സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാൻ ഒരവസരം കൂടി

    തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാൻ ഒരവസരം കൂടി നല്‍കി സംസ്ഥാന സർക്കാർ.അക്ഷയാ സെന്ററുകള്‍ മഖേന ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 28 വരെ നീട്ടി. നേരത്തെ ഒക്ടോബർ 20ന് ആയിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. ലക്ഷത്തോളം ഒഴിവുണ്ടായിട്ടും അപേക്ഷകര്‍ കുറവായതാണ് തീയതി നീട്ടാന്‍ കാരണം. ഒരു മാസത്തോളം സമയം നല്‍കിയെങ്കിലും 14,000 അപേക്ഷ മാത്രമാണ് ലഭിച്ചത്.

    Read More

    വന്യ ജീവി വാരാഘോഷം: പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു

    ഇരുളം: ഫോറസ്ററ് സ്റ്റേഷന് കീഴിൽ വന്യ ജീവി വാരാഘോഷത്തിന്റെ ഭാഗമായി ഇരുളം- പോകലമാളം റോഡരികിലെയും ചേലകൊല്ലി ഭാഗങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്റ്റേഷൻ സ്റ്റാഫിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നീക്കം ചെയ്തു. ഇരുളം ഫോറസ്ററ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ചു ഫോറസ്ററ് ഓഫീസർ കെ. പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. ഐ. റിയാസ് അധ്യക്ഷത വഹിച്ചു.. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി. ഡി. ജോസഫ് സ്വാഗതവും പറഞ്ഞു. സെക്ഷൻ ഫോറസ്ററ് ഓഫീസർമാരായ എം….

    Read More

    ജൈവ വൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരം നടത്തി

    കൽപ്പറ്റ : പതിനാറാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിൻ്റെ ഭാഗമായുള്ള വയനാട് ജില്ലാതല മത്സരങ്ങൾ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്ര വ്യാസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നാല്പതോളം കുട്ടികൾ ജൈവവൈവിധ്യ കോൺഗ്രസ്സിൽ പങ്കെടുത്തു. കുട്ടികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പെൻസിൽ ഡ്രോയിങ്ങ്, ജലച്ചായം, ഉപന്യാസം, പ്രോജക്ട് അവതരണം എന്നീ…

    Read More

    ദുരന്തബാധിതരായ വ്യാപാരികള്‍ക്കുള്ള ധനസഹായ വിതരണം 24ന്.

    കല്‍പ്പറ്റ:ചൂരല്‍ മലയിലും മുണ്ടക്കൈിലും ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ വ്യാപാരികള്‍ക്കുള്ള ധനസഹായ വിതരണം 24ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കല്‍പ്പറ്റ കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പരിപാടി ഉദ്ഘാടനം ചെയ്യും. പൂര്‍ണമായും കടകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ഫണ്ട് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദീഖ് നിര്‍വഹിക്കും. ദുരന്തത്തിൽ മരണമടഞ്ഞ വ്യാപാരികളുടെ അവകാശികൾക്ക് മരണാനന്തര ധനസഹായം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി…

    Read More

      വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവം:മുഖ്യപ്രതി പിടിയിൽ

      ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ. അനസി(34)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. കൃത്യമായ തുടരന്വേഷണത്തിലാണ് ഇയാൾ വലയിലാകുന്നത്. 20.11.2025 തീയതി രാത്രിയിലാണ് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ബത്തേരി കുപ്പാടി പുത്തൻപുരക്കൽ വീട്ടിൽ ബൈജു (23), ചെതലയം കയ്യാലക്കൽ വീട്ടിൽ കെ.എം ഹംസ ജലീൽ (28), മൂലങ്കാവ് കാടൻതൊടി വീട്ടിൽ കെ.ടി നിസാർ(34),…

      Read More

      സമ്മർ ക്രിക്കറ്റ്‌ കോച്ചിങ്‌ ക്യാമ്പ് സമാപിച്ചു

      കൃഷ്ണഗിരി : കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ അഭിമുഖ്യത്തിൽ വയനാട് ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ ജില്ലയിലെ എട്ട് പ്രമുഖ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച സമ്മർ ക്രിക്കറ്റ്‌ കോച്ചിങ്‌ ക്യാമ്പിന് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സർട്ടിഫിക്കറ്റ് വിതരണത്തോടെ സമാപനമായി. ശനിയാഴ്ച സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി നാസിർ മച്ചാൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എ എം നൂർഷ, മാനേജർ അനീഷ് കുമാർ, കെ സി എ കോച്ചസ് ജെസ്റ്റിൻ ഫെർണാൻഡസ്, ജിനി ജോമോൻ, ജില്ലാ പരിശീലകാരായ…

      Read More

        കോണ്‍ഗ്രസ് ഭവനപദ്ധതി: കുന്നമ്പറ്റയില്‍ പ്രിയങ്കാഗാന്ധി എം പി സന്ദര്‍ശനം നടത്തി

        കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മ്മിച്ചുനല്‍കുന്ന ഭവനപദ്ധതിയുടെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ച കുന്നമ്പറ്റയിലെ ഭൂമിയില്‍ പ്രിയങ്കാഗാന്ധി എം പി സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചക്ക് ശേഷം മണ്ണിടിച്ചിലുണ്ടായ കള്ളാടിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെത്തി കണ്ട ശേഷമായിരുന്നു പ്രിയങ്ക കുന്നമ്പറ്റയിലെ ഭൂമിയിലെത്തിയത്. മന്ത്രിമാരായ എ പി അനില്‍കുമാര്‍, അഡ്വ. ടി സിദ്ദിഖ്, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, ഉള്‍പ്പെടെയുള്ളവരും എം പിക്കൊപ്പമുണ്ടായിരുന്നു.

        Read More

          പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും;  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കള്‍

          പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കള്‍ കല്‍പ്പറ്റ: പത്തു വര്‍ഷത്തെ ഇടതുഭരണത്തിന് ബദലായി പുതിയൊരു കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് നാളെ (ഫെബ്രുവരി 10) ജില്ലയില്‍ ആവേശോജ്വല സ്വീകരണം നല്‍കുമെന്ന് ജില്ലാ യു ഡി എഫ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 10ന് ചൊവ്വാഴ്ച വയനാട് ജില്ലയിലെത്തുന്ന യാത്രക്ക് മൂന്ന് നിയോജകമണ്ഡലങ്ങളിലെയും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം…

          Read More

          രോഗ നിർണ്ണയ ക്യാമ്പ് നടത്തി

          വെള്ളമുണ്ട : ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമത്തിന്റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രവും, ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി വിളർച്ച, ജീവിതശൈലിരോഗ നിർണ്ണയ ക്യാമ്പ് നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം എം.ലതിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആയുഷ്ഗ്രാമം നോഡൽ ഓഫീസർ ഡോ. പി.എൻ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ്, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കാരയാട്, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷീജ കെ പീറ്റർ, ഗീത, എന്നിവർ…

          Read More

          ഹജ്ജ്‌ മാർഗനിർദേശം പുറത്തിറക്കി: തീർഥാടനം മെയ്‌ 9 മുതൽ

          കരിപ്പൂർ: ഇന്ത്യയിൽനിന്നുള്ള അടുത്തവർഷത്തെ ഹജ്ജ്‌ തീർഥാടനം മെയ് ഒമ്പതിന് തുടങ്ങും. ജൂൺ 10നാണ് അവസാന വിമാനം. ജൂൺ 20ന് മടക്കയാത്ര ആരംഭിക്കും. ജൂലൈ 21ന് അവസാനിക്കുന്ന വിധമാണ് യാത്ര ക്രമീകരിച്ചത്. ഹജ്ജ് തീർഥാടകർക്കുള്ള മാർഗനിർദേശങ്ങൾ സൗദി അറേബ്യ ചൊവ്വാഴ്‌ച പുറത്തിറക്കി. സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രാ തീയതി പിന്നീട്‌ തീരുമാനിക്കും. ഇന്ത്യയിൽ 20 പുറപ്പെടൽ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. കേരളത്തിൽ നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ ഇത്തവണയും പുറപ്പെടൽ കേന്ദ്രങ്ങളാണ്‌. കരിപ്പൂർവഴി പോകുന്ന തീർഥാടകൻ 3,53,313 രൂപയും കണ്ണൂർവഴി പോകുന്നവർ 3,55,506…

          Read More