അക്ഷരോന്നതി പദ്ധതി: സാക്ഷരതാ മിഷൻ 5000 പുസ്തകങ്ങൾ കൈമാറും
അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ 5000 ലൈബ്രറി പുസ്തകങ്ങൾ ശേഖരിച്ച് ജില്ലാ കളക്ടർക്ക് കൈമാറും. ഗോത്ര മേഖലയിലെ വിദ്യാർത്ഥികളെ വായനയിലൂടെ അറിവിലേക്കും ഉന്നമനത്തിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഠനമുറികൾ, ഹോസ്റ്റലുകളിൽ വായനാ സൗകര്യമൊരുക്കൽ, പുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കൽ, വിദ്യാർത്ഥികളിൽ വായനാശീലം വളർത്തൽ, പൊതുജനങ്ങളിൽ പുസ്തകദാനം പ്രോത്സാഹിപ്പിക്കൽ എന്നിവയാണ് പദ്ധതി ലക്ഷ്യം. സാക്ഷരതാ മിഷൻ പ്രേരക്മാർ, നാല്,ഏഴ്,പത്ത്,ഹയർസെക്കൻഡറി തുല്യതാ പഠിതാക്കൾ, തുല്യതാ അധ്യാപകർ, സാക്ഷരതാ മിഷൻ ഓഫീസ് ജീവനക്കാർ മുഖേനയാണ് ലൈബ്രറി പുസ്തകങ്ങൾ…
