താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ആർക്കും പരിക്കില്ല.

    താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെയും സഹായിയും രക്ഷപ്പെടുത്തി കർണാടകയിൽ നിന്നും പഞ്ചസാര കയറ്റി വന്ന ലോറിയാണ് ചുരം ഇറങ്ങുമ്പോൾ ഒന്നാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് പതിച്ചത്. നാട്ടുകാരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രണ്ട് പേരെയും രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം

    Read More

    തുടർച്ചയായ വന്യജീവി ആക്രമണങ്ങൾ; അധികാരിവർഗ്ഗം കണ്ണ് തുറക്കണം: എസ്ഡിപിഐ

    കൽപറ്റ : വന്യജീവി അക്രമങ്ങളാൽ മനുഷ്യർ കൊല്ലപ്പെടുന്നത് തുടർക്കഥയാകുമ്പോഴും ശ്വാശ്വതപരിഹാരത്തിനുള്ള ഒരു നടപടിയും കൈക്കൊള്ളാതെ കടുത്ത നിസ്സംഗതയും അലംഭാവവും പുലർത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും ഭരണവർഗ്ഗവും വയനാടൻ ജനതയോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് എസ് ഡി.പി.ഐ കൽപറ്റ മണ്ഡലം പ്രസിഡന്റ് വി ജാഫർ. വയനാട്ടുകാരുടെ ജീവൻ നിലനിർത്താനുള്ള നിലവിളിയും വീടും കൃഷിയും സംരക്ഷിക്കപ്പെടുന്നതിനുള്ള മുറവിളിയും കാലങ്ങളായി തുടരുമ്പോഴും ഇതിന് ചെവിക്കൊടുക്കാൻ തയ്യാറാവാത്തതിന്റെ ഫലമായാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഫലപ്രദമായ പരിഹാര നടപടികൾ അധികാരി വർഗ്ഗം ഉടൻ കൈകൊണ്ടില്ലെങ്കിൽ ശക്തമായ…

    Read More

    കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

      മാനന്തവാടി: കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കോഴിക്കോട്, ഈസ്റ്റ്ഹിൽ, പിലാക്കൽ വീട്ടിൽ, ജോബിൻ ജോസഫ് (28) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തത്. 06.04.2025 ന് രാവിലെ മിന്നുമണി ജംഗ്ഷനിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. 0.45 ഗ്രാം കൊക്കയിനും, 5.02 കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

    Read More

    പ്രത്യേക പഠനപരിപോഷണ പരിപാടി : രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

    കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ശ്രീ കെ കെ സുരേഷ് നേതൃത്വം നൽകി. ഫലപ്രദമായ രക്ഷാകർതൃത്വം, രക്ഷിതാക്കളും വിദ്യാലയവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം നിലനിർത്തേണ്ടതിൻ്റെ ആവശ്യകത, ഗാർഹിക പഠനപിന്തുണയുടെ പ്രാധാന്യം, വിദ്യാലയത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ തുടങ്ങിയവ ചർച്ചാ വിഷയമായി. പി…

    Read More

      വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികൾ പൂർത്തിയായി; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.

      മാനന്തവാടിമെഡിക്കല്‍ കോളേജിനായി കണ്ടെത്തിയ അമ്പുകുത്തിയിലെ 28 ഏക്കര്‍ ഭൂമി കൈമാറ്റം നടന്ന ഉടന്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന സജ്ജമായ സി.ടി സ്‌കാന്‍, നവീകരിച്ച ഡയാലിസിസ് യൂണിറ്റ്, 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റര്‍, പ്രസവവിഭാഗത്തിന്റെ നവീകരണം മുതലായ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനം വകുപ്പിന് പകരം ഭൂമി കൈമാറിയതായും മെഡിക്കല്‍ കോളേജ് അക്കാഡമിക്ക് ബ്ലോക്ക് നിര്‍മ്മാണത്തിനായി 350 കോടി നീക്കി…

      Read More

        94-ാമത് മഞ്ഞനിക്കര തീര്‍ത്ഥയാത്രാ പാത്രിയര്‍ക്ക പതാകപ്രയാണം  മീനങ്ങാടിയില്‍ നിന്ന് ആരംഭിച്ചു.

        മീനങ്ങാടി : മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്‌നാ ത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 94 -മത് ഓര്‍മ്മ പ്പെരുന്നാളിനോടനുബന്ധിച്ചുള്ള പാത്രിയര്‍ക്കാ പതാകാ പ്രയാണം മീനങ്ങാടിയില്‍ നിന്നും ആരംഭിച്ചു. മീനങ്ങാടി കത്തീഡ്രലില്‍ കബറടങ്ങിയി രിക്കുന്ന പുണ്യശ്‌ളോകനായ ശാമുവേല്‍ മോര്‍ പീലക്‌സീനോസ് മെത്രാപ്പോ ലീത്തായുടെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനക്കും ധൂപാര്‍പ്പണത്തിനും ശേഷം പാത്രിയര്‍ക്കാ പതാക ഹോണവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. യാക്കോബ് മോര്‍ അന്തോണിയോസ് തിരുമേനി തീര്‍ത്ഥാടകസംഘം മലബാര്‍ മേഖലാ കണ്‍വീനര്‍ പൈലിക്കുഞ്ഞ് പട്ടശ്ശേരില്‍, പ്രസിഡന്റ് ഫാ….

        Read More

        കർഷകനായ പി.എ ജോയിക്ക് വനം വകുപ്പ് നഷ്ടപരിഹാര തുക കൈമാറി

        മുള്ളൻകൊല്ലി: മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനിഗിരി ഭാഗത്ത് പുലിയുടെ ആക്രമണത്തിൽ ആടുകൾ നഷ്‌ടപ്പെട്ട ക്ഷീര കർഷകനായ പി.എ ജോയിക്ക് വനം വകുപ്പ് നഷ്ട‌പരിഹാര തുക കൈമാറി. കബനിഗിരി ഭാഗത്ത് ഇക്കഴിഞ്ഞ മെയ് 22 ,24 തിയ്യതികളിൽ പുലി ഇറങ്ങി പി.എ. ജോയി എന്നയാളുടെ 3 ആടുകളെ കൊലപ്പെടുത്തിയിരുന്നു. 22 ആം തിയ്യതി പുലിയുടെ ആക്രമണത്തിൽ ഒരു ആടിനെ കൂട്ടിൽ കൊല്ലപ്പെട്ട നിലയിലും മറ്റൊരാടിനെ പരിക്കേറ്റ നിലയിലും കണ്ടിരുന്നു. പരിക്കേറ്റ ആട് പിറ്റേ ദിവസം ചത്തിരുന്നു. തുടർന്ന് 24 ആം…

        Read More

          കുട്ടി പോലീസിന്റെ സംയുക്‌ത പാസിംഗ് ഔട്ട് പരേഡ്

          ബത്തേരി: ബത്തേരി സബ് ഡിവിഷനിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടത്തി. ജി.എസ്.വി.എച്ച്.എസ്.എസ് ബത്തേരി, ജി.എച്ച്.എസ്.എസ് മൂലങ്കാവ്, ജി.വി. എച്ച്.എസ്.എസ് വാകേരി, ജി.എം.എച്ച്.എസ്.എസ് ചീരാൽ, ആർ.ജി.എം.ആർ.എച്ച്.എസ് നൂൽപ്പുഴ സ്‌കൂളുകളിലെ സൂപ്പർ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡാണ് ബത്തേരി സ്കൂൾ ഗ്രൗണ്ടിൽ നടന്നത്. ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് എൻ.ആർ. ജയരാജ്‌ സല്യൂട്ട് സ്വീകരിച്ചു സംസാരിച്ചു. ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായർ, ബത്തേരി സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ നാസർ,…

          Read More

            സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ്: ബെസ്റ്റ് ഫിസികില്‍ പി.സന്ദീപിന് ഒന്നാം സ്ഥാനം

            കൽപ്പറ്റ: തൃശ്ശൂരില്‍ നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റില്‍ ബെസ്റ്റ് ഫിസിക് 100 കിലോ വിഭാഗത്തില്‍ വയനാട് കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗം സീനിയര്‍ ക്ലര്‍ക്ക് പി. സന്ദീപ് ഒന്നാം സ്ഥാനം നേടി. കല്‍പ്പറ്റ ആരോഗ്യ ജിമ്മിലെ ടി. കെ ഹരിയുടെ കീഴിലാണ് സന്ദീപ് പരിശീലനം നേടിയത്. കൃത്യമായ പരിശീലനത്തിലൂടെയാണ് വിജയം കരസ്ഥമാക്കിയത്.

            Read More

              കോഫി വിത്ത് ടീച്ചേഴ്സ്; ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു.

              മാനന്തവാടി: അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ നടന്നു. എഴുപതോളം അധ്യാപകർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ​പി ​ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകനും ​നീലഗിരി ആർട്സ് & സയൻസ് കോളേജ് സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറും ഇൻറർനാഷണൽ ട്രയിനറുമായ ​​ഡോ ​. റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ടും അധ്യാപികയുമായ നീതുവിൻസെൻറ് അദ്ധ്യക്ഷത വഹിച്ചു. അധ്യാപകദിന ആശംസകൾ​ നിറഞ്ഞ കാർഡുകൾ അധ്യാപകർക്ക്…

              Read More