വാഹനം മോഷ്ടിച്ചതായി പരാതി

വാഹനം മോഷ്ടിച്ചതായി പരാതി മുകളിലെ ഫോട്ടോയിൽ കാണുന്ന KL 76 C 3098 നീല നിറത്തിലുള്ള 15 V3 എന്ന വാഹനം 09.03.25 ഞായറാഴ്ച്ച വൈകിട്ട് മുതൽ വീട്ടു മുറ്റത്തു വച്ച് കാണ്മാനില്ല. മേൽകാര്യത്തിന് എഫ് ഐ ആർ രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഈ വാഹനത്തേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ: പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ: 04936273401 ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ: 9497980819

Read More

    കന്നിയങ്കത്തിനൊരുങ്ങി മൂപ്പൈനാട് പഞ്ചായത്തിൽ ആം ആദ്മി പാർട്ടി

    റിപ്പൺ: മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ ഇത്തവണ ആം ആദ്മി പാർട്ടിയും മത്സര രംഗത്ത് പഞ്ചായത്തിലെ പതിമൂന്നാം വാർഡ് വാളത്തൂരിൽ യുസഫ് നടുത്തൊടി, ആറാം വാർഡ് ആപ്പാളത്തു നിന്നും നജ്മുദീൻ എം പി, പഞ്ചായത്ത് പരിധിയിലെ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അരപ്പറ്റ ഡിവിഷനിൽ നിന്നും ഷെറീന, ജില്ലാ ഡിവിഷനിലേക്ക് സൽമാൻ എൻ റിപ്പൺ എന്നിവരെ സ്ഥാനാർത്ഥികളായി ജില്ലാ കമ്മിറ്റി പ്രഖാപിച്ച് കഴിഞ്ഞു. ജനക്ഷേമ പദ്ധതികളുമായി തിരഞ്ഞെടുപ്പിനിറങ്ങുന്ന ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ വിജയ പ്രതീക്ഷയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്….

    Read More

    കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

    കൽപ്പറ്റ : ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ജനറല്‍ ആശുപത്രി മന്ത്രി വീണാ ജോര്‍ജ്ജ് സന്ദര്‍ശിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഒ.പി സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. സ്റ്റാഫ് പാറ്റേണ്‍ പരിഹരിക്കുന്നതിനും, സൂപ്പര്‍ സ്പെഷാലിറ്റി തസിതിക സൃഷിടിക്കുന്നതിനും സ്ട്രോക്ക് സ്പെഷ്യലൈസേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റും, ക്യാഷ്വാലിറ്റി ബ്ലോക്കും ആശുപത്രിക്ക് അനുവദിക്കപെട്ടിട്ടുണ്ടെന്നും സ്ഥലസൗകര്യം…

    Read More

      മരം മുറിച്ച് നീക്കുന്നതിനിടെ തൊഴിലാളി മരിച്ചു

      മരം മുറിച്ച് നീക്കുന്നതിനിടെ തൊഴിലാളി മരിച്ചു. വയനാട് പുൽപള്ളി മരക്കടവ് മഞ്ഞളാത്ത് പ്രസാദ് (55) ആണ് മരണപ്പെട്ടത്. പുൽപ്പള്ളി മൂഴിമലയിലെ കൃഷിയിടത്തിൽ മരം മുറിക്കുന്നതിനിടെ താഴെ നിന്ന പ്രസാദിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു.

      Read More

        സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് തപാൽ ജീവനക്കാരെ ആദരിച്ചു.

        മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ് മാസ്റ്റര്‍ എ.ആര്‍ വസന്തയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്നുചേര്‍ന്ന യോഗത്തില്‍ പിടിഎ പ്രസിഡന്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപകന്‍ കെ. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരന്‍ ഡോ.ബാവ കെ. പാലുകുന്ന്, കവിയും പോലീസ് ഉദ്യോഗസ്ഥനുമായ സിജു സി. മീന, കമ്മ്യൂണിറ്റി…

        Read More

        ഗോത്ര ജനത ഒറ്റക്കെട്ടായി യു ഡി എഫിനൊപ്പം; ഗോത്ര ജന വിഭാഗങ്ങളുടെ സംഗമം നടത്തി

        മാനന്തവാടി: വയനാട് ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ ഗോത്ര ജന വിഭാഗങ്ങളുടെ സംഗമം അമ്പുകുത്തി സെന്റ് തോമസ് ഹാളില്‍ വെച്ച് നടന്നു. ഗോത്ര ജനത ഒറ്റക്കെട്ടായി യു.ഡി.എഫിനോടപ്പമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സണ്ണി ജോസഫ് എം.എല്‍ എ പറഞ്ഞു. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ടൗണിലേക്ക് ആവേശോജ്വലമായ പ്രകടനം നടന്നു. ടി.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. എന്‍.ഡി.അപ്പച്ചന്‍, പി.കെ.ജയലക്ഷ്മി, അബ്ദുള്‍ റഹ്‌മാന്‍ കല്ലായി, സി.പി.മൊയ്തീന്‍ ഹാജി, എന്‍.കെ.വര്‍ഗ്ഗീസ്,…

        Read More

          എസ്. കെ. എസ്.എസ്. എഫ് അമ്പലവയൽ മേഖല ബഹുജന സമ്മേളനം സംഘടിപ്പിച്ചു.

          അമ്പലവയൽ: സമസ്ത അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ച് എസ്. കെ. എസ്.എസ്. എഫ് അമ്പലവയൽ മേഖല ബഹുജന സമ്മേളനം സംഘടിപ്പിച്ചു. കേരള ജനതയുടെ സാമുദായിക സമുദ്ധാരണത്തിന് നേതൃത്വം നൽകിയ സമസ്തയുടെ അന്തരാഷ്ട്ര സമ്മേളനം വൻ വിജയമാക്കാൻ സമ്മളനം ആഹ്വാനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ഷാഫി ഫൈസി അധ്യക്ഷത വഹിച്ച സംഗമത്തിൽ സുഹൈൽ ഹൈതമി പള്ളിക്കര മുഖ്യ പ്രഭാഷണവും ജില്ലാ ഉപാധ്യക്ഷൻ അബ്ബാസ്…

          Read More

            വയനാട് മെഡിക്കൽ കോളേജ്; പ്രമേയം പാസ്സാക്കി

            കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് 9/07/2026 ന് നടന്ന ഭരണ സമിതി യോഗത്തിൽ വയനാട് മെഡിക്കൽ കോളേജ് കോട്ടത്തറ വില്ലേജിലെ മടക്കിമലയിൽ ദാനമായി കിട്ടിയ സ്ഥലത്ത് തന്നെ നിർമ്മാണം ആരംഭിക്കണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം ഐക്യകണ്ഠേനെ പാസാക്കി. വികസനകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ ശ്രീ. കെ. എം ഫൈസൽ പ്രമേയം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. യൂസഫ് വി.പി അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ശ്രീ. എ എൻ സുരേഷ്, ശ്രീ. മൊയ്തുട്ടി കാവുങ്ങൽ, ശ്രീ. ടോമി എന്നിവർ…

            Read More

              വായനപക്ഷാചരണ പരിപാടി ഉദ്ഘാടനം ചെയ്തു.

              വെളളമുണ്ട:- പബ്ലിക് ലൈബറി വെള്ളമുണ്ടയുടെയും എ.യു. പി. എസ് വെള്ളമുണ്ടയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വായനപക്ഷാചരണ പരിപാടി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി. എം. കമർ ലൈല ഉദ്ഘാടനം ചെയ്തു. എം. സുധാകരൻ അധ്യക്ഷനായിരുന്നു ശ്രീ. കെ.കെ ചന്ദ്രശേഖരൻ പി എൻ പണിക്കർ അനുസ്‌മരണ പ്രഭാഷണം നടത്തി. ത്രേസ്യ. എം. ജെ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു ഷൈല പി ആൻ്റണി( പ്രധാനാധ്യാപിക . എ യു. പി എസ് വെള്ളമുണ്ട) എം. നാരായണൻ നായർ . സരസമ്മ…

              Read More

              റവന്യു ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ് 23,24,25 തീയതികളില്‍

              കല്‍പ്പറ്റ: റവന്യു ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ് 23,24,25 തീയതികളില്‍ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തും. മേളയില്‍ 86 വ്യക്തിഗത ഇനങ്ങളിലും 10 റിലേകളിലുമായി 600 ഓളം കായികതാരങ്ങള്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനറും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായ വി.എ. ശശീന്ദ്രവ്യാസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എം. നാസര്‍, ജോയിന്റ് കണ്‍വീനര്‍ കെ. ഷാജി, എം.പി. കൃഷ്ണകുമാര്‍, പി. ഉമേഷ് കോട്ടത്തറ, സലിം കടവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍നിന്നുള്ള 22 താരങ്ങളും ജില്ലാ…

              Read More