതിപ്പ് തു ടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വർ ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വർധിച്ചത്. ഇതോടെ പവൻ വില 74000 കടന്ന് പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. 74,320 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 275 രൂപയാണ് വർ ധിച്ചത്. 9290 രൂപ ആണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഉടൻ തന്നെ ഗ്രാം വില 10000 കടക്കുമെന്നാണ് വിപണി വിദഗ്‌ധർ പറയുന്നത്.

        Read More

          കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ഇനിയും അവസരം: മാർഗങ്ങൾ വിശദീകരിച്ച് ആർ.ബി.ഐ

          ന്യൂഡൽഹി: പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപയുടെ ബാങ്ക് നോട്ടുകൾ കൈവശമുള്ളവർക്ക് അത് മാറ്റിയെടുക്കാൻ ഇനിയും അവസരമുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഈ നോട്ടുകൾക്ക് ഇപ്പോഴും നിയമസാധുതയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്ക് തങ്ങളുടെ പണം സുരക്ഷിതമായി അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനായി രണ്ട് പ്രധാന മാർഗ്ഗങ്ങളാണ് കേന്ദ്ര ബാങ്ക് നിർദ്ദേശിക്കുന്നത്.നോട്ടുകൾ മാറ്റിയെടുക്കാനുള്ള വഴികൾ: ആർ.ബി.ഐ ഇഷ്യൂ ഓഫീസുകൾ വഴി: രാജ്യത്തുടനീളമുള്ള റിസർവ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിൽ (Issue Offices) നേരിട്ടെത്തി 2000 രൂപ…

          Read More

          അവകാശ സംരക്ഷണ സമരം നടത്തി.

          കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡ്യൂട്ടി റസ്റ്റ് പുനസ്ഥാപിക്കുക,നഷ്ടപ്പെട്ട 20 എസ്.എഫ്.ഒ തസ്തികൾ അനുവദിക്കുക,തടസ്സപ്പെട്ട ബി. ഫ്.ഒ.പ്രമോഷൻ പുനരാരംഭിക്കുക,വാച്ചർ മാരുടെ പേരുമാറ്റം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി . വനം ജീവനക്കാർ നടത്തുന്ന സമരത്തിന്റെ ഭാഗമായി നോർത്ത് വയനാട് വനം ഡിവിഷൻ ഓഫീസിനു മുന്നിൽ അവകാശ സംരക്ഷണ സമരം നടത്തി. സമരത്തിന് കെ എഫ് പി എസ് എ ജില്ലാ സെക്രട്ടറി കെ പി സജി പ്രസാദ്…

          Read More

            ഛർദ്ദിയും വയറിളക്കവും യുവതി മരിച്ചു

            മാനന്തവാടി : പേരിയ-വട്ടോളി കുറ്റിവയൽ ഉന്നതിയിലേ ശ്രീക്കുട്ടി (20) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം ഛർദ്ദിയും വയറിളക്കത്തെയും തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു, പിന്നീട് മാനന്തവാടി മെഡിക്കൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു യാത്രാമധ്യേ മരണം സംഭവിച്ചതാണ് വിവരം. ബന്ധുക്കൾ പറഞ്ഞതനുസരിച്ച് സി ടി സ്കാനിങ്ങിന് വേണ്ടിയാണ് കോഴിക്കോടേക്ക് അയച്ചത് എന്നും പറയുന്നു. മാനന്തവാടി മെഡിക്കൽ കോളേജ് ഈ സംവിധാനങ്ങൾ നിലനിർത്തി പ്രവർത്തനരഹിതമായ ഒറ്റക്കാരണത്താൽ 20 വയസ്സുള്ള യുവതി മരണപ്പെട്ടു. പിന്നോക്ക വിഭാഗത്തിൽ ആയ…

            Read More

            വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് നടപടികള്‍ സ്വീകരിക്കണം: ജില്ലാ വികസനസമിതി

            കൽപ്പറ്റ : വയനാട് ചുരത്തില്‍ അതിരൂക്ഷമാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. അവധിക്കാലത്ത് നൂറുകണക്കിന് വാഹനങ്ങളും നിരവധിയാത്രക്കാരുമാണ് മണിക്കൂറുകളോളം താമരശ്ശേരി ചുരം വഴിയില്‍ കുടങ്ങിയത്. സ്ത്രീകളും കുട്ടികളും രോഗികളുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വയനാട്ടിലേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ പൂഴിത്തോട് ബദല്‍പാത സാക്ഷാത്കരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. കോഴിക്കോട് വയനാട് ജില്ലകളില്‍ ഉള്‍പ്പെട്ട താമരശ്ശേരി ചുരത്തിലെ 1,6,7,8 വളവുകള്‍ നിവര്‍ത്താനുള്ള നടപടികള്‍ വേഗത്തിലാക്കാണം. ചുരത്തില്‍ യാത്രക്കാര്‍ കുടങ്ങുന്ന അടിയന്തിര…

            Read More